സ്ഥടികത്തിലെ പാട്ടിന് ചുവടുവച്ച് രേണു സുധി; കൈയില്‍ കുപ്പിയും: കമന്റ് ബോക്സും ഓഫ് ചെയ്തു
ബിഗ് ബോസ് ഏഴാം സീസണില്‍ നിന്ന് പുറത്തിറങ്ങിയത് പിന്നാലെ വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് രേണു സുധി. മകനെ റിഥപ്പനെ കാണാതിരിക്കാന്‍ കഴിയില്ല എന്നും ട്രോമയില്‍ ആണെന്നും പറഞ്ഞാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് കരഞ്ഞു പുറത്തിറങ്ങിയത്. 35 ദിവസങ്ങള്‍ ബിഗ് ബോസില്‍ നിന്നെങ്കിലും കാര്യമായ പ്രകടനമൊന്നും കാഴ്ചവയ്ക്കാന്‍ രേണുവിന് സാധിച്ചിരുന്നില്ല.
ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അഭിമുഖങ്ങളും അഭിനയവും റീല്‍സ് ഷൂട്ടുമൊക്കെയായി രേണു വീണ്ടും സമൂഹ മാധ്യമങ്ങളില്‍ സജീവമായി. ഇപ്പോഴിതാ, രേണു സുധി ജീവിതത്തില്‍ ആദ്യമായി നടത്തിയ ഇന്റര്‍നാഷണല്‍ ട്രിപ്പാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത്. ദുബായിലേക്ക് ആയിരുന്നു രേണുവിന്റെ യാത്ര. ഒരു റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് രേണു ദുബായിലെത്തിയത്. അവിടെ നൃത്തം ചെയ്യുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

എന്നാല്‍ ഇതിനു പിന്നാലെ ഈ ഡാന്‍സ് വീഡിയോകള്‍ വലിയ വിവാദം ആവുകയും ചെയ്തു. രേണു ബാര്‍ ഡാന്‍സര്‍ ആയിട്ടാണ് ദുബായിലെത്തിയതെന്ന രീതിയില്‍ വലിയ പ്രചാരണങ്ങളും ഉണ്ടായി. എന്നാല്‍ താന്‍ ദുബായില്‍ വന്നത് ഒരു ഫാമിലി റസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണെന്നും ഡാന്‍സ് കളിക്കുന്നത് വലിയ തെറ്റൊന്നുമല്ല എന്നും രേണു സുധി മറുപടിയും നല്‍കിയിരുന്നു. ആ പരിപാടിയില്‍ കുടുംബങ്ങളുടെ സാന്നിധ്യത്തിലാണ് താന്‍ ഡാന്‍സ് കളിച്ചതെന്നും രേണു വ്യക്തമാക്കുന്നു. റീച്ചില്ലാത്ത വ്ളോഗേഴ്സ് ആണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും രേണു ആരോപിച്ചു.
എന്നാല്‍ ഈ വിവാദങ്ങള്‍ക്ക് പിന്നാലെ വന്ന പുതിയ ഒരു വീഡിയോയും വിവാദമായിരിക്കുകയാണ്. ഒരു കൈയില്‍ കള്ളുകുപ്പിയും പിടിച്ച് സ്ഥടികം സിനിമയിലെ പരുമല ചെരുവിലെ എന്ന ഗാനത്തിനാണ് രേണു നൃത്തം ചെയ്യുന്നത്. റസ്റ്റോറന്റിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് രേണുവിന്റെ നൃത്ത വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഉര്‍വശിയെ അനുകരിച്ച് ഒരു കൈയില്‍ കള്ളുകുപ്പിയുമായാണ് രേണുവിന്റെ നൃത്തം. ഈ വീഡിയോക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് വരുന്നത്. അതേസമയം വിമര്‍ശന കമന്റുകള്‍ വലിയതോതില്‍ വന്നതോടെ കമന്റ് ബോക്സും ഓഫാക്കി. 'തൊലിക്കട്ടി അപാരം ഹിപ്പൊപ്പൊട്ടാമസ് തോറ്റുപോകും' എന്നാണ് ഒരാള്‍ കമന്റ് ഇട്ടിരിക്കുന്നത്.
അതേസമയം രേണുവിനെ പിന്തുണച്ചും ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. സണ്ണി ലിയോണ്‍ അല്പവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നതില്‍ ആര്‍ക്കും കുഴപ്പമില്ലെന്നും രേണു നൃത്തം ചെയ്യുമ്പോള്‍ മാത്രമാണ് എല്ലാവര്ക്കും പ്രശ്നം എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. രേണുവിനെ പിന്തുണച്ച് വന്ന ഒരു കുറിപ്പ് വായിക്കാം
'രേണു സുധി ബാറില്‍ ഡാന്‍സ് കളിച്ചത്രേ, അല്ല! അതിനിപ്പോ നിങ്ങള്‍ക്കെന്താണ്? സണ്ണി ലിയോണിനെയും തമന്നയുടെയും ഐറ്റം ഡാന്‍സും കണ്ടപ്പോള്‍ നിങ്ങള്‍ക്കീ പറഞ്ഞ സുഖകുറവും ബുദ്ധിമുട്ടും ഒന്നും തോന്നിയില്ലേ.. രേണു സുധി, അവര്‍ക്ക് നമ്മളെല്ലാവരെയും പോലെ തന്നെ ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, അവര്‍ക്ക് ഡാന്‍സ് ചെയ്യാം, അതിപ്പോ സ്റ്റേജിലോ ബാറിലോ വീട്ടിലോ അവര്‍ക്ക് എവിടെയാ സൗകര്യം എന്ന് വെച്ച് അങ്ങനെ ആകാം. ബാറിലെ ഡാന്‍സിന്റെ വീഡിയോ ഞാന്‍ കണ്ടിരുന്നു, നന്നായിട്ടുണ്ട്'.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications