Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ നാടകം എട്ട് നിലയിൽ പൊട്ടി, പണ്ടേ ബിജെപിക്കാരെന്ന് തരൂരിന്റെ ബന്ധുക്കൾ!

കൊച്ചി: ടോം വടക്കന് ശേഷം ബിജെപിയില്‍ പോകുന്ന കേരളത്തിലെ അടുത്ത കോണ്‍ഗ്രസ് നേതാവ് ആരായിരിക്കും എന്നതാണിപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടക്കം ചര്‍ച്ച. ഇന്ന് കോണ്‍ഗ്രസില്‍ കാണുന്ന നേതാവിനെ നാളെ ബിജെപിയില്‍ കാണാം എന്നതാണ് അവസ്ഥ. ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നാണ് നേതാക്കളുടെ അവകാശവാദം.

അതിനിടെ ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് വെട്ടിലായിരിക്കുകയാണ് പാര്‍ട്ടി. ശശി തരൂരിന്റെ ബിജെപിയില്‍ ചേര്‍ന്ന ബന്ധുക്കള്‍ തന്നെയാണ് പാര്‍ട്ടിക്ക് പണി കൊടുത്തിരിക്കുന്നത്.

തരൂരിന്റെ ബന്ധുക്കൾ ബിജെപിയിലേക്ക്

തരൂരിന്റെ ബന്ധുക്കൾ ബിജെപിയിലേക്ക്

ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതിന് പിന്നാലെയാണ് കൊച്ചിയില്‍ ബിജെപി ഒരു ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂരിന്റെ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയില്‍ ചേരുന്നു എന്ന് പറഞ്ഞായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരേയും വിളിച്ച് വരുത്തി.

ഷാളണിയിച്ച് പാർട്ടിയിലെടുത്തു

ഷാളണിയിച്ച് പാർട്ടിയിലെടുത്തു

ശശി തരൂരിന്റെ ചെറിയമ്മ ശോഭന ശശികുമാര്‍, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കം 14 പേര്‍ക്ക് അംഗത്വം നല്‍കുന്നു എന്നായിരുന്നു അവകാശ വാദം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു പരിപാടി. ശ്രീധരന്‍ പിളള ഷാളണിയിച്ച് ഇവരെ പാര്‍ട്ടിയിലെടുക്കുകയും ചെയ്തു.

പരിപാടി പൊളിഞ്ഞു

പരിപാടി പൊളിഞ്ഞു

ചടങ്ങ് കഴിഞ്ഞ് തരൂരിന്റെ കുടുംബങ്ങള്‍ ഫോട്ടോ സെഷന് തയ്യാറായിരുന്നില്ല. മാത്രമല്ല മാധ്യമങ്ങളോടും അവര്‍ പ്രതികരിച്ചില്ല. പരിപാടി കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവര്‍ തയ്യാറായത്. ഇതോടെ ബിജെപി പരിപാടി പൊളിഞ്ഞു.

പണ്ട് മുതല്‍ക്കേ ബിജെപി അനുഭാവികള്‍

പണ്ട് മുതല്‍ക്കേ ബിജെപി അനുഭാവികള്‍

തങ്ങള്‍ പണ്ട് മുതല്‍ക്കേ ബിജെപി അനുഭാവികള്‍ ആണെന്നും ഇപ്പോള്‍ എന്തിനാണ് ഇത്തരമൊരു പരിപാടി നടത്തിയത് എന്ന് അറിയില്ലെന്നും തരൂരിന്റെ ചെറിയമ്മയായ ശോഭന പ്രതികരിച്ചു. പരിപാടി എന്തിന് നടത്തി എന്ന് സംഘാടകരോട് ചോദിക്കാനും ഇവര്‍ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ആയിരുന്നില്ല

കോണ്‍ഗ്രസുകാര്‍ ആയിരുന്നില്ല

ഇത്തരമൊരു പരിപാടി ആണെന്നോ മാധ്യമങ്ങള്‍ ഉണ്ടെന്നോ തങ്ങള്‍ അറിഞ്ഞിരുന്നില്ല. കര്‍മ്മ സമിതി അംഗമായ പദ്മജയാണ് തങ്ങളെ പരിപാടിക്ക് എത്തിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മോദിയാണ് ബിജെപിയിലേക്ക് വരാനുളള കാരണം. തങ്ങള്‍ കോണ്‍ഗ്രസുകാര്‍ ആയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

ബിജെപി വെട്ടിലായി

ബിജെപി വെട്ടിലായി

ഇതോടെ തരൂരിന് പണി കൊടുക്കാന്‍ പരിപാടി സംഘടിപ്പിച്ച ബിജെപി വെട്ടിലായിരിക്കുകയാണ്. രണ്ട് കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൂടി ബിജെപിയില്‍ ചേരാന്‍ സമീപിച്ചിട്ടുണ്ട് എന്ന് പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പറഞ്ഞു. അവരുമായി ചര്‍ച്ച നടത്തുകയാണ് എന്നും ഇപ്പോള്‍ പേരുകള്‍ പുറത്ത് വിടാനാകില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+