ട്രെയിനില്‍ നിന്ന് വീണ് രേണു സുധി; സിടി സ്‌കാന്‍ എടുത്തു: ദൈവത്തെ മറന്ന് ജീവിക്കരുതെന്ന് പരിഹാസം
സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരമാണ് രേണു സുധി. ടെലിവിഷന്‍, മിമിക്രി കലാകാരനായ കൊല്ലം സുധിയുടെ മരണത്തോടെയാണ് രേണു സുധി സമൂഹ മാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. ഫോട്ടോ ഷൂട്ടും ഷോര്‍ട്ട് ഫിലിമും റീല്‍സുകളും ഒക്കെയായി എല്ലാ ദിവസവും രേണു പ്രേക്ഷകര്‍ക്കു മുന്നില്‍ എത്താറുണ്ട്. രേണുവിന്റെ പല റീല്‍സുകളും വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നതിനൊപ്പം കടുത്ത സൈബര്‍ ആക്രമണവും രേണു സുധി നേരിടുന്നുണ്ട്. രേണുവിന്റെ വീഡിയോകള്‍ക്ക് താഴെ കടുത്ത ഭാഷയിലാണ് അവരെ ബോഡി ഷെയിം ചെയ്തു കൊണ്ട് പലരും കമന്റുകള്‍ ഇടുന്നത്. ഇതു കൂടാതെ ഭര്‍ത്താവ് മരിച്ച ശേഷം പല മാര്‍ഗങ്ങളിലൂടെ റീച്ച് ഉണ്ടാക്കാനുള്ള രേണുവിന്റെ ശ്രമങ്ങളെ നിരവധി പേര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും മക്കള്‍ക്കു വേണ്ടിയാണ് ഇപ്പോഴുള്ള ജീവിതമെന്നും പല അഭിമുഖങ്ങളിലും രേണു വ്യക്തമാക്കിയിട്ടുണ്ട്.

രേണുവിന് പിന്തുണ നല്‍കുന്ന ഒരു വലിയ വിഭാഗവും ഉണ്ട്. ഭര്‍ത്താവ് മരിച്ച ശേഷം ഭാര്യ വീട്ടില്‍ ഒതുങ്ങിക്കൂടിയിരിക്കണം എന്ന നിലപാടിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു. അഭിമുഖങ്ങളില്‍ വളരെ കൃത്യമായി മറുപടികള്‍ നല്‍കുന്ന രേണുവിന് പതിയെ പതിയെ പിന്തുണ വര്‍ധിച്ചു വരുന്നുണ്ട്.
ഇപ്പോഴിതാ, താന്‍ ട്രെയിനില്‍ നിന്ന് വീണ അനുഭവമാണ് രേണു പങ്കുവെക്കുന്നത്. പ്ലാറ്റ്‌ഫോമിലേക്ക് ലഗേജുകളുമായി ചാടി ഇറങ്ങിയപ്പോഴാണ് തലയടിച്ചു വീണത്. ട്രെയിനിന്റെ എസി കമ്പാര്‍ട്ട്‌മെന്റിലാണ് രേണുവും ഷൂട്ടിങ് സംഘവും സഞ്ചരിച്ചിരുന്നത്. ഡോര്‍ തുറക്കാനുള്ള ശ്രമത്തിനിടയില്‍ ട്രെയിന്‍ നീങ്ങാന്‍ ആരംഭിച്ചു. പെട്ടെന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് പ്ലാറ്റ്‌ഫോമിലേക്ക് വീണത്. ഭാഗ്യത്തിനാണ് പാളത്തിലേക്കു വീഴാതെ വലിയ അപകടം ഒഴിവായത്. പിന്നാലെ ആശുപത്രിയില്‍ പോയി സിടി സ്‌കാന്‍ ഉള്‍പ്പെടെ എടുത്ത് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി.
താന്‍ ട്രെയിനില്‍ നിന്ന് വീണ അനുഭവം പങ്കുവയ്ക്കുന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വീഡിയോയ്ക്കു താഴെയും പരിഹാസ കമന്റുകളാണ് വരുന്നത്. ദൈവത്തെ മറന്ന് ജീവിക്കരുതെന്നാണ് ഒരാള്‍ ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ ഒരാള്‍ക്ക് അപകടം പറ്റുമ്പോഴും അയാളെ പരിഹസിക്കാനുള്ള മനോനിലയെ വിമര്‍ശിക്കുന്നവരുമുണ്ട്.
ഇപ്പോള്‍ അലിന്‍ ജോസ് പെരേരയുമായി പുതിയ ആല്‍ബത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രേണു. ഇടപ്പള്ളി വനിത തീയറ്ററില്‍ സിനിമാ നിരൂപണം പറഞ്ഞാണ് അലിന്‍ ജോസ് പെരേര സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അലിന്‍ ജോസുമായുള്ള റീല്‍സുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നതിന്റെ വിവിധ ഭാഗങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. തന്‍സീര്‍ കൂത്തുപറമ്പാണ് ആല്‍ബത്തിന്റെ സംവിധായകന്‍.
രേണുവിന്റെ അഭിനയത്തെ വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകള്‍ ഇടുന്നുണ്ട്. നിരവധി പേരാണ് ഷൂട്ടിങ് ലൊക്കേഷനില്‍ ഫോട്ടോ എടുക്കാനും മറ്റുമായി രേണുവിന്റെ അടുക്കല്‍ എത്തുന്നുണ്ട്. സിനിമകളിലും വൈകാതെ താന്‍ അഭിനയിക്കുമെന്നുള്ള പ്രതീക്ഷയും രേണു പങ്കുവയ്ക്കുന്നുണ്ട്.












Click it and Unblock the Notifications