രേണുവിനെതിരെയുള്ള ബിഷപ്പിന്റെ വീഡിയോ ചോദ്യം ചെയ്ത് റിയാക്ഷന്‍ വീഡിയോ; വ്‌ളോഗര്‍ക്കെതിരെ പരാതി
രേണു സുധിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ ചെയ്തത് ചോദ്യം ചെയ്തതിന് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവയലില്‍ തനിക്കെതിരെ പൊലീസ് പരാതി കൊടുത്തു എന്ന് വ്‌ളോഗര്‍ സജീന. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ ആണ് ബിഷപ്പ് പരാതി കൊടുത്തത്. തന്നോട് വീഡിേേയാ ഡീലീറ്റ് ചെയ്യണം എന്ന് ബിഷപ്പ് ആവശ്യപ്പെട്ടതായും എന്നാല്‍ അതിന് താന്‍ തയ്യാറായില്ല എന്നും സജീന പറഞ്ഞു.
രേണു സുധിയേയും കുടുംബത്തേയും എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത് എന്നും ആക്രമണം തുടര്‍ന്നാല്‍ പ്രതിരോധിക്കുന്നത് താനും തുടരും എന്നും സജീന പറഞ്ഞു. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു അവരുടെ പ്രതികരണം. സജീനയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ബിഷപ്പിന് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തു എന്നാണ് എനിക്കെതിരായ പരാതി. പൊലീസ് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു സാറെ അദ്ദേഹമിട്ട വീഡിയോ കണ്ടാല്‍ ഇതല്ല ഇതിനപ്പുറം നമ്മള്‍ മറുപടി കൊടുക്കും. ഞാന്‍ മാന്യമായ രീതിയില്‍ ആണ് പ്രതികരിച്ചിട്ടുള്ളത്. അദ്ദേഹം ചെയ്ത വീഡിയോ എടുത്ത് ചെറിയ പാര്‍ട്ടാക്കി എഡിറ്റ് ചെയ്ത് മെന്‍ഷന്‍ ചെയ്താണ് ഞാന്‍ വീഡിയോ ഉണ്ടാക്കിയത്.
അല്ലാതെ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയോ പേഴ്‌സണലായിട്ട് എനിക്ക് അറിയുക പോലും ഇല്ല എന്ന് ഞാന്‍ പറഞ്ഞു. വീഡിയോ ഡിലീറ്റ് ചെയ്ത് കളയുമോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ല എന്ന് പറഞ്ഞു. കാരണം എന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഒരു വൈദികനായിട്ടിരിക്കുന്ന വ്യക്തിക്ക് ആ വസ്ത്രത്തെ മാനിക്കാതെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് ഇങ്ങനെയൊക്ക പറയാമെങ്കില്‍ അത് മെന്‍ഷന്‍ ചെയ്ത് വീഡിയോ ഇടാനുള്ള അവകാശം എനിക്കും ഉണ്ട് എന്ന് ധൈര്യത്തോട് കൂടി തന്നെയാണ് ഞാന്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറല്ല, പക്ഷെ അദ്ദേഹത്തിന് മനസ് വിഷമിച്ചിട്ടുണ്ടെങ്കില്‍ സോറി പറയാന്‍ തയ്യാറാണ് എന്ന് പറഞ്ഞ് സ്റ്റേറ്റ്‌മെന്റ് എഴുതി കൊടുത്തു. ഇനി അച്ചന്‍ ഇതുപോലെ വീഡിയോ എടുത്ത് വെച്ചാല്‍ അതിന് ഇനിയും റിയാക്ഷന്‍ വീഡിയോ ഇടും അത് എന്റെ അവകാശമാണ് എന്ന് പറഞ്ഞു. അപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അച്ചനെ വിളിച്ച് പറഞ്ഞു ഇങ്ങനെ മാപ്പ് പറയാന്‍ തയ്യാറാണ് എന്ന്.
എന്നാല്‍ അദ്ദേഹം പറഞ്ഞത് വീഡിയോ ഡിലീറ്റ് ചെയ്തതിന് ശേഷം മാപ്പ് പറയുകയാണ് വേണ്ടത് എന്ന്. എന്നാല്‍ വീഡിയോ ഡിലീറ്റ് ചെയ്യുന്നുമില്ല മാപ്പും പറയുന്നില്ല എന്ന് ഞാനും പറഞ്ഞു.'












Click it and Unblock the Notifications