മലപ്പുറം ഫുട്ബാളിന്റെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന പുസ്തകം 'മലപ്പുറം കിസ്സ' പുറത്തിറങ്ങി
മലപ്പുറം: മലപ്പുറത്തെ ഫുട്ബാളിന്റെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിച്ച് മാധ്യമപ്രവര്ത്തകന് എം.എം ജാഫര്‍ഖാന്‍ എഴുതിയ 'പന്ത് പറഞ്ഞ മലപ്പുറം കിസ്സ' പുറത്തിറങ്ങി. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുന്‍ ക്യാപ്റ്റന്‍ യു. ഷറഫലിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. അരീക്കോട് തെരട്ടമ്മല്‍ മൈതാനത്ത് നടന്ന അനസ് ഇലവന്-മെഹബൂബ് ഇലവന് സൗഹൃദ ഫുട്ബാള്‍ മത്സരത്തിന്റെ ഇടവേളയിലായിരുന്നു പ്രകാശനം. സന്തോഷ് ട്രോഫി താരങ്ങളായ വി.കെ അഫ്ദല്‍, വൈ.പി മുഹമ്മദ് ശരീഫ്, 'മാധ്യമം' എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്രാഹിം, ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, സൂപ്പര്‍ അഷ്റഫ്, സുല്‍ഫീക്കര്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
മലപ്പുറത്തെ മൂന്ഫുട്ബോള് താരങ്ങളും കായികപ്രേമികളും ആവേശത്തോടെയാണു ഈ പുസ്തകത്തെ കാണുന്നത്. പുസ്തകം പുറത്തിറങ്ങിയ സമയത്തുതന്നെ മുന്ഫുട്ബോള് താരവും ഗായകനും മലപ്പുറത്തുകാരനുമായ ഷഹബാസ് അമനും ഇതുസംബന്ധിച്ചു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുകഴിഞ്ഞു.

പോ്സ്റ്റിന്റെ പൂര്‍ണ രൂപം താഴെ:
പന്ത്കളി മലപ്പുറത്തെ സംബന്ധിച്ച് എല്ലാ അര്‍ത്ഥത്തിലും ഒരു ആണ്കളിയാണെങ്കിലും മക്കളെ പോറ്റി വളര്‍ത്തി ,അവര്‍ക്ക് അന്നവും ധൈര്യവും നല്കി ,''ജയിച്ചു വാ '' എന്ന് കളിക്കളത്തിലേക്ക് പറഞ്ഞയക്കുന്ന ഒരു പേടിയുമില്ലാത്ത പെണ്ണുങ്ങളുണ്ടിവിടെ ! തോറ്റ് വന്നാലും ''സാരല്ല്യ ,അടുത്തതില്‍ നോക്കാം '' എന്ന് നനഞ്ഞ ജഴ്സി തോരയിടുന്ന ഉമ്മക്കോന്തലകള് !
(ഇന്നലെ പുറത്തിറങ്ങിയ ജാഫര്‍ ഖാന്റെ പുസ്തകാമുഖത്തില്‍ പറയാന്‍ ശ്രമിച്ചിട്ടുള്ള കുറച്ച് കാര്യങ്ങളില്‍ നിന്നുള്ള ഒരു കഷ്ണം മാത്രമാണു മുകളില്‍ കൊടുത്തത്. മുഴുവനായി പിന്നാലെ ഒരൂ ദിവസം ഇവിടെ വെക്കാം.പുസ്തകത്തില്‍ നിന്ന് വായിക്കുകയാണെങ്കില്‍ കൂടുതല്‍ സന്തോഷം)
കാല്‍പ്പന്തുകളിയുടെ സ്വന്തം നാട്ടില്‍ ജനിച്ച്,അയ്ന്റെ മര്‍മ്മം അറിഞ്ഞ് വളര്‍ന്ന് വന്ന കുട്ടിയാണു ജാഫര്‍! പന്ത് കളി കാണാനും ജീവിതങ്ങള്‍ കാണാനും ഇന്‍ഡ്യ മുഴുവന്‍ സ്വന്തം നിലക്കും അവനാഞ്ചെലവിലും കറങ്ങുന്ന ഒരാളാണു!.അത് കൊണ്ട് തന്നെ കേവലം ഒരു സ്പോര്‍ട്ട്സ് ലേഖകനേയല്ല! പ്രത്യേകിച്ചും മലപ്പുറത്തെക്കുറിച്ചുള്ള അന്വേഷണ നിരീക്ഷണങ്ങളും ഫുട്ബോള്‍ ഡോക്യുകളുമൊക്കെ ധാരാളമായി വന്നുകൊണ്ടിക്കുന്ന, ഇനിയും വരാനിരിക്കുന്ന ഒരു സാഹചര്യത്തില്‍ സത്യസന്ധരായ പഠിതാക്കള്‍ക്ക് അത്യാവശ്യം ഉപകരിക്കുന്ന ഒരു റഫറന്‍സ് കൂടിയാണു ഈ പുസ്തകം! എല്ലാ തരം അണൊഫീഷ്യല് രേഖകളുടേയും പ്രധാനപ്പെട്ട ഒരു ഗുണം അതിനു ആത്മാര്‍ഥത കുറച്ച് കൂടുതലുണ്ടായിരിക്കും എന്നതാണു.സുരേഷ് ചെയ്ത കവര്‍ ചിത്രം തന്നെ നോക്കൂ!ഉള്ളടക്കത്തെക്കുറിച്ച് അത് വ്യക്ത്മായ സൂചന തരുന്നു. മലപ്പുറം ഫുട്ബോള്‍ ജീവിതങ്ങളെക്കുറിച്ചുള്ള ജാഫറിന്റെ എഫ് ബി പോസ്റ്റുകളും വ്യക്തിപരമായി വളരെ ഇഷ്ടമാണു! ഈ പുസ്തകം റിവ്യൂവിനേക്കാള്‍ നേരിട്ടുള്ള മറിച്ചുനോക്കല്‍ ആണു അര്‍ഹിക്കുന്നത്. ആകെ പത്തെമ്പത്താറു പേജേയുള്ളു! ഇനിയും പണിയെടുത്താല്‍ ഇനിയും മുത്താകുന്ന പുസ്തകം! ഇതില്‍ മുഴുവനും ചിത്രങ്ങളോടു കൂടിയ ഇന്ഫര്മ്മേഷന്സാണു.
ഇങ്ങനെയൊക്കെ എഴുതി എന്നെക്കൊണ്ട് പുസ്തകക്കച്ചവടം നടത്തിക്കാനുള്ള ഒരു അടവല്ല ട്ടോ ഒരു കൂട്ടുകാരന്റെ ആമുഖരചനക്കുള്ള ക്ഷണം! മറിച്ച് ,സ്വന്തം നാട്ടിലെ ഇതുവരെ അറിയാതിരുന്ന പഴയ ചില പന്തൗലിയാക്കളുടെ ജീവിതത്തിലേക്ക് വെളിച്ചം കാട്ടിത്തരികയാണു സത്യത്തില്‍ ജാഫര്‍ ചെയ്തത്! നന്ദി പ്രിയ സ്നേഹിതാ.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications