വിജയരാഘവനെതിരെ ഡിവൈഎസ്പിക്ക് പരാതി നല്‍കി രമ്യ ഹരിദാസ്.. കുരുക്ക്
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പോലീസില്‍ പരാതി നല്‍കി. ആലത്തൂര്‍ ഡിഐഎസ്പിക്കാണ് രമ്യ പരാതി നല്‍കിയത്. വിവാദ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ തനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന കാര്യം വിജയരാഘവന്‍ മറക്കരുതെന്നും രമ്യ പറഞ്ഞു. വിജയരാഘവനോട് ബഹുമാനമുണ്ട്. എന്നാല്‍ പരാമര്‍ശം ആസൂത്രിത നീക്കമാണെന്ന് രമ്യ പ്രതികരിച്ചു.

അതേസമയം ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജുവിന്‍റെ മറുപടിയും തന്നെ അത്ഭുതപ്പെടുത്തിയെന്ന് രമ്യ പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ പോലും പക്ഷേ പരാമര്‍ശത്തെ ന്യായീകരിച്ചില്ലെന്നും രമ്യ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനോ സര്‍ക്കാരോ നടപടിയെടുക്കുമെന്നാണ് കരുതിയത്. എന്നാല്‍ അത് ഉണ്ടായില്ലെന്നും രമ്യ പറഞ്ഞു.
അതേസമയം തന്‍റെ പരാമര്‍ശം ദുരുദ്ദേശത്തോടെ അല്ലായിരുന്നുവെന്ന് എ വിജയരാഘവന്‍ പ്രതികരിച്ചു. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച എല്‍ഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു വിജയരാഘവന്‍റെ പരാമര്‍ശം. ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പെണ്‍കുട്ടി ആദ്യം അവര്‍ പാണക്കാട് തങ്ങളെ കണ്ടു പിന്നാലെ കുഞ്ഞാലിക്കുട്ടിയെ കണ്ടു,അതോടെ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാന്‍ ആകില്ലെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.












Click it and Unblock the Notifications