കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവ. മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍ക്ക് ആശ്വാസം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വിവിധ ചികിത്സയ്ക്ക് വേണ്ടിയുള്ള ലാബ് പരിശോധനകള്‍ക്കു വേണ്ടി രാവിലെമുതല്‍ വൈകിട്ടുവരെ നെട്ടോട്ടം ഓടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിയിരിപ്പുകാര്‍ക്കും ആശ്വാസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തീരുമാനമായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനായി ആശുപത്രിയിലെ എല്ലാ നിലകളിലും കാഷ് കൗണ്ടറുകളും പഴയ രോഗികള്‍ക്ക് ഒ.പി. ടിക്കറ്റ് പുതുക്കാനായി രജിസ്‌ട്രേഷന്‍ കൗണ്ടറുകളും സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം കൂടിയ എച്ച്ഡിഎസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

medical-collge

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തും കാമ്പസിലും സര്‍വീസ് നടത്തുന്ന ഓട്ടോകളെയും ടാക്‌സികളെയും പ്രീപെയ്ഡ് സംവിധാനത്തിന് കീഴിലാക്കാനും ക്യാമ്പസില്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളുടെ റൂട്ട് ക്രമീകരിച്ചും അനധികൃതമായി ഇത്തരം വാഹനങ്ങള്‍ കാമ്പസില്‍ പ്രവേശിച്ചിട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം. രണ്ടുകോടി മുപ്പതുലക്ഷം രൂപയ്ക്ക് ലേലം പോയിട്ടും നാലുമാസമായി അടഞ്ഞുകിടക്കുന്ന കാന്റീന്‍ തുറക്കും.

ഇതിനായി കരാര്‍ എടുത്ത വ്യക്തിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും. അവണൂര്‍ പഞ്ചായത്തില്‍ നിന്ന് പത്ത് കുടുംബശ്രീ പ്രവര്‍ത്തകരെ വിവിധ ജോലികള്‍ക്കായി മെഡിക്കല്‍ കോളജില്‍ നിയമിക്കും. രോഗികള്‍ക്ക് ആവശ്യമായ സേവനം ചെയ്യാന്‍ തയാറാകാത്ത ആദിവാസി പ്രമോട്ടറെ ആക്ഷേപിച്ചുവെന്നു പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എച്ച്.ഡി.എസ്. ജീവനക്കാരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ. ബിജു എം.പി, അനില്‍ അക്കര എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ്, ആശുപത്രി സൂപ്രണ്ടുമാരായ ഡോ. ആര്‍. ബിജു കൃഷ്ണന്‍, ഡോ. ഷെഹ്‌ന എ. ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
releif for patients came in government medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X