കെഎം ഷാജിക്ക് താത്കാലിക ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസിൽ താത്കാലിക സ്റ്റേ
കൊച്ചി: മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിജിലെൻസ് കേസിൽ ഹൈക്കോടതി സ്റ്റേ. മൂന്ന് മാസത്തേക്കാണ് കേസ് സ്റ്റേ ചെയ്തത്. കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
പ്രാദേശിക സിപിഎം നേതാവും അഭിഭാഷകനുമായ എം ആർ ഹരീഷിന്റെ പരാതിയിലായിരുന്നു വിജിലൻസ് കോടതിയുടെ നിർദ്ദേശം അനുസരിച്ച് ഷാജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഷാജി അനധികൃത സമ്പാദനത്തിലൂടെ വീട് നിർമ്മിച്ചു എന്നായിരുന്നു ഹരീഷ് പരാതിയിൽ ആരോപിച്ചത്. തുടർന്ന് വിജലിൻസ് പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ തനിക്കെതിരായ എഫ് ഐ ആർ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെഎം ഷാജി കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ എല്ലാ നിയമനടപടികളും അനസാനിപ്പിക്കണമെന്നും ഷാജി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കോടതി നടപടി. മൂന്ന് മാസങ്ങൾക്ക് ശേഷം കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഷാജിക്കെതിരായ മറ്റൊരു വിജിലന്‍സ് കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കാൻ 2013 ല്‍ കെ.എം.ഷാജി മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കേസ്.












Click it and Unblock the Notifications