കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം സ്ത്രീകള്‍ പ്രസവിക്കാന്‍ അമുസ്ലീം ഗൈനക്കോളജിസ്റ്റിനെ സമീപിക്കരുത്!വൈറലാകുന്ന വീഡിയോ...

ആ നാട്ടില്‍ മുസ്ലീം വനിതാ ഡോക്ടര്‍ ഇല്ലെങ്കില്‍ അമുസ്ലീം വനിതാ ഡോക്ടറെ കാണാം.

Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലീം സ്ത്രീകള്‍ ഊഞ്ഞാലാടരുതെന്ന് പറഞ്ഞ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പുതിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മുസ്ലീം സ്ത്രീകള്‍ പ്രസവിക്കാനായി അമുസ്ലീം ഗൈനക്കോളജിസ്റ്റുകളെ സമീപിക്കരുതെന്നാണ് അദ്ദേഹം പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.

പൊന്നാനിയില്‍ പീഡനത്തിനിരയായ 15കാരി ആത്മഹത്യ ചെയ്തു,സംഭവമറിഞ്ഞ് ഗള്‍ഫിലുള്ള പിതാവിന് ഹൃദയാഘാതംപൊന്നാനിയില്‍ പീഡനത്തിനിരയായ 15കാരി ആത്മഹത്യ ചെയ്തു,സംഭവമറിഞ്ഞ് ഗള്‍ഫിലുള്ള പിതാവിന് ഹൃദയാഘാതം

മുന്‍പ് മുസ്ലീം സ്ത്രീകള്‍ ഊഞ്ഞാലാടുന്നത് ഹറാമാണെന്നും, മുസ്ലീംങ്ങള്‍ കണ്ണ്,വൃക്ക എന്നിവ വാങ്ങുന്നതില്‍ കുഴപ്പമില്ലെന്നും, എന്നാല്‍ ഇതെല്ലാം നല്‍കുന്നത് തെറ്റാണെന്നും സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസംഗവും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മുസ്ലിം സ്ത്രീകളുടെ പ്രസവശുശ്രൂഷയുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിന്റെ വീഡിയോയാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ഇദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യം മുസ്ലീം വനിതാ ഡോക്ടര്‍...

ആദ്യം മുസ്ലീം വനിതാ ഡോക്ടര്‍...

മുസ്ലീം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ മുസ്ലീമായ വനിത ഗൈനക്കോളജിസ്റ്റിനെ സമീപിക്കണമെന്നാണ് പ്രഭാഷകന്‍ പറയുന്നത്. ഇനി ആ നാട്ടില്‍ മുസ്ലീം വനിതാ ഡോക്ടര്‍ ഇല്ലെങ്കില്‍ അമുസ്ലീം വനിതാ ഡോക്ടറെ കാണാം. അതും കിട്ടിയില്ലെങ്കില്‍ മുസ്ലീം പുരുഷ ഡോക്ടര്‍, എന്നിട്ടും രക്ഷയില്ലെങ്കില്‍ മാത്രമേ ഒരു അമുസ്ലീം പുരുഷ ഡോക്ടറെ സമീപിക്കാന്‍ പാടുള്ളുവെന്നും അദ്ദേഹം പറയുന്നു.

ഔറത്ത് മെയില്‍ നഴ്‌സ് കാണും...

ഔറത്ത് മെയില്‍ നഴ്‌സ് കാണും...

പുരുഷ ഡോക്ടര്‍മാരുടെയടുത്താണ് പ്രസവമെങ്കില്‍ ഭര്‍ത്താവ് ഭാര്യയുടെ കൂടെ നില്‍ക്കണം. പ്രസവസമയത്ത് മുസ്ലീം സ്ത്രീയുടെ ഔറത്ത് പുരുഷ നഴ്‌സുമാരും ഡോക്ടര്‍മാരും കാണും. അതിനാലാണ് പ്രസവസമയത്ത് ഭര്‍ത്താവ് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണം.

മതത്തെ സംരക്ഷിക്കാന്‍...

മതത്തെ സംരക്ഷിക്കാന്‍...

മുസ്ലീം മതത്തെ സംരക്ഷിക്കാന്‍ ധാരാളം മുസ്ലീം വനിതാ ഡോക്ടര്‍മാരെ ഉണ്ടാക്കാനും പണ്ഡിതന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഒരു ഗര്‍ഭിണി മുസ്ലീം ഡോക്ടറെ കണ്ടെത്താനായി ഏറെ ദൂരം യാത്രചെയ്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

സ്ത്രീകള്‍ ഊഞ്ഞാലാടരുത്...

സ്ത്രീകള്‍ ഊഞ്ഞാലാടരുത്...

സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം മുന്‍പും സോഷ്യല്‍ മീഡിയയില്‍ വിവാദമായിരുന്നു. മുസ്ലീം സ്ത്രീകള്‍ ഊഞ്ഞാലാടുന്നത് ഹറാമാണെന്നായിരുന്നു അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നത്.മുസ്ലീംങ്ങള്‍ കണ്ണും വൃക്കയും സ്വീകരിക്കുന്നതില്‍ കുഴപ്പമില്ലെന്നും, എന്നാല്‍ ഇതെല്ലാം മറ്റാര്‍ക്കെങ്കിലും നല്‍കുന്നത് ഹറാമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

English summary
religious speech goes viral in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X