കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടിമറി പ്രതീക്ഷിച്ചു!! ഇത് ജനങ്ങൾ നൽകിയ വിജയം, ആലത്തൂരിൽ പാട്ടും പാടി രമ്യ ഹരിദാസ്

Google Oneindia Malayalam News

ആലത്തൂർ: കേരളത്തിൽ എല്ലാവരും ഉറ്റു നോക്കിയ മണ്ഡലങ്ങളിൽ‌ ഒന്നായിരുന്നു ആലത്തൂർ. പലക്കാട്, തൃശൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഇടത് കോട്ടയിൽ രമ്യ ശക്തമായ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന കാഴ്ചയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇടത് സ്ഥാനാർഥി പികെ ബിജു ലീഡ് ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ഇടത് കോട്ടകളിൽ വൻ മുന്നേറ്റമാണ് രമ്യ എന്ന കന്നയങ്കക്കാരി നേടിയിരിക്കുന്നത്.

remya haridas

ജനങ്ങള്‍ നല്‍കിയ വിജയമാണ് ആലത്തൂരിലേതെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. ഏഷ്യനെറ്റിനോട് പ്രതികരിക്കുകയായിരുന്നു രമ്യ. നിലവില്‍ ഒരുലക്ഷത്തിലധികമാണ് രമ്യയുടെ ലീഡ്. കേരളത്തിൽ നാലമത്തെ വലിയ ലീഡാണ് രമ്യ നേടിയിരിക്കുന്നത്

എൻഡിഎ മികച്ച മുന്നേറ്റം നടത്തും!! വിമർശനത്തിനു മറുപടിയുമായി പിഎസ് ശ്രീധരൻ പിള്ളഎൻഡിഎ മികച്ച മുന്നേറ്റം നടത്തും!! വിമർശനത്തിനു മറുപടിയുമായി പിഎസ് ശ്രീധരൻ പിള്ള

വിവാദം നിറഞ്ഞ മണ്ഡലമായിരുന്നു ആലത്തൂരിലേത്. എൽഡിഎഫ് സിറ്റിംഗ് എംപിയായിരുന്ന പികെ ബിജുവിനെതിരെയായാണ് രമ്യയുടെ വിജയം. അതേസമയം നേരത്തെ തന്നെ രമ്യ ആലത്തൂരിൽ അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായ സർവ്വെകൾ പ്രവചിച്ചിരുന്നു. ഒറ്റപ്പാലം മണ്ഡലമാണ് ആലത്തൂരായി മാറിയത് 19993 മുതൽ 2004 വരെ നടന്ന ആറ് തിരഞ്ഞെടുപ്പുളിൽ എൽഡി എഫ് ആയിരുന്നു വിജയിച്ചത്. ആ ചരിത്രമാണ് 2019 ൽ മാറിയിരിക്കുന്നത്.

 തോൽപ്പിക്കാനായി അവർ ഒറ്റക്കെട്ടായി!! ജനങ്ങൾ കൂടെയുണ്ട്, വിജയ പ്രതീക്ഷയിൽ കുമ്മനം തോൽപ്പിക്കാനായി അവർ ഒറ്റക്കെട്ടായി!! ജനങ്ങൾ കൂടെയുണ്ട്, വിജയ പ്രതീക്ഷയിൽ കുമ്മനം

2009 ൽ മണ്ഡലം രൂപികരിച്ചതിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ 20960 വോട്ടിനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി പികെ ബിജു ജയിച്ചത്. 2014 ൽ 37,312 വോട്ടായിരുന്നു പികെ ബിജുവിന്റേത്. എന്നാൽ 2019ആയപ്പോൾ അതിലേറ വോട്ടിന്റെ ലീഡാണ് രമ്യ നോടിയിരിക്കുന്നത്.

English summary
remya haridas comment about loksabha election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X