ചുംബനം മാത്രമാണോ കേരളത്തിന്റെ അത്യന്തിക പ്രശ്‌നം, ആ സംശയം ഒരു ചോദ്യമാണ്
സമൂഹ്യ പ്രശസ്തിയുള്ള ഒത്തിരി വിഷയങ്ങള്‍ ആസ്പദമാക്കി സിനിമയെടുത്ത്, കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് രഞ്ജിത്ത്. വീണ്ടും കേരളക്കരയോട് രഞ്ജിത്ത് ഒരു സംശയം പ്രകടിപ്പിച്ചു. സിനിമയിലൂടെയല്ല. ആ സംശയത്തില്‍ ഒരു ചോദ്യമുണ്ട്, കേരളയുവത്വം ഇരുന്ന് ചിന്തിക്കേണ്ട ഒരു ചോദ്യം.
ചുംബന സമരത്തെ കേരള യുവത്വം ഒറ്റക്കെട്ടോടെ എന്ന പോലെയാണ് ഏറ്റെടുത്തിരിക്കുന്നത്. വിമര്‍ശിക്കുന്നവരെ സംഘികളായി മുദ്രകുത്തും. പക്ഷെ ആര്‍ക്കും അഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്രമുണ്ടല്ലോ. രാജ്യത്തിന് വേണ്ടി, ജന്മനാടിന് വേണ്ടി എന്തെങ്കിലുമൊക്കെ, ആര്‍ക്കെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍ അത് യുവത്വത്തിന് മാത്രമാണ്.

അങ്ങനെയുള്ള ഒരു യുവത്വം ചുംബന സംമരത്തിന്റെ പേരില്‍ കേരളത്തെ ഇളക്കി മറിക്കുന്നതിന്റെ ആവശ്യകത എന്താണ്. ഈ യുവത്വത്തിന്റെ അത്യന്തികമായ പ്രശ്‌നം ഇത് മാത്രമാണോ. ചോദ്യം എന്റെയല്ല, സംവിധായകന്‍ രഞ്ജിത്തിന്റെയാണ്.
കേരളീയ യുവത്വത്തിന്റെ അത്യന്തികപ്രശ്‌നങ്ങള്‍ ചുംബനത്തിലും ആലിംഗനത്തിലും മാത്രം ഒതുങ്ങിപ്പോകുന്നുവോ എന്ന രഞ്ജിത്തിന്റെ ചോദ്യം സ്വയം വിമര്‍ശനം എന്ന നിലയില്‍ സമരത്തിന് മുന്നിട്ടു നില്‍ക്കുന്നവര്‍ ഒരുനിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു. ജനറേഷന്‍ കുറച്ച് പഴക്കമുള്ളതാണെങ്കിലും യുവത്വത്തിനൊപ്പം നടക്കുക്കയും ആ ചിന്തികള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സംവിധായകനാണ് രഞ്ജിത്ത് എന്ന കാര്യത്തില്‍ ഒരു തര്‍ക്കം ഇല്ലെന്നാണ് വിശ്വാസം.
തീര്‍ച്ചയായും ആലിംഗനം ഒരു വലിയ കാര്യം തന്നെയാണ്. ഒരാളുടെ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും ഊഷ്മാവ് അപരനിലേക്ക് പകരാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ചുംബനവും അങ്ങിനെ തന്നെ. ആ അവകാശത്തിന് വേണ്ടിയുള്ള സമരങ്ങളും നല്ലതുതന്നെ. എന്നാല്‍ ഇവ മാത്രമാണോ നാം ഇന്ന് നേരിടേണ്ട പ്രധാന പ്രശ്‌നങ്ങള്‍? നമ്മുടെ പാരിസ്ഥിതികമായ പ്രശ്‌നങ്ങളില്‍ എത്രമാത്രം യുവജനങ്ങള്‍ ഇടപെടുന്നുണ്ട്?
പുഴകള്‍ കൊലചെയ്യപ്പെടുമ്പോള്‍, കുന്നുകള്‍ ഇല്ലാതാക്കപ്പെടുമ്പോള്‍ ചുംബനത്തിനും ആലിംഗനത്തിനും വേണ്ടി വാദിക്കുന്ന ആവേശത്തിന്റെ നൂറിലൊരു അംശമെങ്കിലും യുവജനത പ്രകടിപ്പിക്കാറുണ്ടോ? നമ്മുടെ വിദ്യാലയങ്ങള്‍ മയക്കുമരുന്നുകളുടെ കേന്ദ്രങ്ങളാവുന്നത് കാണുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇങ്ങിനെ യൗവ്വനം തെരുവില്‍ ഇറങ്ങാറുണ്ടോ? ഞാന്‍ ഒരു ഉപദേശി ചമയുകയല്ല. ഇത്തരം തീവ്രമായ വിഷയങ്ങളും നിങ്ങളുടെ ആകുലതകളാവട്ടെ എന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നത്- തീര്‍ത്തും ന്യായമായ നിര്‍ദ്ദേശം.












Click it and Unblock the Notifications