കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കനത്ത മഴ, അഞ്ച് ദിവസം തുടർച്ചയായി ഇനി മഴ

Google Oneindia Malayalam News

കോഴിക്കോട്: വേനല്‍ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ. ഇന്ന് ഉച്ചയോടെയാണ് വിവിധ ജില്ലകളില്‍ കനത്ത മഴ പെയ്തത്. തിരുവനന്തപുരത്തും കോട്ടയത്തും മലപ്പുറത്തും ശക്തമായ മഴ പെയ്തു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒന്നര മണിക്കൂറോളമാണ് മഴ പെയ്തത്. സംസ്ഥാനത്ത് ഇനി അഞ്ച് ദിവസം കനത്ത മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ആളില്ല! കലിപ്പിൽ ഖുശ്ബു, കാറിൽ നിന്നിറങ്ങാതെ മടങ്ങി!രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ആളില്ല! കലിപ്പിൽ ഖുശ്ബു, കാറിൽ നിന്നിറങ്ങാതെ മടങ്ങി!

തിരുവനന്തപുരത്തെ കൂടാതെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വേനല്‍ മഴ പെയ്തതോടെ സംസ്ഥാനത്തെ അന്തരീക്ഷ താപനില താഴും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

rain

ശക്തമായ കാറ്റിനും വരും ദിവസങ്ങളില്‍ സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ കനത്ത മഴ പെയ്യും. ശക്തമായ മഴ പെയ്തതോടെ മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുകയാണ്.

ഇത്തവണ കാലവര്‍ഷത്തില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യത്തെ പ്രവചനത്തില്‍ പറയുന്നത്. കനത്ത മഴ ലഭിക്കുമെങ്കിലും പ്രളയ സമാനമായ സാഹചര്യം ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് മഴ മൂലം അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകില്ല. മാത്രമല്ല ഇത്തവണ എല്‍നീനോ പ്രതികൂലമായി കേരളത്തെ ബാധിക്കില്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English summary
As a relief from hot days, rain hits kerala shores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X