കിച്ചു എന്താണ് രേണുവിന്റെ ഒരു വീഡിയോയ്ക്ക് പോലും ലൈക്ക് ചെയ്യാത്തത്? തുറന്നുപറഞ്ഞു രേണു
താന്‍ ആല്‍ബങ്ങളിലും മറ്റ് അഭിനയിക്കുന്നത് കുടുംബത്തോട് പറഞ്ഞതിന് ശേഷമാണ് എന്ന് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. നാട്ടുകാര്‍ പറയുന്നതിനോട് മറുപടി പറയേണ്ട കാര്യം തനിക്കില്ല എന്നും രേണു സുധി വ്യക്തമാക്കി. ദി ഫൈനല്‍ ന്യൂസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേണു സുധി. രേണുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'കുട്ടികള്‍ക്ക് അതൊന്നും വിഷയമല്ല. കുഞ്ഞിന് അതൊന്നും അറിയില്ല. മൂത്ത മോന്‍ അതൊന്നും മൈന്‍ഡ് പോലും ചെയ്യില്ല. അമ്മ എന്തിനാണ് ഈ കമന്റൊക്കെ വായിക്കുന്നത് എന്ന് നേരത്തെ ചോദിച്ചിട്ടുണ്ട്. വേറെ പണിയില്ലേ, അമ്മയ്ക്ക് എന്നെ അറിയാം, എനിക്ക് അമ്മയേയും അറിയാം. അവന്‍ അധികം സംസാരിക്കാത്ത ആളാണ്. സുധിച്ചേട്ടനുള്ളപ്പോള്‍ സുധി ചേട്ടനോടാണ് കൂടുതല്‍ സംസാരിക്കുക.

ഇപ്പോള്‍ എന്നോടും. ഓരോരുത്തര്‍ക്ക് ആ സ്വഭാവമല്ലേ. ആ കുട്ടിക്ക് ആ ഒരു സ്വഭാവമാണ്. അവന്റെ മുഖം വിഷമത്തില്‍ ഇരിക്കുന്നു, ഞാന്‍ ഏതാണ്ട് ചെയ്തു എന്നൊക്കെയാണ് പറയുന്നത്. എനിക്ക് അറിയില്ല. അവന്‍ 20 വയസുള്ള ഒരു കുട്ടിയാണ്. അത്രയും വലിയ ഒരു കുട്ടി എന്നെ ഇപ്പോഴും അമ്മയായിട്ട് അംഗീകരിക്കണമെങ്കില്‍ ഞാന്‍ എങ്ങനെയായിരിക്കും അവന്റെയടുത്ത് നില്‍ക്കുന്നത്.
12-ാമത്തെ വയസില്‍ എന്നെ അമ്മ എന്ന് വിളിച്ചവനാണ് അവന്‍. ഇന്നും അമ്മ എന്ന് തന്നെയാണ് അവന്‍ വിളിക്കുന്നത്. അതിനകത്ത് ഒരു സത്യമില്ലേ. അതുകൊണ്ട് ഞാനീ കമന്റ് കണ്ട് ടെന്‍ഷനടിക്കുന്നത് എന്തിനാണ്. എല്ലാം അവനെ അറിയിച്ച് തന്നെയാണ് ഞാന്‍ ചെയ്യുന്നത്. വീട്ടുകാര്‍ എനിക്ക് ഫുള്‍ സപ്പോര്‍ട്ടാണ്. ദാസേട്ടനുമായുള്ള വീഡിയോയ്ക്കും മനുവുമായുള്ള വീഡിയോയ്ക്കും എല്ലാം പ്രൊജക്ട് വരുമ്പോള്‍ എനിക്ക് അറിയിക്കേണ്ടത് ഇവരോട് മാത്രമാണ്.
എനിക്ക് നാട്ടുകാരെയൊന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ല, നോക്കാറുമില്ല. അമ്മ കാണിച്ചാല്‍ കാണും. അവരുടെ അടുത്ത് ഇപ്പോഴും കീ പാഡ് സെറ്റാണ്. പപ്പ, ചേച്ചി, ചേച്ചിയുടെ ഹസ്ബന്റ്. ഈ നാല് പേരോട് ഞാന്‍ പറയും. അവര്‍ ഓക്കെയാണെ. അവര്‍ ഫുള്‍ സപ്പോര്‍ട്ട് ആണ്. അതുപോലെ കിച്ചു. അവന്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാറേയില്ല.
ഒരിക്കല്‍ ഒരുത്തന്‍ കമന്റിട്ടു നിങ്ങളുടെ വീഡിയോയ്ക്ക് അവന്‍ ലൈക്കിടുന്നില്ലല്ലോ എന്ന്. ഞങ്ങള്‍ റീല്‍ കണ്ട് ലൈക്ക് ചെയ്തിട്ടുള്ള ബന്ധമല്ല. ഞാന്‍ അവന്റെ അമ്മയാണ്, എന്റെ മോനാണ് അവന്‍. അവന്‍ ലൈക്ക് ചെയ്യാന്‍ വേണ്ടി ഞാനൊന്നും അയച്ച് കൊടുക്കാറില്ല. ഇതിന് മുന്‍പ് ഞാന്‍ അവനോട് പറയും എടാ ഒരു ഷൂട്ട് വരുന്നുണ്ട് ഞാന്‍ പോയി ചെയ്യും എന്ന്. അവന്‍ ഓക്കെ പറയും.
ഇേ്രത ഉള്ളൂ. പിന്നെ എനിക്ക് ബോധിപ്പിക്കേണ്ട ഒരാള്‍ കൂടിയുണ്ട്. സുധിച്ചേട്ടന്റെ ചേട്ടന്റെ വൈഫ്. ഏടത്തിയുടെ അടുത്ത് കാര്യം പറയും. ഒരു ഷൂട്ട് വരുന്നുണ്ട് അത് ചിലപ്പോള്‍ നാളെ കല്യാണം കഴിഞ്ഞു എന്ന് തന്നെയായിരിക്കും വരിക. നമുക്ക് അറിയില്ലല്ലോ. രേണുവിനോട് കംഫര്‍ട്ട് ഉള്ളത് ചെയ്യുക എന്നാണ് ഏടത്തിയും പറയുക. ഇത്ര പേരെയാണ് എനിക്ക് ബോധിപ്പിക്കേണ്ട കാര്യമുള്ളൂ. ബാക്കിയാരേയും ബോധിപ്പിക്കേണ്ട കാര്യമില്ല,' രേണു പറഞ്ഞു.












Click it and Unblock the Notifications