കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലത്തൂരില്‍ രമ്യ ജയിക്കും, ബിജെപി വോട്ടുകള്‍ മറയും!! ചൊങ്കോട്ട പൊളിയുമെന്നുറച്ച് യു‍ഡിഎഫ്

  • By
Google Oneindia Malayalam News

ആലത്തൂര്‍: അത്യന്തം പ്രവചനാതീതമായ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ കേരളത്തില്‍ നടന്നത്. ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമെല്ലാം ഏറെ ചര്‍ച്ചയായപ്പോള്‍ പോളിങ്ങ് ശതമാനം ഉയര്‍ന്നതും മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി. സംസ്ഥാനത്ത് 18 വരെ സീറ്റുകള്‍ നേടാനാകുമെന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍. ഇതില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ചില മണ്ഡലങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്നാണ് ആലത്തൂര്‍.

ചെങ്കോട്ടയില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അവസാന നാളുകളിലെ സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം പ്രതീക്ഷ ഉയര്‍ത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു.

 രമ്യയുടെ വിജയം

രമ്യയുടെ വിജയം

കോണ്‍ഗ്രസ് ഇത്തവണ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് ആലത്തൂര്‍. പ്രചരണത്തിന്‍റെ തുടക്കം മുതല്‍ തന്നെ ആലത്തൂര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രമ്യ ഹരിദാസിന്‍റെ സ്ഥാനാര്‍ഥിത്വത്വത്തവും തുടര്‍ന്ന് അവര്‍ക്കെതിരെ നടന്ന സോഷ്യല്‍ മീഡിയാ ആക്രമണങ്ങളും വ്യക്തിഹത്യയുമെല്ലാം വോട്ടായി മാറും എന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍.

 വ്യക്തിഹത്യ തുണച്ചു

വ്യക്തിഹത്യ തുണച്ചു

സ്ഥാനാര്‍ത്ഥി രമ്യയുടെ പാട്ടും അതില്‍ സിപിഎം സോഷ്യല്‍ ചേരിയില്‍ നിന്നുണ്ടായ പ്രതികരണവും രമ്യയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ എത്തിച്ചെന്ന് യുഡി​എഫ് കണക്ക് കൂട്ടുന്നു. എല്‍ഡിഎഫ് കണ്‍വീനറുടെ രമ്യയ്ക്കെതിരായ രമ്യയ്ക്ക് പരമാര്‍ശം സ്ത്രീകള്‍ക്കിടയില്‍ അവര്‍ക്ക് സ്വീകാര്യത നല്‍കിയെന്ന വിലയിരുത്തലും ഉണ്ട്.

 രാഹുല്‍ തരംഗവും

രാഹുല്‍ തരംഗവും

രാഹുല്‍ തരംഗവും മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ്ങ് ശതമാനവും പ്രതീക്ഷ ഉയര്‍ത്തുന്നുണ്ടെന്ന് രമ്യ ഹരിദാസ് തന്നെ സമ്മതിക്കുന്നു. ഇത്തവണ ആലത്തൂരില്‍ 80.32 ശതമാനമായിരുന്നു പോളിങ്ങ്. സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ ഇത്തവണ പോളിങ്ങ് ഉയര്‍ന്നതില്‍ എല്‍ഡിഎഫിനുള്ളില്‍ അങ്കലാപ്പുണ്ട്.

നിഷ്പക്ഷ വോട്ടുകള്‍

നിഷ്പക്ഷ വോട്ടുകള്‍

സ്ത്രീകളുടേയും മറ്റ് നിഷ്പക്ഷ വോട്ടുകളുടേയും ഒഴുക്ക് യുഡിഎഫിന് അനുകൂലമായി ഉണ്ടായിട്ടുണ്ടെങ്കില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് നിരാശയാകും ഫലം. അതേസമയം എല്‍ഡിഎഫ് മണ്ഡലങ്ങളായ തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍ മണ്ഡങ്ങളില്‍ ഉണ്ടായ പോളിങ്ങ് എല്‍ഡിഎഫിന് ആത്മവിശ്വാസം ഏകുന്നുണ്ട്.

 ബിജെപി വോട്ടുകള്‍

ബിജെപി വോട്ടുകള്‍

ബിജെപി വോട്ടുകളും ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫില്‍ എത്തിയെന്നാണ് കണക്കാക്കപ്പെടുന്നുണ്ട്. ഇവിടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ ആണ് ബിജെപി രംഗത്തിറക്കിയത്. സീറ്റ് വിട്ടു നല്‍കിയത് ബിജെപിയിലെ ഒരു വിഭാഗം പ്രവര്‍ത്തകരേയും നേതാക്കളേയു ചൊടിപ്പിച്ചിട്ടുണ്ട്. ഇത് വോട്ടാകും എന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.

 കൊട്ടിക്കലാശത്തിനിടെ

കൊട്ടിക്കലാശത്തിനിടെ

കലാശക്കൊട്ടിനിടെ രമ്യ ഹരിദാസിന് നേരെ ഉയര്‍ന്ന ആക്രമങ്ങള്‍ സഹതാപ തരംഗങ്ങള്‍ ഉണ്ടാക്കിയെന്നാണ് യുഡിഎഫ് കാമ്പിലെ പ്രതീക്ഷ. തുടക്കം മുതലുള്ള വിജയ പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് രമ്യ ഹരിദാസ് ആവര്‍ത്തിക്കുന്നു. അതേസമയം എത്ര ഭൂരിപക്ഷം കിട്ടുമെന്ന കാര്യത്തില്‍ സ്ഥാനാര്‍ത്ഥി മനസ് തുറക്കുന്നില്ല. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ഇത്തവണ ചുവപ്പുകോട്ട പിടിക്കാം എന്നും യുഡിഎഫ് കണക്കാക്കുന്നുണ്ട്.

 പിന്തുണയും

പിന്തുണയും

ഇതിന് പുറമെ വെല്‍ഫെയര്‍ പാര്‍ട്ടിഉള്‍പ്പടേുള്ള ചെറുകക്ഷികള്‍ രമ്യ ഹരിദാസിന് പിന്തുണയര്‍പ്പിച്ചതും യുഡിഎഫിന് അനുകൂല ഘടകമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനായി പ്രചരണരംഗത്ത് സജീവമായിരുന്നു. ആംആദ്മി പാര്‍ട്ടിയും ആലത്തൂരില്‍ രമ്യ ഹരിദാസിന് പിന്തുണ നല്‍കിയിട്ടുണ്ട്.

 ഭൂരിപക്ഷം ഇങ്ങനെ

ഭൂരിപക്ഷം ഇങ്ങനെ

2014 ല്‍ മണ്ഡലത്തില്‍ നാല്‍പ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷം നേടിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജു ജയിച്ചത്. എന്നാല്‍ ഇത്തവണ ചെറുകക്ഷികളുടെ കൂടി പിന്തുണയില്‍ ഈ വോട്ടുകളെ മറികടക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള
ജെഡിഎസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

 വിള്ളലുണ്ടാക്കി

വിള്ളലുണ്ടാക്കി

മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലെങ്കിലും എസ്ഡിപിഐ വോട്ടുകളും യുഡിഎഫിന് അനുകൂലമായേക്കാം.അതേസമയം ഇത്തവണയും മണ്ഡലം പിടിക്കാമെന്നാണ് സിപിഎമ്മിന്‍റെ കണക്ക്കൂട്ടല്‍. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടന്നുവെന്ന ആത്മവിശ്വാസമാണ് പികെ ബിജു മുന്നോട്ട് വെയ്ക്കുന്നത്.

English summary
remya haridas will win ,this is what udf hopes in alathur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X