രേണു സുധി എഫക്ടോ? ഇനി കലാകാരന്‍മാരെ സഹായിക്കാനില്ലെന്ന് ബിഷപ്പ് നോബിള്‍ ഫിലിപ്പ്, 'വലിയ സങ്കടം'

കഴിഞ്ഞ കുറെ നാളുകളായി കൊല്ലം സുധിയുടെ കുടുംബം താമസിക്കുന്ന വീടുമായി ബന്ധപ്പെട്ട വലിയ വിവാദമാണ് ഉയരുന്നത്. വീട്ടില്‍ ചോര്‍ച്ച ഉണ്ടെന്ന രേണു സുധിയുടെ പരാമര്‍ശമാണ് വലിയ വിവാദമായത്. ഇതിനെതിരെ വീട് നിര്‍മിച്ച് നല്‍കിയ കെഎച്ച്ഡിസി രംഗത്തെത്തിയിരുന്നു. പിന്നാലെ വീട് നിര്‍മിക്കാനാവശ്യമായ സ്ഥലം ഇഷ്ടദാനമായി നല്‍കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇനിയൊരിക്കലും കലാകാരന്മാരെ സഹായിക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ്. രേണു സുധിയുമായി ബന്ധപ്പെട്ട വിവാദം അങ്ങേയറ്റം വേദനിപ്പിച്ചെന്നും പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല താന്‍ നിര്‍ധനരെ സഹായിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈന്‍ മലയാളി സ്‌പെഷ്യല്‍സ് എന്ന യൂട്യൂബ് ചാനലിന് വേണ്ടി അദ്ദേഹം നടത്തിയ പ്രതികരണം ഇങ്ങനെയാണ്...

Renu Sudhi

'കൊല്ലം സുധിയുടെ മക്കള്‍ക്ക് വീട് കൊടുക്കേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആ കുഞ്ഞുങ്ങളെ ഞാന്‍ അങ്ങനെയല്ല കാണുന്നത്. സുധിയുടെ മൂത്തമകന്‍ ശരിക്കും അനാഥനാണ്. അപ്പനില്ല, അമ്മയില്ല. കൊല്ലം സുധിയുടെ ഇളയകുഞ്ഞിന് അപ്പനില്ല, അമ്മയുണ്ട്. അപ്പോള്‍ തീര്‍ത്തും ഒരാള്‍ പൂര്‍ണ അനാഥനും മറ്റൊരാള്‍ സെമി അനാഥനും ആണ്. അങ്ങനെയുള്ള രണ്ട് കുട്ടികള്‍ക്കാണ് ഞാന്‍ വീടിന് സ്ഥലം കൊടുത്തത്.

24 ന്യൂസിലെ ശ്രീകണ്ഠന്‍ സാറൊക്കെ പറഞ്ഞത് പ്രകാരമാണ് കൊടുത്തത്. ഞാന്‍ പ്രയാസപ്പെടുന്നവരെ സഹായിച്ചു എന്നെ ഉള്ളൂ. ആ കുഞ്ഞുങ്ങള്‍ക്ക് കൊടുത്തതില്‍ എനിക്ക് സന്തോഷമാണ് ഉള്ളത്. പക്ഷെ ഇങ്ങനെ വിവാദങ്ങള്‍ വരുന്നത് കാണുമ്പോഴുള്ള ഒരു വിഷമം എനിക്ക് തീര്‍ച്ചയായിട്ടും ഉണ്ട്. വീട് പണിഞ്ഞവരെ കുറിച്ച് മോശം കേള്‍ക്കുന്നു, എന്നെ പറ്റിയാണെങ്കിലും വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പക്ഷെ അത് പറയുന്നവര്‍ ആ സത്യാവസ്ഥ മനസിലാക്കാതെയാണ് അവര്‍ പറയുന്നത്. കൊല്ലം സുധിയുടെ സഹധര്‍മ്മിണി രേണു സുധി പല പരിപാടികളിലും പങ്കെടുക്കുന്ന ഒരാളാണല്ലോ. അങ്ങനെ പോകുന്നതിനിടെ ഏതോ ഒരു യൂട്യൂബറോ വ്‌ളോഗറോ ചോദിച്ചു ഈ ബിഷപ്പ് നോബിള്‍ ഫിലിപ്പ് നിങ്ങള്‍ക്ക് വസ്തു തന്നിട്ട് അത് വെച്ചിട്ട് മാര്‍ക്കറ്റ് ചെയ്യുകയല്ലേ എന്ന് ചോദിച്ചു.

ഒരിക്കലും അങ്ങനെ അല്ല എന്ന തരത്തില്‍ അവര്‍ ആന്‍സര്‍ ചെയ്‌തെങ്കിലും വീണ്ടും വ്‌ളോഗര്‍ ചോദിക്കുന്നു നിങ്ങളെ വെച്ച് മാര്‍ക്കറ്റ് ചെയ്യുകയല്ലേ എന്ന്. അപ്പോഴാണ് എനിക്ക് വിഷമമായത്. എന്റെ ഫാമിലിയില്‍ നിന്ന് വിഷമമുണ്ടായി. എന്റെ കുടുംബത്തിന്റെ അനുവാദത്തോടെയല്ലല്ലോ ഞാനിത് ചാരിറ്റി ചെയ്യുന്നത്. കുടുംബത്തില്‍ ഉള്ള എല്ലാവരും ചാരിറ്റി ഓറിയന്റഡ് ആയിട്ടുള്ള വ്യക്തികള്‍ അല്ല.

ഞാന്‍ മാത്രമെ ഒരു മിഷണറി ആയി ജീവിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നത്. എനിക്കുള്ളത് അര്‍ഹതപ്പെട്ട നിര്‍ധനര്‍ക്ക് കൊടുത്ത് നടന്ന് പോകാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പക്ഷെ കൊല്ലം സുധിയുടെ കുടുംബത്തെ മാര്‍ക്കറ്റ് ചെയ്തു എന്ന് പറഞ്ഞത് എനിക്ക് വളരെ ദുഖമുണ്ടാക്കിയ കാര്യമാണ്. കൊല്ലം സുധിയുടെ കുടുംബത്തെ വെച്ച് ഞാന്‍ മാര്‍ക്കറ്റ് ചെയ്തിട്ടില്ല. കൊല്ലം സുധി എന്ന് പറയുന്ന ആള്‍ ഒരു കലാകാരനായിരുന്നു.

അദ്ദേഹം ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ചു എന്ന് ഞാന്‍ കേള്‍ക്കുന്നു. മമ്മൂട്ടിയേയോ മോഹന്‍ലാലിനെ പോലെയോ വലിയ സ്റ്റാര്‍ വാല്യു ഉള്ള ആളാണ് എന്റെ പ്രോപ്പര്‍ട്ടികളെല്ലാം വാങ്ങി വീട് വെച്ചിരിക്കുന്നത് എങ്കില്‍ പറയാമായിരുന്നു ഞാന്‍ മാര്‍ക്കറ്റിംഗ് ചെയ്തു എന്ന്. കൊല്ലം സുധി എല്ലാവരും ബഹുമാനിച്ചിരുന്ന ഒരു കലാകാരനായിരുന്നു. പക്ഷെ ആ കലാകാരനെ വെച്ച് ഞാന്‍ മാര്‍ക്കറ്റ് ചെയ്തു എന്ന് പറഞ്ഞപ്പോഴാണ് സങ്കടപ്പെടുന്നു എന്ന് പറഞ്ഞത്.

കൊല്ലം സുധിയുടെ രണ്ട് മക്കള്‍ക്ക് ഏഴ് സെന്റ് സ്ഥലം കൊടുത്തതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. അതോര്‍ത്ത് എനിക്ക് ഒരു മഹിമയും വേണ്ട. വീട് പണി നടക്കുന്നതിനിടെയുണ്ടായി അതിശക്തമായ കാറ്റില്‍ വീടിന്റെ ഓട് പറന്ന് പോയിട്ടുണ്ടായിരുന്നു. ആ സമയത്ത് വീടിനകത്ത് താമസം തുടങ്ങിയിട്ടില്ല. വീട് വ്യഞ്ജരിക്കുന്നതിന് മുന്‍പായിരുന്നു അത്. ആ സമയത്ത് കെഎച്ച്ഡിസിക്കാര്‍ തന്നെയാണ് അതിന് പകരം പുതിയ ഓടൊക്കെ വിരിച്ച് വൃത്തിയാക്കി കൊടുത്തത്.

ഈ രണ്ട് മാസം മുന്‍പും വലിയ കാറ്റടിച്ചു. ആ സമയത്തും ഓട് താഴെ വീണു. അതെല്ലാം വൃത്തിയാക്കി. ഇവിടെ കാറ്റുള്ള ഒരു സ്ഥലമാണ്. അതിനകത്ത് കെഎച്ച്ഡിസിയെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആളല്ല. കാരണം അവരുടെ അത്രയും വലിയൊരു പ്രയത്‌നമാണല്ലോ ഇത്രയും വലിയൊരു വീട് പണിതത്. ഇനി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പബ്ലിക്കിനോടല്ല പറയേണ്ടിയിരുന്നത്. എല്ലാവരും ഒന്നിച്ചിരുന്ന സംസാരിച്ച് നല്ല രീതിയില്‍ എന്തെങ്കിലും ചെയ്യണമായിരുന്നു.

ഞാന്‍ ഒരിക്കലും ഫിറോസിനെ കുറ്റപ്പെടുത്തില്ല. ഒരു ബിസിനസ് മൈന്‍ഡോട് കൂടി ഇതിനകത്ത് ആരും വീട് പണിത് കൊടുത്തിട്ടില്ല. കൊച്ചുകുഞ്ഞുങ്ങളെ സഹായിക്കാം എന്നുള്ള മനോഭാവത്തിലാണ് എല്ലാവരും ചെയ്യുന്നത്. സുധിയുടെ ചെറിയ മോന്‍ ഞാന്‍ നടക്കാന്‍ പോകുമ്പോള്‍ എന്നെ കൈ വീശി കാണിക്കുകയൊക്കെ ചെയ്യും. മൂത്ത മകന്‍ കൊല്ലത്ത് പഠിക്കുന്നു എന്ന് മാത്രമെ അറിയുള്ളൂ.

ഇവിടെ വല്ലപ്പോഴും വന്ന് പോകാറുള്ളൂ. അവരുമായി ഒത്തിരി സംസാരിക്കാന്‍ അവസരം ലഭിക്കാറില്ല. ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്‍മാരെ സഹായിക്കണം എന്ന് നേരത്തെ ആഗ്രഹിച്ചതായിരുന്നു. എന്നാല്‍ ഈ വിഷയം എന്നെ വളരെ വേദനിപ്പിച്ചു. അതുകൊണ്ട് ഇനിയൊരിക്കലും അവശത അനുഭവിക്കുന്ന കലാകാകന്‍മാര്‍ക്ക് സഹായം ചെയ്യേണ്ടതില്ല എന്ന്. അതിന് പകരം ഏറ്റവും നിര്‍ധനരായ ഹോസ്പിറ്റലില്‍ കിടക്കുന്ന ഒരുപാട് രോഗികളുണ്ട്.

അവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാം എന്നാണ് വിചാരിക്കുന്നത്. അതും ആരും അറിയാതെ. ഇവര്‍ അറിയപ്പെടുന്നവരായത് കൊണ്ടല്ലേ എനിക്ക് ഇത്തരം വിഷമം ഉണ്ടായത്. ഇനി വാര്‍ത്തപ്രാധാന്യം ഉള്ള ഒരു വ്യക്തികള്‍ക്കും ഒരിക്കല്‍ പോലും സാമ്പത്തിക സഹായങ്ങളൊന്നും ചെയ്യില്ല എന്നൊരു തീരുമാനം എടുത്തിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q