രാഹുലിനെതിരായ പരാമർശം തെറ്റായിപ്പോയി; ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോർജ്, പ്രസ്താവന തള്ളി സിപിഎം
ഇടുക്കി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ ഇടതുപക്ഷ എംഎല്‍എ ജോയ്‌സ് ജോര്‍ജ്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുകയാണെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു. പരമാര്‍ശം തെറ്റായിപ്പോയി, പ്രസംഗം പിന്‍വലിക്കുകയാണെന്നും ഇടുിക്കി് മുന്‍ എംപി ജോയിസ് ജോര്‍ജ് പറഞ്ഞു. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.
Recommended Video

പെണ്‍കുട്ടികള്‍ രാഹുലിന്റെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്നാണ് ജോയ്സ് ജോര്‍ജ് അധിക്ഷേപിച്ചത്. വലിയ വിവാദമായിരിക്കുകയാണ് ഈ പ്രസ്താവന. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി കോളേജില്‍ വെച്ച് നടത്തുന്ന സംവാദങ്ങളെ കുറിച്ചായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം. പെണ്‍കുട്ടികള്‍ ഒരിക്കലും രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത്. അയാള്‍ കല്യാണം കഴിക്കാത്തയാളാണെന്ന കടുത്ത പരാമര്‍ശവും ജോയ്സ് ജോര്‍ജ് നടത്തിയിരുന്നു.
പിന്നാലെ ജോയിസ് ജോർജിനെ തള്ളി സിപിഎമ്മും രംഗത്തെത്തി. ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജ്, രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളോട് സിപിഐ എം യോജിക്കുന്നില്ലെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസ്സിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഐ എം എതിര്‍ക്കുന്നത്. അത്തരം രാഷ്‌ട്രീയ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സിപിഎം അറിയിച്ചു
ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍
അതേസമയം, ജോയ്ിസ് ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ജോയിസ് ജോര്‍ജ് നടത്തിയ അത്യന്തം മ്ലേച്ചമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പെണ്‍കുട്ടികളെയും സ്ത്രീസമൂഹത്തെയും മാത്രമല്ല കേരളത്തെ തന്നെയാണ് മുന്‍ എംപി അപമാനിച്ചത്. സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി മുതലുള്ള പാര്‍ട്ടി നേതാക്കള്‍ സ്ത്രീവിരുദ്ധ ജ്വരം ബാധിച്ചവരാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അശ്ലീലപരാമര്‍ശം ആസ്വദിച്ച മന്ത്രി എംഎം മണിയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് കുപ്രസിദ്ധനാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ആരാധകരെ ഞെട്ടിച്ച് കന്നഡ സുന്ദരി പായല്‍ രാധാകൃഷ്ണ; ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications