രമേശ് ചെന്നിത്തലയേയും ആരിഫ് എംപിയേയും സിനിമയിലെടുത്തു; 'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' ചിത്രീകരണം ഉടൻ
കൊച്ചി; നിരവധി രാഷ്ട്രീയ നേതാക്കൾ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്, മലയാളത്തിൽ ഉൾപ്പെടെ. ഇപ്പോഴിതാ സിനിമയിൽ ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല. ഒപ്പം ആലപ്പുഴ എംപി എഎം ആഫിഫും. റെജു കോശി എഴുതി നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന 'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' എന്ന സിനിമയിലാണ് ഇരുവരും വേഷമിടാൻ ഒരുങ്ങുന്നത്.
ഹരിപ്പാട്ടെ അക്കര ബാബുവിന്റെയും അവിടത്തെ രാഷ്ട്രീയ പശ്ചാത്തലവും നര്‍മത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഹരിപ്പാട് ഗ്രാമപഞ്ചായത്ത്'. നടൻ അഷ്കർ സൗദാനാണ് ചിത്രത്തിലെ നായകൻ.ചിത്രത്തിലെ മൂന്ന് രംഗങ്ങലിലാണ് ചെന്നിത്തല അഭിനയിക്കുന്നത്, സിനിമയിലും രാഷ്ട്രീക്കാരന്റെ വേഷം തന്നെ.

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
നേരത്തേ നാട്ടിലെ ക്ലബുകളിലും കോളേജ് പഠനകാലത്തുമൊക്കെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്ന ആളാണ് രമേശ് ചെന്നിത്തല. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായതോടെ അദ്ദേഹം അഭിനയ മോഹം മാറ്റി വെച്ചു.
ജനക്കൂട്ടത്തിനിടയിൽ നിന്നുള്ള രംഗങ്ങളാണ് എല്ലാം. എങ്കിലും എല്ലാം വളരെ പ്രധാനപ്പെട്ട ഭാഗങ്ങൾ തന്നെ. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതോടെ ചിത്രീകരണം ആരംഭിക്കുമെന്ന് സിനിമയുടെ സംവിധായകൻ നിഖിൽ എം പ്രതികരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
അതേസമയം എം ജി ശ്രീകുമാര്‍ ആലപിച്ച ഗാന രംഗത്തിൽ അഭിനയിച്ചാകും ആരിഫ് എംപി അരങ്ങേറ്റം കുറിക്കുക. ധര്‍മ്മജന്‍ ബോള്‍ഗാട്ടി , നീന കുറുപ്പ് ,ഭീമന്‍ രഘു , ബേസില്‍ മാത്യു പാലയ്ക്ക്ക്കപ്പള്ളി ,ബിജുകുട്ടന്‍, സുനില്‍ സുഗദ ,കോട്ടയം പ്രദീപ്, കോബ്രാ രാജേഷ് , ശിവജി ഗുരുവായൂര്‍ , അരിസ്റ്റോ സുരേഷ് ,ഫിയാസ് കരീം തുടങ്ങിയ താരങ്ങളു ംചിത്രത്തിൽ വേഷമിടുന്നുണ്ട്.കോഡി ബ്രൈനി നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ മുബഷിർ പട്ടാമ്പിയാണ്. റെജു കോശി തന്നെയാണ് ചിത്രത്തിന്റെ എഡിറ്റർ. പശ്ചാത്തല സംഗീതം നിർഷാദ് നിനിയാണ്.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications