കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരെ കെഎസ്ഇബി പറ്റിച്ചെന്ന വാർത്ത വാസ്തവമോ? അധികൃതരുടെ ഈ ചോദ്യത്തിന് മറുപടി പറയേണ്ടി വരും!

Google Oneindia Malayalam News

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ കെഎസ്ഇബി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരാശ്വാസ നിധിയിലേക്ക് അടച്ചില്ലെന്ന റിപ്പോർട്ട് കഴഞ്ഞ ദിവസമായിരുന്നു വന്നത്. കേരള പുനർ നിർമ്മണത്തിനായി ജീവനക്കാരിൽ നിന്നും സാലറി ചാലഞ്ച് വഴി പിരിച്ചെടുത്ത തുക കെഎസ്ഇബി വകമാറ്റി ചെലവഴിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. എന്നാൽ റിപ്പോർട്ട് വാസ്തവമ‌ല്ലെന്ന വാദവുമായി അധികൃതർ രംഗത്ത് വന്നു.

<strong>ഒമ്പതാം ക്ലാസ്കാരിയുടെ പ്രണയത്തെ എതിർത്തു;അച്ഛന്റെ പാലിൽ ഉറക്ക് ഗുളിക കലർത്തി, കുത്തിക്കൊന്നു!</strong>ഒമ്പതാം ക്ലാസ്കാരിയുടെ പ്രണയത്തെ എതിർത്തു;അച്ഛന്റെ പാലിൽ ഉറക്ക് ഗുളിക കലർത്തി, കുത്തിക്കൊന്നു!

സാലറി ചലഞ്ച് പ്രകാരം പത്ത് തല്ല്യ ഗഡുക്കളായണ് ജീവനക്കാരിൽ നിന്ന് തുക പിടിച്ചെടുത്തത്. ഇതിന്റഎ അവസാന ഗഡു ഇക്കഴിഞ്ഞ ജുലൈയിലാണ് പിരിച്ചെടുത്തത്. പിന്നെങ്ങിനെയാണ് പണം കൈമാറാൻ വൈകിയെന്ന് പറയാനാകുകയെന്ന് കെഎസ്ബി അധികൃതർ വ്യക്തമാക്കുന്നു.

തുക കൈമാറാൻ തീരുമാനിച്ചിരുന്നു

തുക കൈമാറാൻ തീരുമാനിച്ചിരുന്നു


രണ്ട് ദിവസം മുമ്പ് ചേർന്ന ബോർഡ് യോഗം തുക കൈമാറാൻ തീരുമനിച്ചതിന് പിന്നാലെയാണ് വാർത്തകൾ പുറത്ത് വന്നതെന്നും, വിവാദം ഉണ്ടായതെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ഒറ്റ ഘട്ടമായി തുക കൈമാറിയാൽ മതിയെന്ന് ബോർഡ് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള വ്യക്തമാക്കി. ഇത് മറന്നുകൊണ്ടാണ് ഇപ്പോൾ വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

50 കോടി കൊടുത്തിരുന്നു

50 കോടി കൊടുത്തിരുന്നു


കഴിഞ്ഞ ദിവസത്തെ പ്രളയത്തിന് പിന്നാലെ 50 കോടി രൂപ കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതിൽ 35 കോടി ബോർഡിന്റഎ ഫണ്ടാണ്. ഒരു കോടി പവർ പിനാൻസ് കോർപ്പറേഷന്റെയും ബാക്കി മാത്രമാണ് ജീവനക്കാരുടെ കൈയ്യിൽ നിന്ന് പിരിച്ചെടുത്ത പമമെന്നും കെഎസ്ഇബി ബോർഡ് ചെയർമാൻ വ്യക്തമാക്കി.

ഒറ്റ ഗഡുവായി അടക്കാനാണ് തീരുമാനം

ഒറ്റ ഗഡുവായി അടക്കാനാണ് തീരുമാനം


സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത പണം ഒറ്റ ഗഡുവായി കൈമാറാനാണ് ബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ പ്രളയത്തിലും ഇപ്പോഴത്തെ പ്രളയത്തിലും കെഎസ്ഇബി ജീവനക്കാർ ചെയ്ത സേവനം മറക്കുകയാണ്. അത് മറന്നുകൊണ്ടാണ് ഇത്തരത്തിൽ വിവാദമുണ്ടാക്കുന്നതെന്ന് ബോർ‌ഡ് ചെയർമാൻ വ്യക്തമാക്കി. ബോർഡ് ചെയർമാന്റെ പ്രതികരണത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി എംഎം മണിയും വ്യക്തമാക്കി.

ആകെ നൽകിയത് 10.23 കോടി

ആകെ നൽകിയത് 10.23 കോടി

സാലറി ചാലഞ്ചിന്റെ ഭാഗമായി കെഎസ്ഇബി പിരച്ചെടുത്ത തുകയിൽ നിന്ന് 10.23 കോടി മാത്രമാണ് ദുരിതാശ്വ നിധിയിലേക്ക് നൽകിയതെന്ന റിപ്പോർട്ടുകളായിരുന്നു പുറത്ത് വന്നത്. ഓരോ മാസവും ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. എന്നാൽ കെഎസ്ഇബി അത് പാലിച്ചില്ലെന്നാണ് ആരോപണം.

126 കോടി അടക്കണം

126 കോടി അടക്കണം


ഒരു വർഷം കൊണ്ടാണ് സാലറി ചലഞ്ചിന്റെ ഭാഗമായി 136 കോടി പിരിച്ചെടുത്തത്. എന്നാൽ ഇതിൽ നിന്ന് 126 കോടി രൂപലഇതുവരെയും ദുരിതാശ്വാസ നിധിയിലേക്ക് അടച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. ജീവനക്കാർ തങ്ങളുടെ സ്വന്തം ശമ്പളത്തിൽ നിന്ന് നൽകിയ തുകയുടെ 95 ശതമാനവും ദുരിതാശ്വസ നിധിയിലേക്ക് എത്തിയില്ല. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയിൽ 10 മാസംകൊണ്ടാണ് തുക പിടിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.

English summary
Relief fund controversy in KSEB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X