രേണുവിനെ ചേർത്ത് പിടിച്ച്, പിന്തുണയ്ക്കണമെന്ന് ദാസേട്ടന്‍: സുധി ക്ഷമിക്കണം, ആ നല്ല കലാകാരന്റെ പേര് കളഞ്ഞെന്ന്
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയുടെ പേരില്‍ അടുത്തിടേയും വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിട്ട വ്യക്തിയാണ് രേണു സുധി. വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യയായ രേണു നേരത്തേയും പലതവണ സമാനമായ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ ഇത്തരം വിമർശനങ്ങളെയെല്ലാം ശക്തമായ നിലപാടോടെ നേരിടുകയാണ് രേണു.
ഏറെ വിമർശനത്തിന് ഇടയാക്കിയ അവസാനത്തെ രണ്ട് വീഡിയോകളിലും രേണുവിനോടൊപ്പം അഭിനയിച്ചത് ദാസേട്ടന്‍ കോഴിക്കോട് എന്ന് അറിയപ്പെടുന്ന ഷണ്‍മുഖദാസായിരുന്നു. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ചുകൊണ്ട് വേള്‍ഡ് മലയാളി സർക്കിള്‍ എന്ന പേജില്‍ ഷണ്‍മുഖദാസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

'ഞങ്ങളെ ഏറ്റെടുത്തതിന് നന്ദി ചങ്കുകളെ. പ്രിയ സഹോദരി രേണുവിന് അല്ലാ വിധ പിന്തുണയും. പൊളിക്ക പൊളിക്ക പൊളിച്ചടുക്കാ' എന്നാണ് രേണുവിനെ ചേർത്ത് പിടിച്ചുകൊണ്ടുള്ള ഫോട്ടോയോടൊപ്പം ഷണ്‍മുഖദാസ് കുറിച്ചത്. പതിവ് പോലെ ഈ പോസ്റ്റിന് താഴേയും രേണുവിനെ പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടുമുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
'ആ നല്ല കലാകാരന്റെ പേര് കളഞ്ഞല്ലോ... ക്ഷമിക്ക് സുധി' എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ 'കൊല്ലം സുധി മരിച്ചുവെന്ന് വെച്ച് രേണു ആത്മഹത്യാ ചെയ്യണോ. അതാണോ നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് കാണണ്ടത്.. സ്വന്തം സഹോദരി ഈ അവസ്ഥയില്‍ ആണെങ്കില്‍ ഈ ആളുകൾ പറയുക നീ നിന്റെ സന്തോഷം എന്താണോ അത് പോലെ ചെയ്യൂ എന്നായിരിക്കും' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാർ, ഭർത്താവിന്റെ പട്ടടയിൽ ചാടി മരിക്കാൻ ഉള്ളത് അല്ല. അവർക്ക് എങ്ങനെ ജീവിക്കാം എന്ന വഴി കാണിച്ചു കൊടുത്തു. അണ്ണാ നിങ്ങൾ പൊളി ആണ്. താങ്കളിൽ നിന്നും താങ്കളുടെ സഹധർമ്മിണിയും ഇത് കണ്ട് പഠിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ഭർത്താവ് മരിച്ചു, മരിച്ച ആൾ തിരിച്ചു വരില്ല. പക്ഷെ ആൾക്കാരുടെ ഉള്ളിൽ ഇന്നും ജയ്ന മതത്തിലെ പോലെ സ്ത്രീക്ക് മോക്ഷം ഇല്ല, സ്വർഗം കിട്ടില്ല. ഭർത്താവിന്റെ പേരിൽ സഹതാപ തരംഗവും മുതല കണ്ണീരുമായി ഭാര്യ ഇനി എന്തു ചെയ്യുന്നു എന്ന് നോക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്. അപ്പോള്‍ ജീവിക്കാന്‍ വേണ്ടി നേരെ അങ്ങ് ഇറങ്ങുക. ആൾക്കാർ അനു കൂലിച്ചും തെറി വിളിച്ചും വൈറൽ ആക്കിക്കോളും - എന്ന് വേറൊരു വ്യക്തിയും കുറിച്ചു.
കൊച്ചിൻ ഹനീഫ വലിയ നടനും സംവിധായകനുമായിരുന്നു. വർഷങ്ങളോളം സിനിമയില്‍ കത്തി നിന്നു. പക്ഷെ മരിച്ചപ്പോൾ ഭാര്യയ്ക്കും പിള്ളേർക്കും കഞ്ഞി കുടിക്കാൻ മാർഗം ഇല്ല. ദിലീപ് ഉൾപ്പെടെയുള്ള ആൾക്കാരുടെ സഹായത്തിൽ ആണ് അവർ മുന്നോട്ടു പോയത്. ഇവർക്ക് അതുപോലെ പട്ടിണി കിടക്കാൻ ഉദ്ദേശം ഇല്ല. അവർ ഈ കാലത്തെ അവസരം മുതലെടുത്തു കാശുണ്ടാക്കാൻ നോക്കുന്നു.
ജോലി എടുത്താണ് ജീവിക്കുന്നത്. ചുമ്മാ കുറ്റവും കുറവും നുണയും അസൂയയും കപട സദാചാരവും കൊണ്ടു നടക്കുന്ന ഈ സമൂഹത്തിന്റെ ബലഹീനത മുതലാക്കി കാശുണ്ടക്കുകയാണ്. നിങ്ങള്‍ അവരെ തെറി പറയുമ്പോള്‍ നിങ്ങളെ മണ്ടന്മാരാക്കി അവർ കാശുണ്ടാക്കും. അതാണ് കഴിവ്. അപ്പോള്‍ മാറി ഇരുന്ന് കരയാനെ വിമർശകർക്ക് മാർഗ്ഗമുള്ളു. വിഡ്ഢികളായ കുറെ ആൾക്കാർ ഇവിടെയുണ്ട്. അതാണ് അവരുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications