India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥിയുടെ കടുവയ്ക്ക് വില്ലനായത് കുരുവിനാക്കുന്നേല്‍ ജോസ് തന്നെ: റിലീസ് തടയാന്‍ ഏതറ്റം വരേയും പോവും

Google Oneindia Malayalam News

തിരുവനന്തപുരം: പൃഥിരാജ് ചിത്രം കടുവയുടെ റിലീസിന് വീണ്ടും വിലങ്ങ് തടിയായി കുരുവിനാക്കുന്നേല്‍ ജോസ്. ചിത്രം നിലവിലെ രൂപത്തില്‍ റിലീസ് ചെയ്താല്‍ ന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോൺഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. ജോസ് കുരുവിനാക്കുന്നേലിന്റെ പരാതി പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സെന്‍സർ ബോർഡിന് നിർദേശം നല്‍കിയിട്ടുണ്ട്.

ദിവസവും ദിവസവും ഞെട്ടി മതിയാവുകയാണ്: പക്ഷെ ഇതിനെല്ലാം ഒരുനാള്‍ മറുപടി ലഭിക്കും: പ്രകാശ് ബാരെദിവസവും ദിവസവും ഞെട്ടി മതിയാവുകയാണ്: പക്ഷെ ഇതിനെല്ലാം ഒരുനാള്‍ മറുപടി ലഭിക്കും: പ്രകാശ് ബാരെ

കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നാണു താൻ അറിയപ്പെടുന്നതെന്നും സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപത്രത്തിന്റെ പേര്. സിനിമയില്‍ തന്റെ ജീവിതത്തിലൂണ്ടായ യഥാർത്ഥ സംഭവങ്ങളോടൊപ്പം വ്യാജ സംഭവങ്ങളും ഇടകലർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂട്ടിച്ചേർത്ത വ്യാജ സീനുകളും തന്റെ ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ചതാണെന്നു പ്രേക്ഷകർ കരുതും. ഇതിലൂടെ തന്റെ സ്വീകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാക്കുമെന്നും ഹർജിയില്‍ പറയുന്നു.

അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

അതേസമയം, സിനിമ ജോസ് കുരിവിനാക്കുന്നേലിന്റെ കഥയല്ലെന്നാണ് തിരക്കഥാകൃത്ത് ജിനു എബ്രഹാം അഭിപ്രായപ്പെടുന്നത്. നായകന്‍ സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജോസ് തുടക്കത്തില്‍ തന്നെ നിയമ പോരാട്ടവുമായി എത്തിയതിനേ തുടർന്ന് പേരുമാറ്റി കടുവ എന്ന പുതിയ പേരിലായിരുന്നു കോടതി അനുമതിയോടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചിത്രീകരണം പൂർത്തിയായാലും ഈ ചിത്രം പ്രദർശിപ്പിക്കാൻ താൻ അനുവദിക്കില്ലെന്നായിരുന്നു ജോസിന്റെ പ്രതികരണം.

ഇത് ചെറായിയുടെ സൗന്ദര്യം: സൂര്യശോഭയില്‍ തിളങ്ങിയ നൈല ഉഷ

cmsvideo
  പൃഥ്വിരാജിനൊപ്പം ആദ്യത്തെ സിനിമ , Priyanka Nair Interview | Kaduva | Oneindia Malayalam

  ചിത്രീകരണം പൂർത്തിയായ പടത്തിന്റെ റിലീസ് ഈ മുപ്പതാം തിയതി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജോസിന്റെ ഹർജിയുടെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കേണ്ടി വരികയായിരുന്നു. ''ചില അപ്രവചനീയമായ സാഹചര്യങ്ങൾ കൊണ്ട് റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരും തിയറ്റർ ഉടമകളും വിതരണക്കാരും ക്ഷമിക്കണം'' എന്നായിരുന്നു ചിത്രത്തിന്റെ റിലീസ് മാറ്റിയ കാര്യം വ്യക്തമാക്കി കൊണ്ട് പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

  English summary
  release of Prithviraj's movie Tiger has been postponed following complaint of Kuruvinakkunnel jose
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X