Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ രമ കേരളയാത്രയ്‌ക്കൊരുങ്ങുന്നു

കോഴിക്കോട്: തിരഞ്ഞെടുപ്പിന് തയ്യാറായി ആര്‍ എം പിയും. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ വിധവയും ആര്‍എപി നേതാവുമായ കെകെ രമയുടെ നേതൃത്വത്തില്‍ കേരളയാത്ര നടത്തുന്നു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന യോഗത്തിലാണ് തീരുമാനം.

മാര്‍ച്ച് 16ന് കാസര്‍കോട് നിന്ന് തുടങ്ങുന്ന യാത്ര 26ന് തരുവനന്തപുരത്ത് സമാപിക്കും. എല്‍ ഡി എഫിനും യു ഡി എഫിനുമെതിരെ പുത്തന്‍ രാഷ്ട്രീയ നീക്കം ശക്തിപ്പെടുത്തുക കൂടിയാണ് യാത്രയുടെ ഉദ്ദേശ്യമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

KK Rema

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും യോഗം തീരുമാനിച്ചു. മറ്റിടങ്ങളില്‍ സമാന ചിന്താഗതിയുള്ളവരുമായി ഒത്തുചേരുമെന്നും ഇരുപത് മണ്ഡലങ്ങലില്‍ ആര്‍ എം പി സാന്നിധ്യം ഉറപ്പുവരുത്തുമെന്നും യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വേണു പറഞ്ഞു.

ടി പി ചന്ദ്രശേഖരനെ അപമാനിച്ച് സംസാരിച്ച സി പി എം നേതാവ് ടി ഭാസ്‌കരനെതിരെ രമ മാനനഷ്ടകേസ് കൊടുക്കും. ടി പി കേസ് അന്വേഷണം വരുമെന്നുകണ്ടതോടെ സി പി എമ്മിന് മാനസികവിഭ്രാന്തിയാണ്. ചന്ദ്രശേഖരനെയും കുടുംബത്തെയും വ്യക്തിപരമായി തേജോവധം ചെയ്യുകയാണ് സി പി എം നേതാക്കളെന്ന് വേണു കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+