Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് ശരിയായ കള്ളനും പോലീസും കളി, വെട്ടിലാക്കിയതു കേട്ടാല്‍ സിരി വരും

കണ്ണൂര്‍: കള്ളനും പോലീസും കളിച്ചാല്‍ ഒടുവില്‍ ജയിക്കുന്നത് പോലീസ് തന്നെ. ഇങ്ങനെ ഒരു കള്ളനും പോലീസും കളിയാണ് ബുധനാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമുണ്ടായിരിക്കുന്നത്. സബ്ജയിലില്‍ നിന്നു തടവ് ചാടിയ റിമാന്‍ഡ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളിലാണ് പിടികൂടിയത്. കൂടുതലൊന്നും പ്രതിയെ തേടി പോലീസിന് പോകേണ്ടി വന്നില്ല.

മോഷണകേസില്‍ റിമാന്‍ഡ് തടവുകാരനായി എത്തിയ കരുവഞ്ചാല്‍ വെള്ളാട് തേര്‍മലയിലെ ആനന്ദ് റാമാണ്(25) ജയില്‍ ചാടിയത്്. മതിലിനടുത്തുള്ള ഉയരമുള്ള വാഴയിലൂടെ കയറി മതില്‍ ചാടിയിറങ്ങുകയായിരുന്നു. ഇയാള്‍ ചാടി രക്ഷപ്പെടുന്ന കാര്യം വഴിയാത്രക്കാരന്‍ കണ്ടു. തുടര്‍ന്ന് ഇയാള്‍ പരിസരത്തുള്ളവരെ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു. അവരാണ് ജയിലധികൃതരെ വിവരമറിയിച്ചത്.

jailinmate

രാവിലെ പ്രാഥമിക കൃത്യത്തിനായി സെല്ലില്‍ നിന്നും പുറത്തേക്കിറക്കിയ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. തളിപ്പറമ്പ് ബസ്റ്റാന്‍ഡില്‍ നിന്നും ആലക്കോടെക്കുള്ള ബസ്സില്‍ പ്രതി ഇരിക്കുന്നത് പ്രാദേശിക പത്രപ്രവര്‍ത്തകന്‍ കാണുകയായിരുന്നു. സംശയം തോന്നിയ ഇയാള്‍ ഉടന്‍ തന്നെ അടുത്തള്ള പോലീസ് സ്‌റേറഷനില്‍ വിളിച്ച് വിവരം പറഞ്ഞു. സായഹ്ന പത്രത്തില്‍ വന്ന ഫോട്ടോയാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഉച്ചയോടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി തിരികെ ജയിലിലെത്തിച്ചു. തേര്‍മലയില്‍ റബ്ബര്‍ഷീറ്റ് മോഷണക്കേസിലാണ് ഇയാള്‍ പോലീസ് പിടിയിലാവുന്നത്. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനിടയിലാണ് രകഷപ്പെടാനുള്ള ശ്രമം നടന്നത്. ജനുവരി 16 ആണ് കണ്ണൂര്‍ സബ്ജയിലില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+