പൃഥ്വിരാജ് വിളിച്ചാല്‍ അഭിനയിക്കുമെന്ന് രേണു, 'പല്ലിക്ക് മേക്കപ്പിട്ട പോലെ, നയന്‍താരയല്ല, പഴുതാര', അധിക്ഷേപം
ബോഡിഷെയ്മിംഗ് കമന്റുകള്‍ക്ക് ചുട്ട മറപടി നല്കി അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അടുത്തിടെ അഭിനയിച്ച പരസ്യ ചിത്രത്തിനായി മോഡേണ്‍ വേഷത്തിലെത്തിയ രേണുവിനെ പരിഹസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്ന വീഡിയോ രേണു സുധി ഇന്ന് ഇന്‍സ്റ്റ്ഗ്രാമില്‍ പങ്ക് വെച്ചത്.
നിരവധി പേര് രേണുവിന്റെ പുത്തന്‍ മേക്കോവറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് താഴേയും നിരവധി പേരാണ് രേണുവിനെ പരിഹസിച്ചും ബോഡി ഷെയ്മിംഗ് നടത്തിയും എത്തിയത്. രേണുവിന്റെ വസ്ത്രധാരണത്തേയും പെരുമാറ്റത്തേയുമെല്ലാം കളിയാക്കി കൊണ്ടാണ് പലരും കമന്റിടുന്നത്. ഇതോടെയാണ് ഒടുവില്‍ പ്രതികരിച്ച് രേണു രംഗത്തെത്തിയിരിക്കുന്നത്.

രേണുവിന്റെ വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത് 'പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ' എന്നായിരുന്നു. ഇതിന് ' നീ ആരാടാ, പല്ലിക്കും ഉണ്ടെടാ അന്തസ് എന്നായിരുന്നു', രേണു കൊടുത്ത മറുപടി. 'രേണു പൃഥ്വിരാജിനോട് ഒരു ചാന്‍സ് ചോദിക്കന്നെ... ഉറപ്പായും കിട്ടും... അത്രക്കും അഭിനയമാണ്... ഒരു രക്ഷയുമില്ല' എന്ന കമന്റിന് അദ്ദേഹം എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും,' എന്നാണ് രേണു കൊടുത്ത മറുപടി.
ഇതെന്ത് കോലം, നയന്‍താര ആകാന്‍ നോക്കി പഴുതാര ആയി, ആഫ്രിക്കന്‍ കുരങ്ങ് എന്നൊക്കെയാണ് മറ്റ് കമന്റുകള്‍. 'ഒരു വശത്തെ തുണി പോയി ഇനി കുറച്ചു കഴിയുമ്പോ ഇപ്പുറത്തെ തുണിയും പോകും പിന്നെ ടു പീസില്‍ ഇറങ്ങും. എന്നിട്ട് സുധിച്ചെട്ടന്റെ പേരും,' എന്നാണ് മറ്റൊരു കമന്റ്. എന്ത് ചെയ്തിട്ടും മെനയാകുന്നില്ലല്ലോ സജീ എന്നാണ് വേറൊരാള് ചോദിക്കുന്നത്.
'എന്റെ പൊന്നു ചേച്ചി നേരത്തെ ഇങ്ങനെ ആയിരുന്നു എങ്കില്‍ ആരും ഒന്നും പറയില്ലായിരുന്നു. സുധി മരിച്ചപ്പോള്‍ ഇങ്ങനെ ആയോണ്ടാ സുധി ഉള്ളപ്പോ ഇങ്ങനെ ആരും കണ്ടിട്ടില്ല ആക്ടിങ് അല്ല പറഞ്ഞത് ഈ കോലംകെട്ടാണ്.,' എന്നാണ് മറ്റൊരു കമന്റ്. 'മോന്ത എന്ത് ലക്ഷണം മോന്ത കണ്ടാല്‍ പട്ടി കഞ്ഞി കുടിക്കില്ല കോലം ആണ് പാടത്ത് വെക്കാന്‍ കൊള്ളാം ഏതോ കടയിലെ മുഴുവന്‍ വൈറ്റ് സിമന്റ് മേടിച്ച് പൂശിയിട്ടുണ്ട്,' എന്ന് പറഞ്ഞും അധിക്ഷേപിക്കുന്നുണ്ട്.
അതേസമയം വീഡിയോയ്ക്ക് താഴെ രേണുവിനെ പിന്തുണച്ച് എത്തുന്നവരും കുറവല്ല. ഈ മാറ്റം നല്ലതായിട്ടുണ്ട് എന്നും എന്തിലും തെറ്റ് കാണുന്നവര്‍ അത് ചെയ്ത് കൊണ്ടേയിരിക്കും എന്നുമാണ് ചിലര്‍ പറയുന്നത്. 'എല്ലാവര്ക്കും അവരുടേതായ ഭംഗി ഉണ്ട്. അഭിനയം കൊള്ളില്ലേല്‍ പറയണം, ആ ഡ്രസ്സ് കൊള്ളില്ലേല്‍ പറയാം എന്തിനാ ബോഡി ഷെയിം ചെയ്യുന്നത് നമ്മള് ആരും എല്ലാം തികഞ്ഞവര്‍ അല്ല', എന്നാണ് മറ്റൊരാള്‍ പറയുന്നത്.
സുധിയുടെ മരണ ശേഷം ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും സജീവമാണ് രേണു സുധി. നാടകങ്ങളിലും അഭിനയിക്കാറുണ്ട്. അതേസമയം രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആല്‍ബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയില്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഭര്‍ത്താവ് മരിച്ച സ്ത്രീ മേഡേണ്‍ വേഷങ്ങള്‍ ധരിക്കുന്നതും മറ്റുള്ളവരുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതും വലിയ തെറ്റാണ് എന്ന തരത്തിലാണ് സൈബര്‍ ആങ്ങളമാര് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
2023 ല്‍ ആയിരുന്നു കൊല്ലം സുധി മരിക്കുന്നത്. കോഴിക്കോട് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ആണ് സുധി മരിക്കുന്നത്. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് കലാമേഖലയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് സുധിയെ മരണം തട്ടിയെടുത്തത്. സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു. എന്നാല്‍ പിന്നീട് ഭാര്യയുമായി വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
ഭാര്യ ഉപേക്ഷിച്ച് പോയ ശേഷം മകനെയും കൊണ്ടായിരുന്നു സുധി സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത്. മകന് പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു, സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധത്തില്‍ ഉള്ള കുഞ്ഞാണ് ഋതു. തന്റെ മകന് കിച്ചുവിനെ രേണു സ്വന്തം മകനെപ്പോലെയാണ് വളര്‍ത്തുന്നതെന്ന് സുധി പറഞ്ഞിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications