Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനി അറസ്റ്റിലായപ്പോള്‍ അവള്‍ പറഞ്ഞത്!! ഞങ്ങള്‍ അവള്‍ക്കൊപ്പം...രമ്യാ നമ്പീശന്റെ വെളിപ്പെടുത്തല്‍!!

സുനി അറസ്റ്റിലായതോടെയാണ് അവളുടെ ആശങ്ക തീര്‍ന്നതെന്ന് രമ്യ പറഞ്ഞു

കൊച്ചി: കേരളമാകെ ഉറ്റുനോക്കിയ സംഭവത്തിലെ പ്രതിയായ പള്‍സര്‍ സുനിയെ വ്യാഴാഴ്ച പോലീസ് നാടകീയകമായി പിടികൂടിയതിനു ശേഷം നിരവധി പേര്‍ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ അന്നു തട്ടിക്കൊണ്ടുപോവപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായ നടി രമ്യാ നമ്പീശന്‍ ഇതേക്കുറിച്ച് പ്രതികരിച്ചു കഴിഞ്ഞു.

രമ്യ പറഞ്ഞത്

തനിക്ക് നേരിടേണ്ടിവന്ന അനുഭവം മുഴുവന്‍ സ്ത്രീകള്‍ക്കും നീതി ലഭിക്കുന്ന സംഭവമായി മാറണമെന്നാണ് നടി തന്നോട് പറഞ്ഞതെന്ന് രമ്യ വെളിപ്പെടുത്തി. നടിയുടെ ഉറ്റസുഹൃത്ത് കൂടിയാണ് നര്‍ത്തകിയും ഗായികയും കൂടിയായ രമ്യ.

മുക്തയായി വരുന്നു

അന്നുണ്ടായ അനിഷ്ടസംഭവത്തില്‍ നിന്ന് അവള്‍ ഇതുവരെ മുക്തയായിട്ടില്ല. പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ പോലിസ് പിടികൂടിയതില്‍ അവള്‍ക്ക് ആശ്വാസമുണ്ട്. നീതി ലഭിക്കുന്നതുവരെ പോരാടാന്‍ തന്നെയാണ് അവള്‍ തീരുമാനിച്ചിരിക്കുന്നതെന്നും രമ്യ വ്യക്തമാക്കി.

ആശങ്ക ഉണ്ടായിരുന്നു

പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ പോലീസ് പിടികൂടാന്‍ വൈകിയതില്‍ അവള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അയാളെ അറസ്റ്റ് ചെയ്തതോടെ ഇത് ഇല്ലാതായി. നീതിക്കായി അവള്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയേകുമെന്നും രമ്യ പറഞ്ഞു.

പിന്തുണയില്‍ ആശ്വാസം

സിനിമാ മേഖല മാത്രമല്ല പൊതുജനങ്ങളും തനിക്കു പിന്തുണയേകി ഒപ്പംനില്‍ക്കുന്നുവെന്നത് അവള്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കുന്നതെന്ന് രമ്യ പറഞ്ഞു. എല്ലാവരുടെയും പിന്തുണ അവള്‍ക്കു കൂടുതല്‍ ധൈര്യം നല്‍കുന്നുവെന്നും സംഭവത്തിനു ശേഷം ഒപ്പം കഴിയുന്ന രമ്യ കൂട്ടിച്ചേര്‍ത്തു.

സുനി പിടിയിലായത്

വ്യാഴാഴ്ച ഉച്ചയോടെയാണ് കേരളം കാത്തിരുന്ന ആ നിമിഷം പിറന്നത്. കൊച്ചിയിലെ എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ സുനിയെയും മറ്റൊരു പ്രതിയായ വിജീഷിനെയും പോലിസ് നാടകീടമായി പിടികൂടുകയായിരുന്നു. ഇരുവരെയും പോലിസ് വലിച്ചിഴച്ച് ചോദ്യം ചെയ്യലിനായി കൊണ്ടുപോവുകയായിരുന്നു.

ചോദ്യം ചെയ്തുവരുന്നു

സുനിയെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. നേരത്തേ തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷനാണെന്നാണ് സുനി പറഞ്ഞതെന്ന് നടി പോലീസിനു മൊഴി നല്‍കിയിരുന്നു. പക്ഷെ ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് സുനി ഇപ്പോള്‍ പോലിസിനോട് പറയുന്നത്.

മൊബൈല്‍ ഉപേക്ഷിച്ചു

പോലിസിന്റെ പിടിയിലാവുമെന്ന് ഉറപ്പായതോടെ നടിയുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ മൊബൈല്‍ റോഡരികില്‍ ഉപേക്ഷിച്ചെന്നാണ് സുനിയുടെ മൊഴി. ഇയാള്‍ പറഞ്ഞ സ്ഥലത്ത് എത്തി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+