ബിക്കിനിയിടുന്നത് എന്റെ ഇഷ്ടം... ആ റീല്‍സ് കണ്ട് സിനിമയില്‍ ഓഫര്‍ വന്നു; രേണു പറയുന്നു
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അടുത്തിടെയായി രൂക്ഷമായ സൈബര്‍ ആക്രമണത്തിന് വിധേയയാകുന്നുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള ഒരു റീല്‍സ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ഈ സൈബര്‍ ആക്രമണം. ഇപ്പോഴിതാ തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി.
താന്‍ എന്ത് വീഡിയോ ചെയ്താലും ഏത് വസ്ത്രം ധരിച്ചാലും കാണുന്നവര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് രേണു ചോദിക്കുന്നു. ദി ഫൈനല്‍ ന്യൂസ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു രേണുവിന്റെ പ്രതികരണം. ദാസേട്ടനൊപ്പമുള്ള വീഡിയോയ്ക്ക് ശേഷം സിനിമയില്‍ നിന്ന് വരെ അവസരം ലഭിച്ചിരുന്നു എന്നും രേണു പറയുന്നു. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ചാന്തുപൊട്ടിലെ ആ വീഡിയോ പക്കാ പ്രൊഫഷണലായിട്ട് ചെയ്തതാണ്. വളരെ മനോഹരമാക്കി അത് ചെയ്തു. പക്ഷെ ഇത്രയും എയറിലാകും എന്ന് വിചാരിച്ചില്ല. ആ വീഡിയോ കണ്ടിട്ട് ഒരുപാട് സംവിധായകര്‍ വിളിച്ച് അഭിനന്ദിക്കുകയൊക്കെ ചെയ്തു. അതുകണ്ടിട്ട് സിനിമയില്‍ അവസരങ്ങളൊക്കെ വരികയും ചെയ്തു. തമിഴ് സിനിമയില്‍ നിന്നും ആല്‍ബങ്ങളില്‍ നിന്നുമെല്ലാം ഓഫറുണ്ട്.
നാടകത്തിന്റെ തിരക്കായത് കൊണ്ടും ഒന്നിലും അങ്ങോട്ട് കമ്മിറ്റാകാന്‍ പറ്റുന്നില്ല. ഞാന്‍ കച്ചവടമാക്കുന്നു എന്നാണ് പറയുന്നത്. എനിക്കൊരു യൂട്യൂബ് ചാനല്‍ പോലുമില്ല. ഞാന്‍ ഏത് രീതിയിലാണ് കച്ചവടമാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് പൈസ ലഭിക്കുന്നുണ്ടോ. ഫേസ്ബുക്കില്‍ നിന്ന് കിട്ടുന്നുണ്ടോ. പിന്നെ റീല്‍ ചെയ്യുന്നത് ടൈംപാസ്. അഭിനയിക്കുന്നത് നമ്മുടെ വരുമാനം തന്നെയാണ്.
അത് പാഷനുമാണ്. എന്ത് പ്രൊജക്ട് തന്നാലും ചെയ്യും. എന്ത് ചെയ്താലും എയറിലായി പോകും. എന്ത് പ്രൊജക്ട് വന്നാലും എനിക്ക് കംഫര്‍ട്ട് ആണെങ്കില്‍ ഞാന്‍ ചെയ്യും. എന്ത് വേഷമാണെങ്കിലും. സുധിച്ചേട്ടന്റെ അനുഗ്രഹം എന്റെ കൂടെയുണ്ട് എന്ന് എനിക്ക് ഉറപ്പാണ്. പിന്നെ ഒന്നിനേയും ഞാന്‍ പേടിക്കുന്നില്ല. തൊട്ട് അഭിനയിക്കേണ്ടിടത്ത് തൊട്ട് അഭിനയിക്കുക തന്നെ ചെയ്യും. അത് എന്റെ കാര്യമാണ്.
അത് നാട്ടുകാരുടെ സൗകര്യമല്ല. സുധിച്ചേട്ടന്റെ ഫോട്ടോ വെക്കുന്നതാണ് ചിലരുടെ പ്രശ്നം. എന്നാല്‍ അവരുടെ ഫോട്ടോ തരട്ടെ, ഞാന്‍ വെക്കാം. നിയമപരമായിട്ട് ഞാനിപ്പോഴും സുധി ചേട്ടന്റെ വൈഫാണ്. എനിക്ക് വേണമെങ്കില്‍ വേറെ ഒരാളെ കെട്ടാന്‍ പറ്റില്ലേ. പക്ഷെ ഞാന്‍ കെട്ടിയില്ല. ചിലപ്പോള്‍ എന്റെ കെട്ട്യോന്റെ ഫോട്ടോ മാറ്റി എന്റെ സ്വന്തം ഫോട്ടോ വെക്കണം എന്ന് എനിക്ക് തോന്നിയാല്‍ അത് ഞാന്‍ ചെയ്യും.
അത് എന്റെ ഇഷ്ടമാണ്. സുധി ചേട്ടന്റെ പ്രൊഫൈല്‍ മാറ്റിയിട്ട് വേണ്ടേ നിന്റെ അഴിഞ്ഞാട്ടം എന്നാണ് പറയുന്നത്. ഞാന്‍ എവിടെ അഴിഞ്ഞാടി. ബിക്കിനി ഷൂട്ട് ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളില്ലേ. ഞാന്‍ അവരെ ഒരിക്കലും കുറ്റപ്പെടുത്തുകയല്ല. അത് അവരുടെ ജോലിയാണ്. ഞാന്‍ അങ്ങനെ ചെയ്തോ. ഇനി ചെയ്താലും അതും എന്റെ ഇഷ്ടമല്ലേ. ഞാന്‍ എന്ത് വസ്ത്രം ധരിക്കണം, എന്ത് അഭിനയിക്കണം എന്നതൊക്കെ എന്റെ ഇഷ്ടമാണ്,' രേണു പറയുന്നു.












Click it and Unblock the Notifications