രമ്യ നമ്പീശന്റെ 'ലിപ് ലോക്ക്' സീന്‍ അശ്ലീല സൈറ്റുകളില്‍, ഒപ്പം ഫഹദ് ഫാസിലും; ഞരന്പ് രോഗികള്‍
2011 ല്‍ പുറത്തിറങ്ങിയ ചാപ്പ കുരിശ് എന്ന ചിത്രത്തിലെ രംഗങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.
കൊച്ചി: സിനിമ താരങ്ങളുടേതെന്ന പേരില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഒക്കെ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടതിന്റെ ഇരകളാണ് കാവ്യ മാധവനും ആശ ശരത്തും എല്ലാം.
എന്നാല്‍ ഇപ്പോള്‍ രമ്യ നമ്പീശനാണ് പുതിയ ഇര. രമ്യ നമ്പീശന്റെ മോര്‍ഫ് ചെയ്ത വീഡിയോ അല്ലെന്ന് മാത്രം. ഒറിജിനല്‍ വീഡിയോ തന്നെ.
രമ്യയും ഫഹദ് ഫാസിലും ഉള്ള വീഡിയോ ആണ് ഇപ്പോള്‍ ചില അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചാപ്പ കുരിശിലെ ആ ലിപ് ലോക്ക് വീഡിയോ...

2011 ല്‍ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ചാപ്പ കുരിശ്. മലയാളത്തില്‍ ന്യൂ ജെന്‍ സിനിമ വിപ്ലവത്തിന് തുടക്കം കുറിച്ച സിനിമകളില്‍ ഒന്നായിരുന്നു ഇത്.

രമ്യ നമ്പീശനും ഫഹദ് ഫാസിലും ഒരുമിച്ചുള്ള ലിപ് ലോക്ക് സീന്‍ ആയിരുന്നു ഈ സിനിമയെ അന്ന് വിവാദത്തിലെത്തിയത്. മിനിട്ടുകള്‍ നീളുന്ന അത്തരത്തിലൊരു സീന്‍ മുഖ്യധാര മലയാള സിനിമയില്‍ ആദ്യമായിട്ടായിരുന്നു.

അത്തരം ഒരു രംഗത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ രമ്യ നമ്പീശന് ഏറെ പഴികേള്‍ക്കുകയും ചെയ്തു. അതേ സമയം തന്നെ രമ്യയുടെ 'ബോള്ഡ്നെസ്സിനെ' വാനോളം പുകഴ്ത്താനും സിനിമ ലോകം തയ്യാറായി.

മലയാളത്തെ ഞെട്ടിച്ച ഒന്നായിരുന്നു ആ ചുംബനം എന്ന് ഉറപ്പിച്ച് പറയാം. മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് പോയ പല നടിമാരും ലിപ് ലോക്ക് സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ ഇങ്ങനെ ഒന്ന് ആദ്യമായിരുന്നു.

എന്നാല്‍ അതൊന്നും അല്ല ഇപ്പോഴത്തെ വിഷയം. രമ്യ നമ്പീശന്റെ ഈ ചുംബന രംഗം ഇപ്പോള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ്. സിനിമ റിലീസ് ചെയ്ത് അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷം ആണിത്.

എക്സ് ഹാംസ്റ്റര്‍, അലോഹ ട്യൂബ് തുടങ്ങിയ അശ്ലീല വെബ്സൈറ്റുകളിലാണ് രമ്യ നമ്പീശനും ഫഹദ് ഫാസിലും ഒരുമിച്ചുള്ള 'ലിപ് ലോക്ക്' സീന്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നാല് മാസം മുമ്പ് അപ് ലോഡ് ചെയ്ത ദൃശ്യങ്ങളാണ് ഇവ.

നാല് മാസം കൊണ്ട് എഴുപതിനായിരത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. ഇത് ഇപ്പോഴും വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

സിനിമകളില്‍ നിന്നുള്ള ഇത്തരം രംഗങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ എത്തുന്ന സംഭവത്തിലെ ആദ്യത്തെ ഇരയല്ല രമ്യ നമ്പീശന്. രാധിക ആപ്തെയുടെ നഗ്നദൃശ്യങ്ങളും ഇത്തരത്തില്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സിനിമ നടിമാരുടെ മോര്‍ഫ് ചെയ്ത വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും പതിവ് സംഭവം ആണ്. കാവ്യ മാധവനും ആശ ശരത്തും എല്ലാം ഇതിന്റെ ഇരകളാണ്.

ഇത്തരത്തില്‍ അശ്ലീല വെബ്സൈറ്റുകളില്‍ വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്കെതിരെ പലപ്പോഴും കര്‍ശന നടപടികള്‍ എടുത്തിട്ടുണ്ട്. എന്നിരുന്നാലും ഇതിന് ഇപ്പോഴും ഒരു കുറവും ഇല്ലെന്ന് തന്നെ പറയേണ്ടി വരും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications