ചൂടിൽ നിന്ന് ആശ്വാസം, വേനൽ മഴ 6 വരെ തുടരും..ഈ ജില്ലകളിൽ യെല്ലോ അലർട്ട്
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് ആറാം തീയതി വരെ വേനൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
3 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 5ന് ഇടുക്കി, പാലക്കാട്, 5 ന് എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, 6 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏപ്രിലിൽ കേരളത്ത് 63% മഴക്കുറവ്; ഏറ്റവും കുറവ് പാലക്കാട്-മലപ്പുറം, കൂടുതൽ പത്തനംതിട്ടയിൽ
സംസ്ഥാനത്ത് ഈ വർഷം ഏപ്രിൽ മാസത്തിൽ കനത്ത മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് (IMD) പുറത്തുവിട്ട കണക്കുകൾ പ്രകാരം സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 63 ശതമാനം കുറവാണ് സംസ്ഥാനത്താകെ ലഭിച്ചത്. വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ മഴയുടെ ഈ വൻ കുറവ് ജലക്ഷാമ ആശങ്കകളും ഉയർത്തുന്നുണ്ട്.
ജില്ലകളിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട്, മലപ്പുറം ജില്ലകളിലാണ്. ഇരു ജില്ലകളിലും ഏകദേശം 90 ശതമാനം വരെ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർകോട് (-79%), മാഹി (-78%), തൃശൂർ (-80%), കോട്ടയം (-73%) എന്നിവിടങ്ങളിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കി (-64%), കോഴിക്കോട് (-64%), വയനാട് (-62%), തിരുവനന്തപുരം (-58%), എറണാകുളം (-54%) എന്നിവിടങ്ങളിലും സാധാരണയെക്കാൾ വളരെ കുറഞ്ഞ മഴയാണ് ലഭിച്ചത്.
അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ 149.1 മില്ലീമീറ്റർ മഴ ലഭിച്ചെങ്കിലും സാധാരണയേക്കാൾ 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ജില്ലയും താരതമ്യേന കൂടുതൽ മഴ ലഭിച്ച ജില്ലകളിലൊന്നാണ് (47.7 mm), എങ്കിലും ഇവിടെ പോലും 66 ശതമാനം കുറവാണ് ഉണ്ടായത്.മൊത്തത്തിൽ സംസ്ഥാനത്ത് ഒരിടത്തും സാധാരണ നിലവാരത്തിലുള്ള മഴ ലഭിച്ചിട്ടില്ലെന്നതാണ് കണക്ക്.
കേരളത്തിൽ യുവി കിരണതീവ്രത ഉയരുന്നു; എറണാകുളത്ത് ഏറ്റവും കൂടുതൽ
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് രേഖപ്പെടുത്തിയ അൾട്രാവയലറ്റ് (UV) ഇൻഡക്സ് കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യപ്രകാശത്തിന്റെ തീവ്രത ഉയർന്ന നിലയിൽ തുടരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ്, 9 . രണ്ടാമത് കണ്ണൂർ ജില്ലയാണ്, 8.
പാലക്കാട്, തൃശൂർ, മലപ്പുറം, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 6-7 എന്നതാണ് നിരക്ക്. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് തുടങ്ങിയ ജില്ലകളിൽ 4-6 നിരക്കിൽ താരതമ്യേന കുറഞ്ഞ UV തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തിൽ മധ്യകേരളത്തിലും വടക്കൻ ചില ഭാഗങ്ങളിലുമാണ് UV കിരണങ്ങൾ കൂടുതൽ ശക്തമായിരിക്കുന്നത്. ഉയർന്ന യുവി ഉള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നേരിട്ട് സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കുകയും കുട, സൺസ്ക്രീൻ, സൺഗ്ലാസ് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.












Click it and Unblock the Notifications