ആശ്വാസം; കൊച്ചിയിൽ നിന്നും കാണാതായ 12 കാരിയെ കണ്ടെത്തി..മനോവിഷമം കാരണം മാറി നിന്നതെന്ന്
കൊച്ചിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. 7 മണിക്കൂറത്തെ തിരച്ചിലിനൊടുവിൽ വല്ലാർപാടത്തു നിന്നാണ് കുട്ടിയ കണ്ടെത്തിയത്. മനോവിഷമത്തെ തുടർന്ന് മാറി നിന്നതാണെന്നാണ് 12 കാരി പോലീസിനോട് പറഞ്ഞത്.
ഇന്ന് വൈകീട്ട് പാളയത്ത് വെച്ചായിരുന്നു കുട്ടിയെ കാണാതായത്. വൈകീട്ട് സ്കൂൾ വിട്ട് കുട്ടി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ കുട്ടിക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചോ ആരെങ്കിലും തട്ടിക്കൊണ്ട് പോയോ തുടങ്ങിയ ആശങ്കളാണ് ഉയർന്നത്. അതേസമയം കുട്ടി വീട്ടിൽ മടങ്ങി എത്താതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. മാതാപിതാക്കളേയും ഒപ്പം കൂട്ടിയാണ് പോലീസ് പരിശോധന നടത്തിയത്.

കുട്ടി ഇന്ന് സ്കൂളിലേക്ക് അമ്മയുടെ ഫോൺ കൊണ്ടുപോയിരുന്നു. ഇത് സ്കൂൾ അധികൃതർ പിടിച്ചു. ഇത് കുട്ടിയെ മനോവിഷമത്തിലാക്കി. തുടർന്നാണത്രേ മാറി നിന്നത്. വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി അധിക ദൂരം പോകാൻ സാധ്യതയില്ലെന്നും നഗരത്തില്‍ തന്നെ ഉണ്ടാകുമെന്നുമുള്ള നിഗമനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്.












Click it and Unblock the Notifications