എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മികച്ച നോവലിനുള്ള 2006 ലെ സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്ന നോവലിനായിരുന്നു അവാര്‍ഡ് ലഭിച്ചത്.
1948 ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചരിയില്‍ ജനിച്ചു. പിതാവ് എംആര്‍ വിജയരാഘവന്‍, മാതാവ് കെപി ഭവാനി. പൊയില്‍ക്കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രഇസ്ത്യന്‍ കൊളെജ് , തൃശൂര്‍ എഞ്ചിനീയറിംഗ് കൊളെജ് എന്നിവിടങ്ങളില്‍ പഠനം.

രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എ്‌ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ്. പ്രവാസിയുടെ കുറിപ്പുകള്‍, ശവഘോഷയാത്ര പപ്പറ്റ് തീയേറ്റര്‍, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.












Click it and Unblock the Notifications