സുരേഷ് ഗോപി...ആക്ഷന്‍ ഡയലോഗുകള്‍ക്ക് കൈയ്യടി സിനിമയില്‍ മാത്രം
കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവരക്കേട് പറയരുതെന്ന ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ പരമാര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. നരേന്ദ്രമോദിയുടെ സ്തുതി പാഠകനായ സുരേഷ് ഗോപി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിയ്‌ക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
സിനിമയില്‍ ലഭിയ്ക്കുന്ന കൈയ്യടി ജീവിത്തില്‍ ലഭിയ്ക്കുമെന്ന് സുരേഷ് ഗോപി പ്രതീക്ഷിയ്‌ക്കേണ്ടെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മുഖ്യമന്ത്രി പ്രകൃതി സംരക്ഷണം മറയാക്കുകയാണെന്നും ഓരോരുത്തരുടേയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുരേഷ് ഗോപി ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി വിവരക്കേട് പറയരുതെന്നും ഏതെങ്കിലും വിഷയത്തില്‍ അറിവില്ലെങ്കില്‍ വിവരമുള്ളവരോട് ചോദിച്ച് മനസിലാക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി . കൊല്ലത്ത് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സാംസ്ക്കാരിക വകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയെ സുരേഷ് ഗോപി വിമര്‍ശിച്ചത്.












Click it and Unblock the Notifications