കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ചെങ്ങളത്ത് മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച: മൃതദേഹം ചുമന്നത് ബന്ധുക്കൾ!!

Google Oneindia Malayalam News

കോട്ടയം: ചെങ്ങളത്ത് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ച വ്യക്തിയുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കൾ. സമീപവാസിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലിരിക്കുന്നയാണ് ചെങ്ങളത്ത് മരിച്ചത്. ജില്ലാ ആശുപത്രിയിൽ നിന്ന് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതിരുന്നതിനാൽ സ്വന്തം വാഹനത്തിലാണ് ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചതെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നത്. വൈകിട്ടോടെ അസ്വസ്ഥകൾ അനുവപ്പെട്ട ഇയാൾ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു.

ബഹ്റ കൊറോണയ്ക്ക് അതീതനാണോ: എന്തുകൊണ്ട് നിരീക്ഷണത്തിലാക്കുന്നില്ലെന്ന് ജ്യോതികുമാര്‍ ചാമക്കാലബഹ്റ കൊറോണയ്ക്ക് അതീതനാണോ: എന്തുകൊണ്ട് നിരീക്ഷണത്തിലാക്കുന്നില്ലെന്ന് ജ്യോതികുമാര്‍ ചാമക്കാല

ചെയ്തത് ബന്ധുക്കൾ

ചെയ്തത് ബന്ധുക്കൾ


ഇയാളുടെ മരണം ഹൃദയസംബന്ധമായ അസുഖം മൂലമാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നിട്ടും മൃതദേഹം കൈകാര്യം ചെയ്യാൻ ഡോക്ടർമാരോ ആശുപത്രി അധികൃതരോ തയ്യാറായിരുന്നില്ല. ഇതോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ തന്നെയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയും മോർച്ചറിയിൽ എത്തിച്ചതും. ഇൻസ്ക്വറ്റ് നടത്താനെത്തിയ പോലീസുകാർക്ക് ആവശ്യമായ ഗ്ലൌസും മാസ്കും ഉൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങിനൽകിയതും മരിച്ചയാളുടെ ബന്ധുക്കളാണ്.

അഞ്ച് മണിക്കൂർ പുറത്ത്

അഞ്ച് മണിക്കൂർ പുറത്ത്


ആരോഗ്യ വകുപ്പിന്റെ കൊറോണ സെക്കണ്ടറി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇയാളുടെ ഇൻസ്ക്വറ്റ് കഴിഞ്ഞ മൃതദേഹം അഞ്ച് മണിക്കൂറിലധികം പുറത്ത് കിടത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിന് ശേഷം മാത്രമാണ് പോസ്റ്റ്മോർട്ടം ചെയ്തത്. കോട്ടയം ജില്ലയിലെ ചെങ്ങളത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടയാളുടെ പിതാവാണ് മരിച്ചത്. ഇയാളുടെ മകനും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

 ആശുപത്രിയിലേക്ക് പോകും വഴി

ആശുപത്രിയിലേക്ക് പോകും വഴി

പ്രത്യേകിച്ച് അസുഖങ്ങളില്ലാതിരുന്ന ഇയാളെ മാർച്ച് 12ന് ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Recommended Video

cmsvideo
3 things to do to prevent corona virus | Oneindia Malayalam
രോഗവ്യാപനം പ്രവാസികളിൽ നിന്ന്

രോഗവ്യാപനം പ്രവാസികളിൽ നിന്ന്


ഇറ്റലിയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കേരളത്തിൽ വീണ്ടും കൊറോണ വ്യാപിക്കുന്നത്. ഇവരിൽ നിന്ന് മകൾക്കും മരുമകനും പ്രായമായ മാതാപിതാക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയിൽ നിന്നെത്തിയവിൽ നിന്ന് രോഗം വ്യാപിച്ച സാഹചര്യത്തിൽ ചെള്ളളത്തും അതീവ ജാഗ്രതയാണ് നിലനിൽക്കുന്നത്. മൃതദേഹത്തിൽ നിന്ന് അകലം പാലിക്കാൻ ബന്ധുക്കളോടും നാട്ടുകാരോടും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിക്കുകയും ചെയ്തിരുന്നു. സംസ്കാര ചടങ്ങുകളിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്നും നിർദേശമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മകനും ഐസോലേഷനിലാണ് കഴിയുന്നത്.

English summary
Relatives against hospital officials over handling of dead body of man under observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X