കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റീ പോസ്റ്റുമോര്‍ട്ടം നടത്താതെ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

Google Oneindia Malayalam News

തൃശൂര്‍: അട്ടപ്പാടിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ബന്ധക്കള്‍. മണിവാസകത്തിന്‍റെയും കാര്‍ത്തിയുടേയും കുടുംബങ്ങളാണ് പോലീസിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. രണ്ടുപേരുടേയും മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്നിരുന്നു.

ആ കയറുമായി ഇങ്ങോട്ടു വരണ്ട; 'ടയര്‍' വിവാദത്തില്‍ കണക്കുകള്‍ നിരത്തി മറുപടിയുമായി മന്ത്രി എംഎം മണിആ കയറുമായി ഇങ്ങോട്ടു വരണ്ട; 'ടയര്‍' വിവാദത്തില്‍ കണക്കുകള്‍ നിരത്തി മറുപടിയുമായി മന്ത്രി എംഎം മണി

മൃതദേഹത്തിന്‍റെ മന്‍ക്വസ്റ്റിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാനോ മൃതദേഹങ്ങള്‍ തിരിച്ചറിയാനോ പോലീസ് സമ്മതിച്ചില്ലെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് കാര്‍ത്തിക്കിന്‍റെ അമ്മ മീനയും സഹോദരിയും ആരോപിച്ചു. റീ പോസ്റ്റ് മോര്‍ട്ടത്തിന് കാര്‍ത്തിയുടേയും മണിവാസകത്തിന്‍റെയും ബന്ധുക്കള്‍ പാലക്കാട് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പാലിച്ച് റീപോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കി.

 maoist-

അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടക്കുന്നത്. മുഴുവന്‍ നടപടികളുടേയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. രണ്ട് ടേബിളില്‍ ഒരേസമയം രണ്ടു പേരുടെ മൃതദേഹങ്ങള്‍ വീതമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. രമയുടെയും കാര്‍ത്തിക്കിന്റെയും പോസ്റ്റ്‌മോര്‍ട്ടമാണ് ആദ്യം നടന്നത്.

9 വയസ്സുകാരിയുടെ തൂങ്ങിമരണം പ്രതിയുടെ ലുങ്കിയില്‍; പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയമെന്ന് കോടതി9 വയസ്സുകാരിയുടെ തൂങ്ങിമരണം പ്രതിയുടെ ലുങ്കിയില്‍; പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയമെന്ന് കോടതി

രമയുടെ ശരീരത്തില്‍നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. തലയിലും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകളുണ്ട്. അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
relatives of maoist killed in attapadi demands re postmortum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X