സിനിമാ സ്‌റ്റൈലില്‍ അല്ലേ രേണുവിന്റെ ലൈഫ് മൊത്തം മാറിമറിഞ്ഞത്; ലക്ഷ്മി നക്ഷത്രയുടെ പ്രതികരണം
ബിഗ് ബോസ് സീസണ്‍ ഏഴില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ഒരു സെലിബ്രിറ്റി എന്ന നിലയിലാണ് രേണു സുധിയുടെ ജീവിതം മുന്നോട്ടുപോകുന്നത്. കൊല്ലം സുധിയുടെ അപ്രതീക്ഷിത വേര്‍പാടിനു ശേഷം ഭര്‍ത്താവില്ലാതെ മക്കളെ വളര്‍ത്തുന്ന സ്ത്രീ എന്ന നിലയില്‍ നിന്ന് രേണു ഒരുപാട് വളര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ ഉദ്ഘാടനങ്ങളും ആല്‍ബം ഷൂട്ടിങ്ങും ഒക്കെയായി രേണു വലിയ തിരക്കിലാണ്. തനിക്കു നേരെയുള്ള വിമര്‍ശനങ്ങളെ എല്ലാം അതിജീവിച്ചാണ് രേണു മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയത് പിന്നാലെ ദുബായില്‍ ഒരു റസ്റ്റോറന്റ് ഉദ്ഘാടനത്തിന് രേണു പോയിരുന്നു. ലുക്കിലും ഔട്ട്ഫിറ്റിലുമൊക്കെ വലിയ മാറ്റം വരുത്തിയാണ് രേണു തിരിച്ചെത്തിയത്. സ്‌കിന്‍ വൈറ്റിനിങ്ങിനുള്ള ഇഞ്ചക്ഷന്‍ എടുത്ത രേണു മുടിയും സര്‍വീസ് ചെയ്തിരുന്നു. ഇനി പല്ലും കൂടെ ശരിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പൂര്‍ണ ട്രാന്‍സ്‌ഫോര്‍മേഷന് ഒരുങ്ങുകയാണ് രേണു. ഇനി ബഹ്‌റൈനിലാണ് അടുത്ത ഉദ്ഘാടനം. തന്റെ കാര്യങ്ങളൊക്കെ മാനേജ് ചെയ്യാനായി കരിഷ്മ എന്ന മാനേജരെയും രേണു നിയമിച്ചു. സുമതി വളവ് എന്ന് ചിത്രത്തിലേക്ക് രേണുവിനെ വിളിച്ചിരുന്നെങ്കിലും ഡേറ്റില്ലാത്തത് കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ആല്‍ബങ്ങളുടെ ലൊക്കേഷനുകളില്‍ നിന്ന് അടുത്ത ലൊക്കേഷനുകളിലേക്കു പാറിപ്പറന്നു നടക്കുകയാണ് രേണു. സമൂഹ മാധ്യമങ്ങളിലും നിരവധി പേരാണ് രേണുവിനെ പിന്തുടരുന്നത്.
ഇതിനിടെ തന്നെ തേടിയെത്തുന്ന വിവാദങ്ങളെയും രേണു അവഗണിക്കുകയാണ്. ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിട്ടാണ് രേണു പോയതെന്ന മട്ടില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ ഫാമിലി റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് പോയതെന്ന് രേണു വ്യക്തമാക്കിയിരുന്നു. തന്നെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങളെ ഗൗനിക്കുന്നില്ലെന്നും രേണു പറഞ്ഞു. ഇപ്പോഴിതാ രേണു സുധിയുടെ ട്രാന്‍സ്‌ഫോര്‍മേഷനില്‍ അത്ഭുതം രേഖപ്പെടുത്തിയിരിക്കുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര.
കൊല്ലം സുധിയുടെ ഉറ്റ സുഹൃത്തായ ലക്ഷ്മി നക്ഷത്ര സുധിയുടെ മരണ ശേഷം രേണുവിനെയും മക്കളെയും സഹായിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു. സുധിയുടെ മണമുള്ള ഷര്‍ട്ടില്‍ നിന്ന് ലക്ഷ്മി നക്ഷത്ര പെര്‍ഫ്യൂം നിര്‍മ്മിച്ചു നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ വിദേശത്തുനിന്നും വന്നതിനു പിന്നാലെ രേണുവിന്റെ ലുക്കില്‍ വന്ന മാറ്റത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഒരു സ്വകാര്യ ചടങ്ങിന് എത്തിയപ്പോഴായിരുന്നു ലക്ഷ്മി നക്ഷത്രയോട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രേണുവിനെക്കുറിച്ച് ചോദിച്ചത്.
ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍: രേണുവിന്റെ ഹെയര്‍ എക്സ്റ്റന്‍ഷനും എന്തൊക്കെയോ ട്രീറ്റ്‌മെന്റുകള്‍ എടുക്കുന്നതുമൊക്കെ കണ്ടിരുന്നു. എല്ലാം അടിപൊളിയായിട്ടുണ്ട്. ഈയടുത്ത് ഒരു വീഡിയോയില്‍ ഇക്കാര്യങ്ങളെല്ലാം ഞാന്‍ കണ്ടിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് ആയി വരുമ്പോള്‍ ഉണ്ടാകുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ ആണിത്.
ആള്‍ക്കാര് അക്‌സെപ്റ്റ് ചെയ്താലും ഇല്ലെങ്കിലും അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. നമുക്ക് എല്ലാവരെക്കൊണ്ടും നല്ലത് പറയിപ്പിക്കാന്‍ കഴിയില്ല. രേണു രേണുവിന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ. ആള്‍ക്കാര് എന്തു പറയുന്നു എന്നുള്ളത് പിന്നീടുള്ള കാര്യം. രേണുവിനെ സംബന്ധിച്ചിടത്തോളം ഇത് ഡ്രീം കം ട്രൂ പോലെയാണിത്. സിനിമാ സ്‌റ്റൈലില്‍ അല്ലേ ലൈഫ് മൊത്തം മാറിമറിഞ്ഞത്. രേണു ഫ്‌ളറിഷ് ചെയ്യട്ടെ - ഇതായിരുന്നു ലക്ഷ്മി നക്ഷത്രയുടെ മറുപടി.












Click it and Unblock the Notifications