Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടി ട്രാന്‍സ്ജെന്‍റര്‍.."പികെ ഷിബു" എന്ന് പേരിട്ടു! സ്വാമി സന്ദീപാനന്ദയെ അപമാനിച്ച് സംഘപരിവാര്‍

ശബരിമലയില്‍ ബിജെപി നേതാക്കളെ തടഞ്ഞ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ എസ്പി യതീഷ് ചന്ദ്രയെ വാഴ്ത്തി സന്ദീപാനന്ദ രംഗത്തെത്തിയിരുന്നു. ഇന്നലെ ജനിച്ച ഒരു ആണ്‍കുഞ്ഞിന് പേര് നിര്‍ദേശിക്കാമോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ താന്‍ യതീഷ് ചന്ദ്ര എന്ന പേര് പറഞ്ഞുകൊടുത്തുവെന്നാണ് സ്വാമി സന്ദീപാനന്ദ ഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്ത്.

ട്രാൻസ്‌ജെൻഡർ കുട്ടിക്കു ചേർന്ന ഒരു പേരുമാത്രമേ ഇപ്പോൾ നിലവിലുള്ളുവെന്നും അത് പികെ ഷിബു എന്നാണെന്നുമാണ് സംഘരിവാര്‍ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്. ട്രാന്‍സ്ജെന്‍ററുകളെ ക്രൂരമായി അപമാനിച്ചാണ് സംഘപരിവാര്‍ നേതാവിന്‍റെ പോസ്റ്റ്.

 സന്ദീപാനന്ദയ്ക്കെതിരെ

സന്ദീപാനന്ദയ്ക്കെതിരെ

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതില്‍ സംഘപരിവാറിന്‍റെ പ്രധാന ശത്രുവായി മാറിയിരുന്നു സന്ദീപാനന്ദഗിരി. ഇതിന് പിന്നാലെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടതും. ആശ്രമത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ട കാറുകള്‍ കത്തിച്ച ആക്രമി സംഘം സന്ദീപാനന്ദയുടെ പേരില്‍ റീത്തും വെച്ചിട്ടായിരുന്നു കടന്നുകളഞ്ഞത്.

 വിടാതെ പിന്തുടരുന്നു

വിടാതെ പിന്തുടരുന്നു

എങ്കിലും സംഘപരിവാറിനെതിരെ സംസാരിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്നോട്ട് പോയില്ല. അതുകൊണ്ട് തന്നെ സന്ദീപാനന്ദയെ വിടാതെ പിന്‍തുടരുകയാണ് സംഘപരിവാര്‍.
ഇന്ന് രാവിലെയാണ് സന്ദീപാനന്ദ ഫേസ്ബുക്കില്‍ യതീഷ് ചന്ദ്രയെ പുകഴ്ത്തി പോസ്റ്റിട്ടത്. ഇന്നലെ ജനിച്ച ഒരു ആണ്‍കുഞ്ഞിന് പേര് നിര്‍ദേശിക്കാമോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ താന്‍ യതീഷ് ചന്ദ്ര എന്ന പേര് പറഞ്ഞുകൊടുത്തുവെന്നാണ് സ്വാമി സന്ദീപാനന്ദ ഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 യതീഷ് ചന്ദ്രയെന്ന പേര്

യതീഷ് ചന്ദ്രയെന്ന പേര്

ആണ്‍കുട്ടിക്ക് ചേര്‍ന്ന ഒരു പേരെ മനസിലുണ്ടായിരുന്നുള്ളൂ അത് യതീഷ് ചന്ദ്രയാണെന്നും സന്ദീപാനന്ദ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെയാണ് സംഘപരിവാർ പ്രവർത്തകനായ രഞ്ജിത്ത് ജി കാഞ്ഞിരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. പോസ്റ്റ് ഇങ്ങനെ-

 ട്രാന്‍സ്ജെന്‍ററാണെന്ന്

ട്രാന്‍സ്ജെന്‍ററാണെന്ന്

ഇന്നലെ രാത്രി ഒരു കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം കുട്ടിയുടെ അച്ഛനും അച്ചമ്മയും അറിയിക്കുകയും ഒപ്പം ഒരു പേര് നിര്‍ദ്ദേശിക്കണമെന്ന അഭ്യര്‍ത്ഥനയും. കാരണം ഇപ്പോള്‍ തന്നെ ഹോസ്പിറ്റല്‍ രജിസ്റ്ററില്‍ പേര് കൊടുക്കണമെന്നുണ്ടെന്നും. കൂടെ മറ്റൊന്നു കൂടെ പറഞ്ഞു-കുട്ടി ട്രാന്‍സ് ജെന്‍ററാണെന്ന്!

 പികെ ഷിബു

പികെ ഷിബു

ചുരുക്കി പറഞ്ഞാല്‍ എന്‍റെ മനസില്‍ നിന്ന് കുട്ടിക്ക് ചേര്‍ന്ന നല്ലൊരു പേര് ഉടനെ പറയാന്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. അവരോട് ഇങ്ങനെ മറുപടി പറഞ്ഞു. ട്രാന്‍സ് ജെന്‍റര്‍ കുട്ടിക്ക് ചേര്‍ന്ന ഒരു പേരേ മനസിലുള്ളു. അത് ' പി.കെ ഷിബു" എന്നറിയിച്ചു.

 ബോധിച്ചു

ബോധിച്ചു

കുടുംബത്തിന് പേര് ശ്ശി ബോധിച്ചു. ഇതിലും നല്ലൊരു പേര് ട്രാന്‍സ് കുട്ടിക്ക് കിട്ടാനില്ലെന്ന് മൊഴിഞ്ഞു. ഐരാവതം ചിന്നം വിളിച്ചു. ആകാശത്ത് നിന്നും അശ്വനീ ദേവന്‍മാര്‍ പുഷ്പവൃഷ്ടി നടത്തി. എന്നായിരുന്നു പോസ്റ്റ്.

 ക്രൂരത

ക്രൂരത

പോസ്റ്റില്‍ ട്രാന്‍സ്ജെന്‍ററുകളെ ക്രൂരമായി അപമാനിക്കുകയും സന്ദീപാനന്ദയ്ക്കെതിരെ പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. സന്ദീപാനന്ദയുടെ പേര് പികെ ഷിബു ആണെന്നാണ് സംഘപരിവാര്‍ നേരത്തേ പ്രചരിപ്പിച്ചത്.

 മുങ്ങി

മുങ്ങി

ഇതോടെ രഞ്ജിത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്തു മുങ്ങി. എന്നാല്‍ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുമ്പ് ജനം ടിവിയിൽ അങ്കമാലി ഡയറീസ് സിനിമയുടെ നിരൂപണം എഴുതി വിവാദ നായകനായ വ്യക്തിയാണ് രഞ്ജിത്.

 ക്രൈസ്തവ ബിംബങ്ങള്‍

ക്രൈസ്തവ ബിംബങ്ങള്‍

അങ്കമാലി ഡയറീസ് ക്രൈസ്തവ ബിംബങ്ങളെ പ്രതിനിധീകരിക്കുന്ന സിനിമയാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അന്ന് ഇതിനെതിരെ സോഷ്യൽമീഡിയ ശക്തമായ രീതിയിലാണ് പ്രതികരിച്ചത്.

{document1}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+