ഗവ. മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍ക്ക് ആശ്വാസം
തൃശൂര്‍: വിവിധ ചികിത്സയ്ക്ക് വേണ്ടിയുള്ള ലാബ് പരിശോധനകള്‍ക്കു വേണ്ടി രാവിലെമുതല്‍ വൈകിട്ടുവരെ നെട്ടോട്ടം ഓടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിയിരിപ്പുകാര്‍ക്കും ആശ്വാസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ പരിഷ്കരണങ്ങള്‍ക്ക് തീരുമാനമായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനായി ആശുപത്രിയിലെ എല്ലാ നിലകളിലും കാഷ് കൗണ്ടറുകളും പഴയ രോഗികള്‍ക്ക് ഒ.പി. ടിക്കറ്റ് പുതുക്കാനായി രജിസ്ട്രേഷന് കൗണ്ടറുകളും സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം കൂടിയ എച്ച്ഡിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തും കാമ്പസിലും സര്‍വീസ് നടത്തുന്ന ഓട്ടോകളെയും ടാക്സികളെയും പ്രീപെയ്ഡ് സംവിധാനത്തിന് കീഴിലാക്കാനും ക്യാമ്പസില്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളുടെ റൂട്ട് ക്രമീകരിച്ചും അനധികൃതമായി ഇത്തരം വാഹനങ്ങള്‍ കാമ്പസില്‍ പ്രവേശിച്ചിട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം. രണ്ടുകോടി മുപ്പതുലക്ഷം രൂപയ്ക്ക് ലേലം പോയിട്ടും നാലുമാസമായി അടഞ്ഞുകിടക്കുന്ന കാന്റീന് തുറക്കും.
ഇതിനായി കരാര്‍ എടുത്ത വ്യക്തിയുമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും. അവണൂര്‍ പഞ്ചായത്തില്‍ നിന്ന് പത്ത് കുടുംബശ്രീ പ്രവര്‍ത്തകരെ വിവിധ ജോലികള്‍ക്കായി മെഡിക്കല്‍ കോളജില്‍ നിയമിക്കും. രോഗികള്‍ക്ക് ആവശ്യമായ സേവനം ചെയ്യാന്‍ തയാറാകാത്ത ആദിവാസി പ്രമോട്ടറെ ആക്ഷേപിച്ചുവെന്നു പറഞ്ഞ് സസ്പെന്‍ഡ് ചെയ്യപ്പെട്ട എച്ച്.ഡി.എസ്. ജീവനക്കാരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ. ബിജു എം.പി, അനില്‍ അക്കര എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ്, ആശുപത്രി സൂപ്രണ്ടുമാരായ ഡോ. ആര്. ബിജു കൃഷ്ണന്, ഡോ. ഷെഹ്ന എ. ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications