കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന് പിണറായി; കേന്ദ്ര നിലപാടും ഇതുതന്നെ... ഞായറാഴ്ച ശുചീകരണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹചര്യം മെച്ചപ്പെട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനവും ഇതുതന്നെയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍വകക്ഷി യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. സാഹചര്യം മെച്ചപ്പെട്ട ശേഷം പരിഗണിക്കാം. ആരാധനാലയമാകുമ്പോള്‍ വിശ്വാസികളെ നിയന്ത്രിക്കുന്നത് പ്രയാസമാകും. രോഗവ്യാപനം തടയാനുള്ള നീക്കങ്ങള്‍ താളംതെറ്റുമെന്നും പിണറായി പറഞ്ഞു.

p

അതേസമയം, ഞായറാഴ്ചകളില്‍ ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിനമാണ് ഞായറാഴ്ച. അതേസമയം മഴക്കാല രോഗങ്ങള്‍ തടയേണ്ടതുണ്ട്. അതുകൊണ്ടാണ് ശുചീകരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സര്‍വകക്ഷി യോഗത്തിലാണ് ഈ ആശയം ഉയര്‍ന്നത്. പ്രധാനമായതിനാല്‍ അംഗീകരിച്ചു. ഞായറാഴ്ചകള്‍ എല്ലാവരും വീടും പരിസരവും വൃത്തിയാക്കണം. പൊതുസ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വൃത്തിയാക്കണം. പ്രതിസന്ധി മറികടക്കാന്‍ എല്ലാവരുടെയും സഹായം അഭ്യര്‍ഥിക്കുകയാണ്.

ആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോ

അതേസമയം, ഇന്ന് കേരളത്തില്‍ 40 പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

ഇന്ന് 13 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, പൊല്‍പ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി, പരുതൂര്‍, കുഴല്‍മന്ദം, വിളയൂര്‍, പെരുങ്ങോട്ടുകുറിശി, തരൂര്‍, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, നാവായിക്കുള്ളം, നെല്ലനാട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 81 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

English summary
Religious Centers Will not open now: Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X