കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു, മരണം കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ

Google Oneindia Malayalam News

കൊച്ചി: മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 2018ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.

അഞ്ഞൂറോളം ചലച്ചിത്ര ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1985ല്‍ പത്താമുദയം എന്ന ചിത്രത്തിലൂടെയാണ് എസ് രമേശന്‍ നായര്‍ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് അനിയത്തിപ്രാവ്, പഞ്ചാബി ഹൗസ് , ഗുരു, മയില്‍പ്പീലിക്കാവ് അടക്കം നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ രചിച്ചു.

1

1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് എസ് രമേശന്‍ നായരുടെ ജനനം. പരേതരായ ഷഡാനന്‍ തമ്പിയുടേയും പാര്‍വ്വതി അമ്മയുടേയും മകനാണ്. പരിവര്‍ത്തനം എന്ന പേരില്‍ പന്ത്രണ്ടാം വയസ്സിലാണ് രമേശന്‍ നായര്‍ ആദ്യ കവിത എഴുതുന്നത്. പിന്നീട് കോളേജ് വിദ്യാഭ്യാസ കാലത്ത് സ്വന്തം കവിതാ സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. കൃഷ്ണഭക്തനായിരുന്ന എസ് രമേശന്‍ നായര്‍ നിരവധി പ്രശസ്തമായ ഭക്തി ഗാനങ്ങളും എഴുതിയിട്ടുണ്ട്.

Recommended Video

cmsvideo
Third wave of pandemic starts in India within one month

2010ല്‍ രമേശന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുളള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. വെണ്ണിക്കുളം സ്മാരക പുരസ്‌ക്കാരം, ആശാന്‍ പുരസ്‌ക്കാരം എന്നിവയും നേടിയിട്ടുണ്ട്. എസ് രമേശന്‍ നായര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആകാശവാണിയില്‍ പ്രൊഡ്യൂസറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. റിട്ടയേഡ് അധ്യാപികയും എഴുത്തുകാരിയുമായ പി രമയാണ് ഭാര്യ. സംഗീത സംവിധായകനായ മനു രമേശന്‍ ആണ് ഏക മകന്‍.

English summary
Renowned Poet and Lyricist S Ramesan Nair passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X