ആശുപത്രി വളപ്പില്‍ മൃതദേഹ അവശിഷ്ടം; കണ്ടെത്തിയത് ഒന്നില്‍ കൂടുതല്‍ മൃതദേഹങ്ങള്‍, ദുരൂഹത
നാട്ടുകാരാണ് ആദ്യം മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ആശുപത്രിക്ക് സമീപം ധാരാളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിന് സമീപത്താണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്
കോഴിക്കോട്: കോഴിക്കോട് ആശുപത്രി വളപ്പില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒന്നില്‍ കൂടുതല്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കോളിക്കോട് ഉള്ള്യേരിയില്‍ മലബാര്‍ മെഡിക്കല്‍കോളേജിന്റെ വളപ്പില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
നാട്ടുകാരാണ് ആദ്യം മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ആശുപത്രിക്ക് സമീപം ധാരാളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിന് സമീപത്താണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.

പോലീസ് പരിശോധനില്‍ ആശുപത്രി വളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറന്‍സിക് വിദഗ്തരും പോലീസു സംയുക്തമായി നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ ആശുപത്രി വളപ്പില്‍ എങ്ങനെ എത്തി എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരെ പോലീസ് ചോദ്യം ചെയ്യും.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications