കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയരാഘവന്‍റെ പരാമര്‍ശത്തില്‍ വൈകിയെങ്കിലും സിപിഎം തെറ്റ് തിരിച്ചറിഞ്ഞെന്ന് രമ്യ ഹരിദാസ്

Google Oneindia Malayalam News

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായി എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശവും പികെ ബിജുവിന്‍റെ പരാജയത്തിന് ഇടയാക്കിയെന്ന മന്ത്രി എകെ ബാലന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് രമ്യ ഹരിദാസ്. എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും സിപിഎം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്ന് രമ്യ ഹരിദാസ് കൊല്ലത്ത് പറഞ്ഞു.

വിജയരാഘവനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയത്തിനതീതമായി വനിതാ കമ്മീഷണ ചിന്തിക്കണമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

<strong>വീണുപോയെങ്കിലും നമ്മള്‍ തിരിച്ചു വരും; മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരികെയെത്തും</strong>വീണുപോയെങ്കിലും നമ്മള്‍ തിരിച്ചു വരും; മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരികെയെത്തും

രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയാരഘവന്‍ നടത്തിയ പരമാര്‍ശവും ആലത്തൂരില്‍ പികെ ബിജുവിന്‍റെ തോല്‍വിയെ ബാധിച്ചുവെന്ന് മന്ത്രി എകെ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു. വിജയരാഘവന്‍റെ പരാമര്‍ശം മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് അഭിപ്രായപ്പെട്ട മന്ത്രി പക്ഷെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അപമാനിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

ramya-1

ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാം. ഇതുള്‍പ്പടേയുള്ള എല്ലാാ കാര്യങ്ങളും സാധ്യതകളും പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, രമ്യ ഹരിദാസിനെതിരായി താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണെന്നും എ കെ ബാലൻ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ലെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു. എന്താണ് എ കെ ബാലൻ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

English summary
remya haridas say about a vijayaraghavan's controversial statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X