ഗുരുതര രോഗത്തില്‍ നിന്ന് മോചിതയായി; കായിക താരം അതുല്യ പി സജി വീണ്ടും ട്രാക്കിലേക്ക്
തിരുവനന്തപുരം: ഗുരുതര രോഗത്തില്‍ നിന്ന് മോചിതയായി കൗമാര കായിക താരം അതുല്യ പി സജി വീണ്ടും ട്രാക്കിലെത്തിയ വാര്‍ത്ത ഏറെ സന്തോഷമുളവാക്കുന്നതാണെന്ന് മന്ത്രി ഇപി ജയരാജന്. പാലാ അന്‍ഫോണ്‍സ കോളേജില്‍ ബിഎ ഹിസ്റ്ററിക്ക് ചേര്‍ന്ന താരം ജനുവരി ഒന്നുമുതല്‍ പരിശീലനം പുനരാരംഭിച്ചു. ട്രാക്കില്‍ മിന്നല്‍വേഗത്തില്‍ കുതിക്കുന്നതിനിടെ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന താരം രോഗം പൂര്‍ണ്ണ ഭേദമായാണ് വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ശ്വാസകോശം ചുരുങ്ങുന്ന അസുഖമായിരുന്നു അതുല്യയ്ക്ക്. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. അന്ന് ഈ വിവരം അറിഞ്ഞ ഉടനെ ആശുപത്രിയിലെത്തുകയും അധികൃതരുമായി സംസാരിച്ച് നല്ല ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു. ായികവികസനനിധിയില് നിന്ന് അനുവദിച്ച 3 ലക്ഷം രൂപയുടെ ചെക്ക് രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമായിരുന്നു അതുല്യ. പഠനത്തിലും മികവ് കാട്ടുന്ന ഈ മിടുക്കി 83 ശതമാനം മാര്‍ക്കോടെയാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്. രോഗം ഭേദമായി ആശുപത്രി വിട്ട ശേഷം അതുല്യ 2019 ഡിസംബറില്‍ ഓഫീസിലെത്തി സന്ദര്‍ശിച്ചിരുന്നു. മികച്ച പരിശീലനം നേടി ട്രാക്കില്‍ കുതിക്കാനും വലിയ വിജയങ്ങള്‍ കൈവരിക്കാനും താരത്തിന് കഴിയട്ടെ. എല്ലാ ആശംസകളും നേരുന്നു- ഇപി ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications