പിണറായി വിജയന് ചൊവ്വയിലേക്ക് പോവേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Recommended Video

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാറിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികള്‍ ചൊവ്വയില്‍ പോകാന്‍ തയ്യാറെടുക്കുന്നുവെന്ന നാടാണിതെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം വിശ്വാസികളും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണെന്നും അത് മനസ്സില്ലാക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വയിലേക്ക് പോവേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു നിലപാടിലും ഉറച്ച് നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡിനാകുന്നില്ല. പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. സുപ്രിംകോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.












Click it and Unblock the Notifications