കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 കോടി രൂപ ചിലവില്‍ ജിവി രാജ സ്പോര്‍ട്സ് സ്കൂള്‍ നവീകരമം പൂര്‍ത്തിയായി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഏക കായിക വിദ്യാഭ്യാസ സ്ഥാപനമായ ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കായിക മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. 16 കോടി രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. സിന്തറ്റിക് ഫുട്ബോള്‍ ഗ്രൗണ്ട്, ആറ് ലെയിന്‍ ഉള്ള 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക്, സിന്തറ്റിക്ക് ഹോക്കി ഗ്രൗണ്ട് എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നിര്‍മ്മിച്ചതെന്നും മന്ത്രി പറഞ്ഞു.

2019 ഫെബ്രുവരിയില്‍ ആരംഭിച്ച പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കായിക വകുപ്പിന് സാധിച്ചു. കേരളത്തില്‍ കായിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 1974 ലാണ് ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കായിക മേഖലയുടെ ഉന്നമനത്തിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടാണ് സ്പോര്‍ട്സ് സ്‌കൂള്‍ എന്ന ആശയത്തിന് പിന്നില്‍. ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ കായികപരമായ കഴിവ് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കായികവകുപ്പ് സ്‌കൂള്‍ ഏറ്റെുക്കുകയായിരുന്നു.

 ep-jayarajan

2020ല്‍ ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുക്കപ്പെട്ടു. കായിക മേഖലയുടെ വളര്‍ച്ചയ്ക്കായി ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല.
അത്ലറ്റിക്സ്, ഹോക്കി, ഫുട്ബോള്‍ ബാസ്‌ക്കറ്റ്ബോള്‍, ക്രിക്കറ്റ് തുടങ്ങി ഏഴോളം ഇനങ്ങളിലായി നാനൂറോളം വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ ഉള്ളത്. ഷൈനി വില്‍സണ്‍, കെ.എം.ബീനമോള്‍ പി.ആര്‍.ശ്രീജേഷ് തുടങ്ങിയ പ്രമുഖര്‍ ജി.വി.രാജയിലെ വിദ്യാര്‍ഥികളായിരുന്നു. കേരളത്തിന്റെ കായിക വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് ജിവി രാജ സ്‌കൂളിലെ നവീകരണ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?

Recommended Video

cmsvideo
കത്തിയമരുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ..ദൈവമേ വാക്സിനുകൾ ?

English summary
‌Renovation of GV Raja Sports School was completed at a cost of 16 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X