രേണു സുധി എന്താണ് ഇങ്ങനെ; വേറെ ഒരു കണ്ടന്റും ഇല്ലേ: രജത്കുമാർ പറഞ്ഞുകൊടുത്ത തന്ത്രമാണോ ഇതെല്ലാം
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് രേണു സുധി എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയായിരുന്നു. നെഗറ്റീവ് ആയാലും പോസിറ്റീവായാലും രേണുവിന്റെ ഭാഗത്ത് നിന്നും നിറയെ കണ്ടന്റുകള്‍ ഉണ്ടാകും എന്ന് അവർ ഉറപ്പിച്ചു. എന്നാല്‍ ഷോയിലേക്ക് എത്തിയ രേണു സുധി പ്രേക്ഷക പ്രതീക്ഷക്ക് ഒത്ത് ഉയരുന്നില്ലെന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.
സ്ഥിരമായ തലവേദന അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും താരത്തിനുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ രേണുവിനെ അക്ബർ സെപ്റ്റിക് ടാങ്ക് എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമാകുകയും മോഹന്‍ലാല്‍ എത്തിയപ്പോള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഒരാഴ്ചക്കൊണ്ട് ആ വിഷയത്തില്‍ രേണുവിനെ കൊണ്ട് ക്ഷമ സ്വീകരിപ്പിക്കുകയെന്ന ടാസ്കും അക്ബറിന് നല്‍കിയിട്ടുണ്ട്.

അക്ബർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും താന്‍ മാപ്പ് നല്‍കില്ലെന്ന നിലപാടിലാണ് രേണു സുധി ഇപ്പോഴും തുടരുന്നത്. പലപ്പോഴും ഇക്കാര്യം സ്വയം കണ്ണാടിയുടെ മുമ്പില്‍ പോയി പറയുന്നുമുണ്ട്. ഇതോടെ ഈ സ്വയം പറച്ചില്‍ സ്ട്രാറ്റജി സുഹൃത്തും മുന്‍ ബോഗ് താരം കൂടിയായ രജിത് കുമാർ പഠിപ്പിച്ച് വിട്ട തന്ത്രമാണോ ഇതെന്നും പ്രേക്ഷകർ ചോദിക്കുന്നു.
'രേണു സുധി ശ്രമിച്ചാലും ഇല്ലേലും അക്ബർ ഗെയിം കളിച്ചു വോട്ടു നേടുന്നു. ഉഡായിപ്പ് രേണു പിആർ കസിൻസിന്റെ വോട്ട് നേടുന്നു. അക്ബർ ഇനി നീ ഇവളുടെ പുറകെ മാപ്പ് ചോദിച്ചു നടന്നു നിന്റെ വില കളയരുത്. നിന്നെ വേട്ടപ്പട്ടി എന്നും ഇവൾ വിളിച്ചില്ലേ. അതും നീ ലാലേട്ടനോട് കംപ്ലയിന്റ് ചെയ്യണം. തലയും ചൊറിഞ്ഞു എപ്പോഴും കരച്ചിലും ഉറക്കവും ആയി സുഖിക്കുന്ന ഉഡായിപ്പ് രേണുവിനെ വിട്ടു കളയുക'- എന്നാണ് ഒരു അക്ബർ ആരാധകന്‍ കുറിക്കുന്നത്.
കൊച്ചെ പോയി വല്ല ഗെയിമും കളിച്ഛ് അവിടെ നില്ക്കാൻ നോക്ക്. സെപ്റ്റിക് ടാങ്കിന്റെ അപ്പുറവും പുറത്തുള്ള ആളുകൾ വിളിക്കുന്നുണ്ട്. അല്ലേലും ഒരാൾ ക്ഷമ ചോദിച്ചാൽ അത് സ്വീകരിക്കാനുള്ള മനസ് വേണം. ആര് നിങ്ങളെ കുറിച്ച് പറഞ്ഞാലും അവരോടൊക്കെ നിങ്ങൾക്ക് സപ്പോർട്ടും ആയിട്ട് നിന്നിട്ടുണ്ട് . ഇത് കുറച്ചു ഓവർ ആണ് - എന്ന് മറ്റൊരാളും ചൂണ്ടിക്കാട്ടുന്നു.
രേണു എന്താണ് ഇങ്ങനെ? വേറെ കണ്ടന്റ് ഒന്നും ഇല്ലേ? ഈ കണ്ണാടിയുടെ മുന്നിൽപോയി ഇങ്ങനെ നാണംകെട്ട നാടകം കളിക്കല്‍ ആദ്യം നിർത്തണം. രേണു ശ്രമിച്ചാല്‍ കണ്ടന്റ് ഉണ്ടാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. അത് അവർ മനസ്സിലാക്കണം. എന്നിട്ട് മടി മാറ്റിവെച്ച് നല്ല രീതിയില്‍ കളിക്കാന്‍ നോക്കുകയാണ് വേണ്ടത്. കണ്ടന്റുകള്‍ കൊടുത്താല്‍ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും രേണു ചർച്ചാ വിഷയം ആകും എന്ന് ഉറപ്പാണ്. അത് അവരെ ഷോയില്‍ ഉറപ്പിച്ച് നിർത്തുമെന്നും ആളുകള്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications