'കാരായി രാജന് സുഹൃത്തും സഖാവും', വോട്ട് അഭ്യര്‍ത്ഥിച്ച് രഞ്ജി പണിക്കര്‍
കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതിയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേയ്ക്ക് ജനവിധി തേടുകയും ചെയ്യുന്ന സിപിഎം നേതാവ് കാരായി രാജന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍. വാട്ട്സ് ആപ്പിലൂടെയാണ് രഞ്ജി പണിക്കര്‍ കാരായി രാജന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്.
ഫസല്‍ വധക്കേസിലെ പ്രതിയായ കാരായി രാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിയ്ക്കാന്‍ വിലക്കുള്ള സാഹചര്യത്തിലാണ് രഞ്ജി പണിയ്ക്കരും വാട്ട്സ് ആപ്പിലൂടെ കാരായിയ്ക്ക് വേണ്ടി വോട്ട് തേടുന്നത്. പാട്യം ഡിവിഷനില്‍ നിന്നാണ് കാരായി രാജന് ജില്ലാ പഞ്ചായത്തിലേയ്ക്ക് ജനവിധി തേടുന്നത്.

ഫസല്‍ വധക്കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ജില്ല വിട്ടുപോകാന്‍ രാജന് അനുമതിയില്ല. കൊച്ചിയിലാണ് അദ്ദേഹം താമസിയ്ക്കുന്നത്. കാരായി രാജന് തന്റെ സുഹൃത്തും സഖാവുമാണെന്ന് പരിചയപ്പെടുത്തിയാണ് രഞ്ജി പണിക്കര്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്.
സ്വന്തം സമ്മതിദായകരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിയ്ക്കാന്‍ സാധിയ്ക്കാതെ പോയ സ്ഥാനാര്‍ത്ഥി എന്ന കാര്യം മനസിലാക്കി കാരായിയെ വിജയിപ്പിയ്ക്കണമെന്നും രഞ്ജി പണിക്കര്‍ അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള നിയമപ്രകാരം മത്സരിയ്ക്കാനുള്ള അര്‍ഹതയും യോഗ്യതയ്ക്കും കാരായി രാജനുണ്ടെന്നും നിയമത്തിന് മുന്നില്‍ അദ്ദേഹം കുറ്റവാളിയാണെന്ന് ഇതുവരെ തെളിയ്ക്കപ്പെട്ടിട്ടില്ലെന്നും രഞ്ജി പണിക്കര്‍ പറയുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications