കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാരിവട്ടം മേല്‍പ്പാലം തുറന്നു: ആഘോഷമാക്കി ജനങ്ങള്‍, സിപിഎമ്മിന്‍റെ ബൈക്ക് റാലിയും

Google Oneindia Malayalam News

കൊച്ചി: പുതുക്കി പണിത പാലാരിവട്ടം മേല്‍പ്പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിച്ചതിന് പിന്നാലെ പാലം തുറന്നു കൊടുക്കുകയായിരു്നനു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതുമരാമത്ത് ചീഫ് എഞ്ചിനീയറാണ് പാലം തുറന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പാലം തുറന്നുകൊടുക്കുന്നതിനായി വളരെ വേഗത്തിലുള്ള പ്രവര്‍ത്തികളായിരുന്നു നടന്ന് വന്നത്. എന്നാല്‍ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തതിനാല്‍ ഔദ്യോഗിക ഉദ്ഘാടനമുണ്ടായില്ല. പാലം എത്രയും പെട്ടെന്ന് പുതുക്കിപ്പണിത സര്‍ക്കാറിന് അഭിവാദ്യം അര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് റാലിയും സംഘടിപ്പിച്ചു.

തുറന്ന് കൊടുത്തതിന് ശേഷം മന്ത്രി ജി സുധാകരന്‍റെ വാഹനമായിരുന്നു ആദ്യം കടത്തി വിട്ടത്. പാലത്തിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ ഇ ശ്രീധരനേയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയേയും ജി സുധാകരന്‍ അഭിനന്ദിച്ചു. അതേസമയം, ഈ ശ്രീധരന്‍റെ പേര് പരാമര്‍ശിക്കാതെയുള്ള കുറിപ്പായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ''തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?' എന്ന ബർതോൾഡ് ബ്രെഹ്തിന്‍റെ വരികള്‍ പങ്കുവെച്ചുള്ള കുറിപ്പായിരുന്നു മുഖ്യമന്ത്രി പങ്കുവെച്ചത്.

gsudhakara

ഈ സര്‍ക്കാറിന്‍റെ കാലത്ത് അസാധ്യമെന്നു കരുതിയിരുന്ന വൻകിട പദ്ധതികൾ യാഥാർഥ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയെല്ലാം സാധ്യമായത് സർക്കാരിൻ്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം പാലാരിവട്ടം പാലം പുതുക്കി പണിതതിന്‍റെ കെഡ്രിറ്റ് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ഈ ശ്രീധരന് നല്‍കിക്കൊണ്ടായിരുന്നു ബിജെി നേതാക്കളുടെ പ്രതികരണം.

യുഡിഎഫി സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് 2014 സെപ്റ്റംബർ ഒന്നിനാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പണി പൂര്‍ത്തിയാക്കിയതിന് ശേഷം 2016 ഒക്ടോബർ 12ന് കേരളാ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് പാലാരിവട്ടം മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഗതാഗതം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ തന്നെ പാലത്തിൽ കുഴികൾ കാണുകയും ഇതിനെ തുടർന്ന് പാലാരിവട്ടം സ്വദേശിയായ കെവി ഗിരിജൻ മന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.

പിന്നീട് 2019 മേയ് 1-ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചുപൂട്ടി.മേൽപ്പാലനിർമ്മാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വർഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ധ റിപ്പോര്‍ട്ട് വന്നതോടെ പാലം പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയായിരുന്നു. പാലം നിർമ്മിക്കാനായി ഉണ്ടാക്കിയ കോൺക്രീറ്റ് മിശ്രിതം ഗുണനിലവാരം ഇല്ലാത്തതാണ് ബലക്ഷയത്തിന് കാരണമെന്നായിരുന്നു മദ്രാസ് ഐഐടിയുടെ കണ്ടെത്തല്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

ഇതിനെ തുടർന്ന് സർക്കാർ വിജിലൻസ് അന്വോഷണത്തിനു ഉത്തരവിടുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പാലം നിർമാണം ആർഡിഎസ് കമ്പനിക്കു ലഭിക്കാൻ ടെൻഡറിൽ ക്രമക്കേടു കാട്ടി, ചട്ടം മറികടന്ന് ഈ കമ്പനിക്കു 8.2 രൂപ മുൻകൂർ നൽകി, കമ്പനിയില്‍ നിന്നും പലിശ ഈടാക്കിയില്ലെന്നതായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍. കേസില്‍ മുസ്ലിം ലീഗ് നേതാവ് കൂടിയായ മുന്‍മന്ത്രിക്ക് ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

English summary
Renovated Palarivattom flyover opened to the public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X