രേണു സുധിയോട് മലയാളികള്‍ക്ക് എന്താണ് ഇത്ര കലിപ്പ്? സ്ത്രീകളോട് മാത്രം എന്തൊരു കരുതലാണ്
സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറ്റവും അധികം വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് രേണു സുധി. വിമർശനം പലപ്പോഴും വ്യക്തി അധിക്ഷേപത്തിലേക്ക് വരെ നീളുന്നു. വാഹനാപകടത്തില്‍ മരണപ്പെട്ട കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയായ രേണുവിനോട് തുടക്കത്തില്‍ വലിയ സ്നേഹവും സഹതാപവുമായിരുന്നു ആളുകള്‍ക്ക്. എന്നാല്‍ പിന്നീട് അവർ റീല്‍സും ഫോട്ടോ ഷൂട്ടുമൊക്കെ ചെയ്യാന്‍ തുടങ്ങിയതോടെയാണ് വിമർശനവും അധിക്ഷേപവും പൊട്ടിപ്പുറപ്പെടുന്നത്. രേണു സുധിയുടെ ഈ വിഷയത്തില്‍ മല്ലു അനലിസ്റ്റ് എന്ന് പ്രമുഖ യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ആ വീഡിയോയില്‍ അദ്ദേഹം പറയുന്ന വാക്കുകളുടെ പൂർണ്ണ രൂപം ഇങ്ങനെ..
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ക്രിഞ്ച് കമൻറ് ഉണ്ട്. ഏതേലും ആൺകുട്ടിയും പെൺകുട്ടിയും കൂടി റൊമാന്റിക് റിലേഷൻഷിപ്പ് ആയിട്ട് അവർ ഒരുമിച്ച് ചെയ്യുന്ന റീലുകൾക്കടിയിലാണ് ഇത് കണ്ടുവരാറുള്ളത്. അതിലെ ആണിനോടുള്ള ഒരു അഭ്യർത്ഥന പോലെയാണ് കമന്റ്. 'എടാ ചതിച്ചേക്കല്ലേ അവളെ തന്നെ കെട്ടിയേക്കണേ എന്നതാണ് ആ കമന്റ്'.

ഈ ക്രിഞ്ച് കമന്റിനു പിന്നിൽ ഒരു ഉദ്ദേശമുണ്ട്. നീയും ആ പെണ്ണും ലൈൻ ആണെന്നത് നാട്ടുകാർ മൊത്തം കണ്ടു. അതുകൊണ്ട് നീ ഇട്ടിട്ട് പോയാൽ പെണ്ണിന് ചീത്ത പേരാകും എന്ന ഒരു പ്രത്യേകതരം കരുതലിന് പുറത്തുവരുന്നകമന്റ് ആണിത്. ആണിന് ഇത് ബാധകമല്ലല്ലോ. അതുകൊണ്ട് എപ്പോഴും പെണ്ണിനെ ലക്ഷ്യമാക്കി ആണിനോടുള്ള ഉപദേശം പോലെയാണ് ഈ കമന്റ് കാണപ്പെടുക. അല്ലെങ്കിലും പെണ്ണുങ്ങളോട് നമുക്ക് ഇത്തിരി കരുതൽ കൂടുതലാണല്ലോ. ആ കരുതൽ ഇപ്പോൾ ഏറ്റവും അനുഭവിക്കുന്നത് രേണു സുധി എന്ന വ്യക്തിയാണ്.
പ്രേക്ഷകരുടെ വെറുപ്പ് ലക്ഷ്യമാക്കി, അതിനെ റീച്ച് കൂട്ടാൻ ഉപയോഗിക്കുന്ന ഒരു ടെക്നിക്കിനെ കുറിച്ച് നേരത്തെ നമ്മള്‍ ഒരു വീഡിയോ ചെയ്തിരുന്നു. രേണു സുധിയുടെ കാര്യം ഇതിനൊരു പെർഫെക്റ്റ് എക്സാമ്പിൾ ആണ്. കൊല്ലം സുധിയുടെ ഗ്രീവിങ് വൈഫ് എന്ന നിലയിലാണ് ആദ്യം പ്രേക്ഷകർ രേണു സുധിയെ കണ്ടത്. വേദനിക്കുന്ന നിസ്സഹായരായ പെണ്ണുങ്ങളോട് നമുക്കെന്നും സ്നേഹമാണല്ലോ. ആ സ്നേഹം രേണുവിനും ആവശ്യത്തിലധികം കിട്ടി. എന്നാൽ നമ്മുടെ സ്നേഹത്തിന് ചില കണ്ടീഷൻസ് കൂടെ ബാധകമാണ്.
രേണുവിനെ എന്നും വിധവയായി അടങ്ങി ഒതുങ്ങി സുധിയുടെ സ്മരണയെ കുറിച്ച് മാത്രം സംസാരിച്ചു നിന്നാലേ നമ്മൾ ആ സ്നേഹം നിലനിർത്തുകയുള്ളു. പക്ഷേ അതുണ്ടായില്ല. രേണു അഭിനയത്തിലേക്ക് ഇറങ്ങി. അതും പോരാഞ്ഞ് കുറച്ച് എക്സ്പോസ്ഡ് ആയി കുറച്ച് റൊമാന്റിക് സീൻസ് വരെ അഭിനയിക്കാൻ തുടങ്ങി. ദേഷ്യം വെറുപ്പാകാൻ വേറെ കാരണമൊന്നും വേണ്ടതില്ലാലോ?നിസ്സഹായിയായ വിധവയിൽ നിന്നാണ് ഈ മാറ്റം. ഇത് നമ്മൾ സഹിക്കുമോ? വേണമെങ്കിൽ അഭിനയം കൊള്ളില്ല എന്ന് പറയാം. പക്ഷേ അതിൽ ഒതുങ്ങുമോ ദേഷ്യം? ഇല്ല. അപ്പോൾ നമ്മൾ എന്ത് ചെയ്യും? നമ്മുടെ ഉള്ളിൽ എപ്പോ വേണമെങ്കിലും തലപൊക്കാൻ റെഡിയായി കിടക്കുന്ന ലുക്കിസം ഉണ്ടല്ലോ? അതിനെ തന്നെ അങ്ങ് പുറത്തെടുത്തു.
അവരുടെ രൂപത്തെ എങ്ങനെയൊക്കെ പരിഹസിക്കാമോ അങ്ങനെയൊക്കെ പരിഹസിച്ചു. അതിനുവേണ്ടി ഏതറ്റം വരെ പോകാനും നമ്മൾ തയ്യാറാണ്. ഒരാളുടെ രൂപത്തെ എങ്ങനെ കളിയാക്കണമെന്ന് നമ്മളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. നമ്മൾ കറുത്ത നിറത്തെ അപമാനിച്ച സത്യഭാമയെ കൂട്ടം ചേർന്ന് എതിർക്കും. അപ്പോൾ നമ്മൾ പുരോഗമന ചിന്തയുടെ അവസാന വാക്കാണ്. പക്ഷേ രേണു സുധിയുടെ രൂപത്തെ കളിയാക്കാൻ നമ്മുടെ ക്രിയേറ്റിവിറ്റിയുടെ അവസാന തുള്ളി വരെ നമ്മൾ ഉപയോഗിക്കും. അത് നമ്മുടെ അവകാശമാണ്, അപ്പോൾ ഒരു ആവേശമാണ്.
ഈ ആവേശം കയറി രേണു സുധിയെ അങ്ങ് നിർത്തി പരിഹസിക്കാൻ തുടങ്ങിയപ്പോൾ ആളുകളുടെ വെറുപ്പ് മനസ്സിലാക്കി ചിലർ വെറുപ്പിനെ അങ്ങ് ഉപയോഗിക്കാമെന്ന് കരുതി. ഇവിടെയാണ് റേഞ്ച് ബേറ്റിങ് വർക്ക് ആവുന്നത്. ആളുകൾ തെറി പറയാൻ വേണ്ടി അവരുടെ വീഡിയോസ് കാണാൻ തുടങ്ങി. അതോടെ റീച്ച് കൂടി. ഈ തെറിവിളിയിൽ മനംമടുത്ത ഒരു വിഭാഗം അവരോട് സിമ്പതി തോന്നി അവരുടെ ഫാൻസ് ആയി മാറി. റീച്ച് വീണ്ടും കൂടി. രേണു സുധിക്ക് ഫെയിം ലൈം ലൈറ്റ് ഒക്കെ ഇഷ്ടം പോലെ കിട്ടി. ഇനി അങ്ങോട്ട് അതിനെ ബുദ്ധിപൂർവ്വം ഉപയോഗിക്കാൻ അവർക്ക് കഴിയുമോ ഇല്ലയോ എന്നതിനനുസരിച്ചായിരിക്കും അവരുടെ കരിയർ. അതെന്തുമാകട്ടെ നമുക്ക് എന്താണ് രേണു സുധിയോട് ഇത്ര കലിപ്പ്.
അവരെ ഇഷ്ടമല്ലാഞ്ഞിട്ടും പലർക്കും അവരെ ഇഗ്നോർ ചെയ്യാൻ കഴിയാത്തത് എന്താണ്? അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഒരു വിധവ എങ്ങനെയായിരിക്കണം എന്ന് നമ്മുടെ പൊതുബോധത്തിൽ അവർ നിൽക്കുന്നില്ല. രണ്ട് ഒരു നായിക റോളിൽ അഭിനയിക്കുന്ന അഭിനേത്രി, അതിപ്പോ ആൽബത്തിൽ ആയാലും അവർക്ക് വേണ്ടുന്ന സൗന്ദര്യം എന്ന നമ്മുടെ കണക്കിൽ അവർ നിൽക്കുന്നില്ല. ശരിക്കും ഇത് നേരെ തിരിച്ചായിരുന്നെങ്കിൽ, അതായത് ഭാര്യ മരിച്ച പുരുഷനാണ് ഇങ്ങനെ അഭിനയിക്കുന്നതെങ്കിൽ നമ്മൾ മലയാളികൾക്ക് ഇത്ര ദേഷ്യം തോന്നുമായിരുന്നോ?
ഞാൻ ഇവരുടെ ഒന്ന് രണ്ട് ആൽബം കണ്ടുനോക്കി. അഭിനയം പോരാ എന്നാണ് തോന്നിയത്. അഭിനയത്തിന്റെ കാര്യത്തിൽ ഇപ്പോൾ കിട്ടിയ റീച്ച് ശരിക്കും ശരിക്കും റേജ് ബേറ്റിങ് കൊണ്ട് കിട്ടിയതാണ്. എന്നാൽ അവർക്കിപ്പോൾ അവരുടെ പ്രൊഫഷന്റെ തിരഞ്ഞെടുപ്പും അവരുടെ രൂപവും കൊണ്ടും കിട്ടുന്ന ഹേറ്റും അവർ അർഹിക്കുന്നതല്ല. കൺവെൻഷന്‍ ബ്യൂട്ടി സ്റ്റാൻഡേർഡിൽ പെടാത്തവരോട് കാണിക്കുന്ന ബയാസ് ക്രുവൽറ്റി എക്സ്ക്ലൂഷൻ ഇതിനെയാണ് ലുക്കിസം എന്ന് പറയുന്നത്.
രേണു സുധിയുടെ കാര്യത്തിൽ നമ്മൾ മലയാളികൾ വളരെ ഓപ്പൺ ആയാണ് ഈ ലുക്കിസം വെച്ചുള്ള ബുള്ളിയിങ് നടത്തുന്നത്. നമ്മൾ ഓരോരുത്തരും ലുക്ക് വെച്ച് ആളുകളെ ബുള്ളി ചെയ്യുന്നുണ്ടോ എന്നറിയാൻ ചില ചോദ്യങ്ങൾ നമ്മളോട് തന്നെ ചോദിച്ചു നോക്കാം. ഒന്ന് ഒരാളുടെ കഴിവ് അയാളുടെ രൂപം വെച്ചാണ് അളക്കേണ്ടത് എന്ന് കരുതുന്ന ഒരാളാണോ ഞാൻ? രണ്ട് ഒരാൾ എന്റെ കൺമുന്നിൽ വെച്ച് ലുക്കിന്റെ പേരിൽ ബുള്ളി ചെയ്യപ്പെടുമ്പോൾ അത് മനസ്സിലാക്കാൻ എനിക്ക് കഴിയുന്നുണ്ടോ? മൂന്ന് ഒരാളെ വിമർശിക്കുമ്പോൾ അയാളുടെ ലുക്ക് നോക്കി ഇൻസൾട്ട് ചെയ്യാതെ യഥാർത്ഥ കാര്യത്തിൽ ഫോക്കസ് ചെയ്യാൻ എനിക്ക് പറ്റുന്നുണ്ടോ? നാല് എനിക്ക് ഒരാളോട് ദേഷ്യം തോന്നിയാൽ അയാളുടെ ഫിസിക്കൽ ഫീച്ചേഴ്സ് വെച്ച് കളിയാക്കാൻ തോന്നാറുണ്ടോ?
ലുക്കിസം ഓപ്പൺ ആയി പ്രകടിപ്പിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു കുറവാണ്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് ദേഷ്യം തോന്നാൻ പല കാരണങ്ങൾ ഉണ്ടാകാം. പക്ഷേ അതൊരിക്കലും അവൻ അല്ലെങ്കിൽ അവൾ കാണാൻ കൊള്ളില്ല എന്ന നമ്മുടെ തോന്നൽ കൊണ്ടാരുത്. പിന്നെ വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ പോലെ സ്ത്രീകളോട് മാത്രമുള്ളഎന്തൊരു കരുതലാണ് ചില മനുഷ്യന്മാർക്ക് ഈ രേണു സുധിയോട് എന്ന് അദ്ദേഹം ചോദിക്കുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications