കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിൽ അരങ്ങ് തകർത്ത് വാടക മാഫിയ!! സഹായത്തിന് പെൺഗുണ്ടകൾ !! തൊടാൻ ഭയന്ന് പോലീസും!!

കെട്ടിട ഉടമകളെ നോക്കുകുത്തികളാക്കിയാണ് കൊച്ചിയിൽ വാടക മാഫിയ വിലസുന്നത്. ജിസിഡിഎയിൽ നിന്നടക്കം പല പേരുകളിലായി വാടകയ്ക്ക് മുറിയെടുത്ത ശേഷം വൻ തുകയ്ക്ക് ദിവസ വാടകയ്ക്ക് നൽകുകയാണ് ഇവരുടെ രീതി.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ ഗുണ്ടായിസവും ക്വട്ടേഷൻ മാഫിയയും കുപ്രസിദ്ധമാണ്. ഗുണ്ടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുമ്പോൾ പുതിയ ട്രെന്റാണ് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിൽ പെൺ ഗുണ്ടകൾ അരങ്ങു തകർക്കുന്നതായാണ് വിവരം.

<strong>വാദം നീണ്ടാലും ദിലീപിന് രക്ഷയില്ലേ? കോടതിയില്‍ സംഭവിക്കാവുന്നത്... അന്നത്തെ ജഡ്ജി തന്നെ ഇപ്പോഴും</strong>വാദം നീണ്ടാലും ദിലീപിന് രക്ഷയില്ലേ? കോടതിയില്‍ സംഭവിക്കാവുന്നത്... അന്നത്തെ ജഡ്ജി തന്നെ ഇപ്പോഴും

ഇതിനുപുറമെ വാടക മാഫിയയും പിടിമുറുക്കുകയാണ്. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെട്ടിട ഉടമകളെ നോക്കു കുത്തികളാക്കി വാടക മാഫിയ വിലസുന്നതായാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാടക മാഫിയകൾ കട ഒഴിപ്പിക്കുന്നതിനായി പെൺ ഗുണ്ടകളെ രംഗത്തിറക്കുന്നതായാണ് വിവരം. അടുത്തിടെ അത്തരത്തിൽ ഒരു സംഭവം പോലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

വാടക മാഫിയ വിലസുന്നു

വാടക മാഫിയ വിലസുന്നു

കെട്ടിട ഉടമകളെ നോക്കുകുത്തികളാക്കിയാണ് കൊച്ചിയിൽ വാടക മാഫിയ വിലസുന്നത്. ജിസിഡിഎയിൽ നിന്നടക്കം പല പേരുകളിലായി വാടകയ്ക്ക് മുറിയെടുത്ത ശേഷം വൻ തുകയ്ക്ക് ദിവസ വാടകയ്ക്ക് നൽകുകയാണ് ഇവരുടെ രീതി.

ഇടപെടുന്നില്ല

ഇടപെടുന്നില്ല

ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കലൂർ സ്റ്റേഡിയത്തിലെ കെട്ടിടങ്ങൾ വാടകയ്ക്കെടുത്ത് കെട്ടിടം ഉടമ ചമയുന്ന സ്ത്രീയും അവരിൽ നിന്ന് വാടകയ്ക്കെടുത്ത ആളും തമ്മിൽ തർക്കം സ്റ്റേഡിയത്തിൽ ക്രമസമാധാന പ്രശ്നമായിട്ടും ജിസിഡിഎയോ കൊച്ചി കോർപ്പറേഷനോ ഇടപെടുന്നില്ലെന്നാണ് ആരോപണം.

വാടക പ്രശ്നം നേരിടാൻ പെൺ ഗുണ്ടകൾ

വാടക പ്രശ്നം നേരിടാൻ പെൺ ഗുണ്ടകൾ

വാടക പ്രശ്നം നേരിലടാൻ അടുത്തിടെ പെൺഗുണ്ടകൾ രംഗത്തിറങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ജിസിഡിഎയിൽ നിന്ന് മുറി കൾ വാടകയ്ക്കെടുത്ത ഒരു സ്ത്രീ കട തിരിച്ചു പിടിക്കാനായിട്ടാണ് പെൺഗുണ്ടകളെ രംഗത്തിറക്കിയതെന്നാണ് പറയുന്നത്.

പട്ടാപ്പകൽ തല്ലിത്തകർത്തു

പട്ടാപ്പകൽ തല്ലിത്തകർത്തു

സ്റ്റേഡിയത്തിൽ ദിവസ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന ഹോട്ടൽ വണ്ടിയിൽ വന്നിറങ്ങിയ ഒരു കൂട്ടം സ്ത്രീകൾ പട്ടാപ്പകൽ തല്ലിത്തകർക്കുകയായിരുന്നു. പോലീസ് പെൺഗുണ്ടകളെ തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.

സമ്മർദത്തെ തുടർന്ന്

സമ്മർദത്തെ തുടർന്ന്

ആക്രമണത്തിൽ നടപടിയെടുക്കാൻ ആദ്യം മടിച്ച പോലീസ് പിന്നീട് ജിസിഡിഎയിൽ നിന്നുള്ള കടുത്ത സമ്മർദത്തെ തുടർന്നാണ് നടപടി എടുത്തതെന്നാണ് വിവരം.

കുറഞ്ഞ വാടക പോലും ഇല്ല

കുറഞ്ഞ വാടക പോലും ഇല്ല

പല പേരുകളിൽ ഒരാൾ തന്നെ സ്റ്റേഡിയത്തിലെ കടമുറികൾ ജിസിഡിഎയിൽ നിന്ന് വാടകയ്ക്കെടുത്തിട്ടുണ്ട്. വൻ തുക ഈടാക്കിയാണ് ഈ കട മുറികൾ ദിവസസ വാടകയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഉടമസ്ഥരായ ജിസിഡിഎയ്ക്ക് കരാറിൽ പറയുന്ന കുറഞ്ഞ നിരക്കു പോലും ലഭിക്കുന്നില്ലെന്നാണ് ആരോപണം.

പൊതു ഖജനാവിലേക്ക് എത്തേണ്ട പണം

പൊതു ഖജനാവിലേക്ക് എത്തേണ്ട പണം

പൊതു ഖജനാവിലേക്കെത്തേണ്ട പണമാണ് ഇത്തരത്തില്‍ സ്വകാര്യ വ്യക്തി കൈക്കലാക്കുന്നത്. കലൂർ സ്റ്റേഡിയത്തിൽ കടമുറികൾക്ക് മോഹ വിലയാണ് ഇപ്പോഴുള്ളത്. മുമ്പ് ഭരണക്കാരെയും മറ്റും സ്വാധീനിച്ചാണ് കുറഞ്ഞ വാടകയില്‍ മുറികൾ ഇവർ സ്വന്തമാക്കിയിരിക്കുന്നത്.

ഷോപ്പിങ് കോംപ്ലക്സുകളിലും

ഷോപ്പിങ് കോംപ്ലക്സുകളിലും

ജിസിഡിഎയുടെ കീഴിലെ ഷോപ്പിങ് കോംപ്ലക്സുകളിലും ഇത്തരത്തിൽ വാടക തിരിമറികൾ നടക്കുന്നുണ്ടെന്നാണ് വിവരം. കൊച്ചി നഗര സഭയുടെ കീഴിലുള്ള ഷോപ്പിങ് കോംപ്ലക്സുകളിലും ഇത്തരത്തിൽ തിരിമറി നടക്കുന്നതായാണ് വിവരം.

നടപടി ഉണ്ടാകും

നടപടി ഉണ്ടാകും

കടമുറികൾ വാടകയ്ക് നൽകി നടത്തുന്ന പകൽ കൊള്ളയ്ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് ജിസിഡിഎ ചെയർമാൻ സിഎൻ മോഹനൻ പറഞ്ഞത്.

English summary
rent mafia and women gunda in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X