'പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവംതീനി';ഫെയർനസ് ക്രീം വിവാദത്തിൽ റെനീഷയുടെ മറുപടി

മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം പ്രമോട്ട് ചെയ്തതിൻ്റെ പേരിൽ കടുത്ത വിമർശനമാണ് നടിയും ബിഗ് ബോസ് താരവുമായ റെനീൽ റെഹ്മാനെതിരെ ഉയരുന്നത്. ഉപയോഗിക്കുക പോലും ചെയ്യാതെ പണത്തിന് വേണ്ടി എന്തും ചെയ്യുകയാണെന്ന ആക്ഷേപങ്ങളാണ് ചിലർ ഉയർത്തിയത്. ഇപ്പോഴിതാ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകുകയാണ് താരം. നടിയുടെ വാക്കുകളിലേക്ക്

'ഞാൻ ഒരു വർഷം മുൻപ് ഒരു ഫേസ് ക്രീമിന്റെ പ്രമോഷൻ ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. അതേ ക്രീം യൂസ് ചെയ്ത ഒരു വ്യക്തി ദേ ഇപ്പോ ഒന്ന് രണ്ടു ദിവസം മുൻപ് ആശുപത്രിയിലായതായും അവരുടെ ആരോഗ്യാവസ്ഥ മോശമായതായും വാർത്ത കണ്ടു. ആ വാർത്ത കണ്ടപ്പോൾ നിങ്ങളേക്കാൾ ഞെട്ടിയത് ഞാനാണ്. കാരണം അത് യൂസ് ചെയ്തിരുന്ന ഒരു വ്യക്തി എന്ന നിലയ്ക്കും അത് പ്രൊമോട്ട് ചെയ്ത ഒരു വ്യക്തി എന്ന നിലക്കുമാണത്. ആ കുട്ടിയുടെ ആരോഗ്യാവസ്ഥ എത്രയും പെട്ടെന്ന് ശരിയാവട്ടെ.

reneesha-26641

എല്ലാവരുടെയും മെസ്സേജും റിയാക്ഷൻ വീഡിയോകളും കമൻ്റുകളുംഞാൻ കാണുന്നുണ്ട്. അതിൽ പറയുന്നുണ്ട് ഉപയോഗിക്കുക പോലും ചെയ്യാതെ പ്രമോട്ട് ചെയ്യുന്നുവെന്ന്. അതിനോട് എനിക്ക് യോജിക്കാൻ ഭയങ്കര പ്രയാസമുണ്ട്. കാരണം ഞാൻ ഇന്നുവരെ എന്റെ സോഷ്യൽ മീഡിയയിൽ പ്രൊമോട്ട് ചെയ്തിട്ടുള്ള അല്ലെങ്കിൽ റിവ്യൂ പറഞ്ഞിട്ടുള്ള ഏതൊരു പ്രോഡക്റ്റ് ആയിക്കോട്ടെ അല്ലെങ്കിൽ കൺസ്യൂം ചെയ്യുന്ന പ്രോഡക്റ്റ് ആയിക്കോട്ടെ അവയൊന്നും യൂസ് ചെയ്യാതെ ഞാൻ ഇന്നുവരെ പ്രൊമോട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ വർഷം മാർച്ച് ഏപ്രിൽ സമയത്തായിരുന്നു ഞാൻ ഈ പറയുന്ന ക്രീം പ്രൊമോട്ട് ചെയ്തത്. ആ സമയത്ത് ഞാൻ സ്വിമ്മിംഗ് ക്ലാസ്സിന് പോകുന്നുണ്ടായിരുന്നു. ക്ലോറിൻ വെള്ളത്തിൽ കിടന്നിട്ട് എനിക്ക് നല്ല ടാൻ ഉണ്ടായിരുന്നു. ആ സമയത്താണ് ഈ പ്രൊമോഷൻ വന്നത്. അപ്പോൾ ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു യൂസ് ചെയ്തതിനുശേഷം ഞാൻ പ്രൊമോഷൻ ചെയ്യാം എന്ന്. എനിക്ക് ടാൻ മാറി.

എൻ്റെ സ്കിൻ വളരെ സെൻസിറ്റീവ് ആണ്. ഈ ക്രീം 15 ദിവസത്തോളം ഞാൻ ഉപയോഗിച്ചു. നല്ല റിസൾട്ട് ഉണ്ടായിരുന്നു. എനിക്ക് ഒരു ടൈപ്പിലുള്ള റിയാക്ഷനും ഉണ്ടായിരുന്നില്ല. ഞാൻ അതെല്ലാം വ്യക്തമായിട്ട് ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അത്രയും കോൺഫിഡന്റ് ആയിട്ട് ഞാൻ ആ വീഡിയോ ചെയ്തതും. ഒരു കാറിലൊക്കെ ഇരുന്നിട്ട് ഒരു ചേട്ടന്റെ ഒരു വീഡിയോ ഞാൻ കണ്ടിട്ടുണ്ടായിരുന്നു ,പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവം തീനിയാണെന്നൊക്കെ പറയുന്നത്. ആ ഒരു യൂസേജിനോട് ഞാൻ യോജിക്കില്ല. കാരണം എന്താന്ന് വെച്ചാൽ സംഭവം ശരിയാണ് നമ്മൾ പ്രമോഷൻ ചെയ്യുമ്പോൾ പെയ്മെന്റ് വാങ്ങിക്കാറുണ്ട്. അത് നമ്മുടെ ലൈവ്ലിഹുഡ് ആണ്. ഒരു പ്രോഡക്റ്റ് കിട്ടുമ്പോൾ അത് യൂസ് ചെയ്ത് അതിന്റെ റിവ്യൂ പറഞ്ഞ് പേയ്മെന്റ് വാങ്ങിക്കുക എന്നുള്ള കാര്യമാണ് നമ്മൾ ചെയ്യുന്നത്.
എന്നും പറഞ്ഞ് എന്തും പൈസ്ക്ക് വേണ്ടി ചെയ്യുന്ന ഒരു ടൈപ്പ് ആളല്ല ഞാൻ.

അതുപോലെ ഫേക്ക് ആയിട്ടുള്ള കാര്യങ്ങളോ ഞാൻ യൂസ് ചെയ്തിട്ടില്ലാത്ത ഒരു കാര്യവും ഞാൻ ഇന്നുവരെ എന്റെ ഇൻഗ്രാമിലോ ഫേസ്ബുക്കിലോ ഞാൻ പ്രൊമോഷൻ ചെയ്തിട്ടുമില്ല. നിങ്ങളും ഞാനും ഒരുപോലെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. എന്റെ സ്കിൻ പോലെ ആയിരിക്കില്ല നിങ്ങളുടെ സ്കിൻ. നിങ്ങൾക്ക് യോജിക്കുന്നത് എനിക്ക് ശരിയാവില്ല. നമ്മുടെ എല്ലാവരുടെയും ബോഡി കണ്ടീഷനും ഹെൽത്ത് കണ്ടീഷനും നമ്മുടെ സ്കിൻ ടൈപ്പും എല്ലാം വ്യത്യസ്തമായിരിക്കും. വിനയത്തോടെ എല്ലാവരോടും പറയാനുള്ളത് സോഷ്യൽ മീഡിയയിലും മറ്റുള്ള പ്ലാറ്റ്ഫോമിലുമൊക്കെ പോസിറ്റീവ് റിവ്യൂസ് ഒക്കെ കാണുന്ന പല പ്രോഡക്ടുകളും നിങ്ങൾ അത് യൂസ് ചെയ്യുന്നതിന് മുന്നേ ഒരു ഫിസീഷ്യനെയോ ഡോക്ടറെയോ അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റിനെയോ ഒക്കെ കൺസൾട്ട് ചെയ്ത് നിങ്ങൾക്ക്ത് സ്യൂട്ടബിൾ ആകുന്ന ഒരു പ്രോഡക്റ്റ് ആണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം യൂസ് ചെയ്യാൻ നോക്കുക. ഇത് എനിക്കും കിട്ടിയിരിക്കുന്ന ഒരു വലിയൊരു പാഠം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma