കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുകാരനും അധ്യാപകനും പ്രകൃതി ചികിത്സകനും ആയിരുന്ന പിഎന്‍ ദാസ് അന്തരിച്ചു

Google Oneindia Malayalam News

കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും അധ്യാപകനും പ്രകൃതി ചികിത്സകനും ആയ പിഎന്‍ ദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. മസ്തിഷ്‌ക അണുബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

'ദീപാങ്കുരന്‍' എന്ന തൂലികാനാമത്തില്‍ ആയിരുന്നു ആദ്യകാലങ്ങളില്‍ അദ്ദേഹം എഴുതിയിരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിച്ചിട്ടുണ്ട്. ജയില്‍ മോചനത്തിന് ശേഷം കോഴിക്കോട് ആസ്ഥാനമാക്കി 'വൈദ്യശാസ്ത്രം' എന്ന ഒരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു.

PN Das

ഒരു തുള്ളി വെളിച്ചം എന്ന കൃതിയ്ക്ക് 2014 ല്‍ കേരള സാഹിത്യ അക്കാദമിയുടെ കെആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പട്ടാമ്പി സംസ്‌കൃത കോളേജില്‍ ആയിരുന്നു കോളേജ് വിദ്യാഭ്യാസം. ലിറ്റില്‍ മാഗസിനുകളില്‍ ആയിരുന്നു എഴുതിത്തുടങ്ങിയത്.

ബോധിവൃക്ഷത്തിന്റെ ഇലകള്‍, ധ്യാനപാഠങ്ങള്‍, ജീവിത ഗാനം, സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌കാരവും, കരുണയിലേക്കുള്ള തീര്‍ത്ഥാടനം, ബുദ്ധന്‍ കത്തിയെരിയുന്നു, പക്ഷിമാനസം, ജീവിത പുസ്തകത്തില്‍ നിന്ന്, വേരുകളും ചിറകകുകളും എന്നിവയാണ് പ്രധാന കൃതികള്‍.

റിട്ട അധ്യാപികയായ രത്‌നം ആണ് ഭാര്യ. വണ്‍ഇന്ത്യയിലെ സീനിയർ സബ് എഡിറ്ററായ മനു പിഎന്‍ മകനാണ്. മറ്റ് മക്കള്‍: മനീഷ് (പൊയില്‍കാവ് എച്ച്എസ്എസ്), ദീപ രശ്മി (സിഎംസി എച്ച്എസ്എസ്). മരുമക്കള്‍: സുദേഷ്ണ് (ബിഎംഎച്ച് അക്കാദമി), സിജി (കെഎംസിടി കോളേജ്), അഖില്‍ (കോണ്‍കോര്‍ഡ് ട്രാവല്‍സ്).

English summary
Renowned writer and teacher PN Das passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X