Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വാസം; കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ വേണ്ട

ബംഗളൂരു: കേരളത്തില്‍ നിന്നും ഗോവയില്‍ നിന്നും ഏതെങ്കിലും ഗതാഗത മാര്‍ഗ്ഗത്തിലൂടെ വരുന്ന യാത്രക്കാര്‍ക്ക് ഇനി നെഗറ്റീവ് ആര്‍ ടി - പി സി ആര്‍ റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. നിലവിലെ കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, ഗോവയില്‍ നിന്നും കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ ടി - പി സി ആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു.

അതേസമയം, ഈ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ രണ്ട് ഡോസ് / ഫുള്‍ ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമാനമായ ഇളവ് സംസ്ഥാനം നല്‍കിയിരുന്നു. രാജ്യത്തുടനീളം കോവിഡ് -19 കേസുകള്‍ പെട്ടെന്ന് വര്‍ധിച്ചതിനെത്തുടര്‍ന്ന് വൈറസ് പടരുന്നത് തടയാന്‍ പരിശോധനാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

rtpcr

അതേസമയം, കര്‍ണാടകയില്‍ ബുധനാഴ്ച 1,894 പുതിയ കൊറോണ വൈറസ് കേസുകളും 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 5,418 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 38,68,501 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് ബുള്ളറ്റിനില്‍ അറിയിച്ചു. കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ യാത്രക്കാരെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ 30,757 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 42.75 മില്യണ്‍ ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 541 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചരുടെ എണ്ണം 510,413 ആയി. 67,538 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവര്‍ 4,19,10,984 ആയി. ദേശീയ രോഗമുക്തി നിരക്ക് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്.

ഇതിനിടെ, കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും അധികനിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+